പമ്പയിലെ മണല്‍ക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ള: രമേശ് ചെന്നിത്തല




കൊച്ചി: പമ്പയിലെ മണല്‍ക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


വിജിലന്‍സ് അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത് . സര്‍ക്കാരിനെതിരേ പല ആരോപണങ്ങള്‍ ഉണ്ടാകുമ്പോളും വിജിലന്‍സ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒരു പരാതിയിലും വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല. സര്‍ക്കാര്‍ വിജിലന്‍സിനെ വന്ധ്യംകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


ഈ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതും വിജിലന്‍സ് മേധാവിക്ക് കത്ത് നല്‍കിയതും. അന്വേഷിക്കുന്നില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുക എന്നതാണ് അടുത്ത മാര്‍ഗമെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയും കൊള്ളയും നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിച്ചുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment