ജനകീയസമരങ്ങള്‍ കാണാതെ പോകുന്നതിനാലാണ് മാവോയിസം ശക്തിപ്പെടുന്നത്: രമേശ് ചെന്നിത്തല




ചവറ: ജനകീയസമരങ്ങള്‍ കാണാതെ പോകുന്നതു കൊണ്ടാണ് സംസ്ഥാനത്ത് മാവോയിസം ശക്തിപ്പെടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനകീയ സമരങ്ങളെ അവഗണിക്കാതെ പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലീനീകരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കെ.എം.എം.എല്‍. കമ്പനിപ്പടിക്കൽ ചിറ്റൂര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തില്‍ക്കയറിയ ഇടത് സര്‍ക്കാരും സ്ഥലം എം.എല്‍.എ.യും ചിറ്റൂര്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു . പ്രശ്‌നത്തിന് പരിഹാരംകാണേണ്ട ഭരണകര്‍ത്താക്കള്‍ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ചടങ്ങില്‍ മുന്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, തുടങ്ങിയവര്‍ സംസാരിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment