നാട്ടറിവിന്റെ നന്മയിലേക്ക്




നാട്ടറിവുകൾ പടിയിറങ്ങുന്നതാണ് സമകാലിക കേരളം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നിരവധി കാരണങ്ങളിൽ പ്രധാനമായതെന്നും, അതിനെ തിരിച്ചുപിടിക്കാൻ പ്രായോഗിക പ്രവർത്തനങ്ങൾ ആണ് പരിഹാരമെന്നും ഉള്ള ബോധ്യത്തിലേക്ക് പഠിതാക്കളെ നയിച്ച അനുഭവമായിരുന്നു 2020 ഒക്ടോബർ 2 ന് തുടങ്ങി 29 ന് സമാപിച്ച നാട്ടറിവ് പ0നക്കളരി നൽകിയത്.ഇത്തരം പരീക്ഷണങ്ങൾക്ക് ആശയപരവും പ്രായോഗികവുമായ നേതൃത്വം നൽകാൻ കാമ്പസ് ഡയറക്ടർ കൂടിയായ ശ്രീ ടി ആർ പ്രേംകുമാറിന് കഴിയുന്നുണ്ടെന്നത് എടുത്തു പറയേണ്ടത് തന്നെ.


ജീവിതത്തെ ചലനാത്മകവും ജൈവികവും സർഗാത്മകവും കാർബൺ ന്യൂട്രലുമാക്കുക എന്ന വിശാല ലക്ഷ്യമാണ് നാട്ടറിവ് പ0നക്കളരിയുടെത്.ഇതിലൂടെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുക, ഓരോ വീടും ഓരോ ഉല്പാദന കേന്ദ്രമാക്കി മാറ്റുക, നാട്ടു നന്മകൾ തിരിച്ചുപിടിക്കുക ,അടുക്കളയെ സർഗാത്മകവും കാർബൺ ന്യൂട്രലുമാക്കുക, പറമ്പുകൃഷിയെ പ്രായോഗികമാക്കുക എന്നിവയും ലക്ഷ്യം വച്ച പ0നക്കളരി ഈ ആശയങ്ങളുടെ പ്രസക്തി പഠിതാക്കളിലെത്തിക്കാനും, പ്രയോഗവൽക്കരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനും നൽകിയ സംഭാവന വളരെ വലുതാണെന്നത് അവിതർക്കിതമാണ്.


ക്ലാസുകളിലൂടെ


ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ച കളരിയിലെ ഒന്നും രണ്ടും ദിവസത്തെ ക്ലാസുകൾ കാമ്പസ് ഡയറക്ടർ ആയ ശ്രീ. ടി ആർ  പ്രേംകുമാർ ആയിരുന്നു നയിച്ചത്. പാചകപ്പുരയായ അടുക്കള വൈദ്യശാലയാണെന്നും ജീവിത ശൈലി രോഗങ്ങളുടെ വേരുകൾ അടുക്കളയിലാണെന്നും ഉള്ള അവതരണം നടത്തിയ ഒന്നാം ദിവസവും,  കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും വ്യക്തിപരമായ പ്രതിരോധമായും മാതൃകയായും കാർബൺ ന്യൂട്രൽ അടുക്കളയെ അടയാളപ്പെടുത്തിയരണ്ടാം ദിവസവും കളരിയുടെ അടിസ്ഥാനമായി മാറുകയായിരുന്നു. കൃഷിക്ക് മണ്ണും ജലവും സൂര്യപ്രകാശവും വേണമെന്നും ഇതൊക്കെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയും ഇതൊക്കെ നശിക്കാതെ തിരിച്ചുപിടിച്ചാൽ കേരളത്തെ കാർഷിക കേരളമാക്കി പുതുക്കിപ്പണിയാമെന്ന സന്ദേശം നൽകിയ ശ്രീ.വി.കെ.ശ്രീധരൻ മാഷിന്റെ രണ്ട് ദിവസത്തെ അവതരണങ്ങൾ, കൈവേലകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിച്ച അഞ്ചും ആറും ദിവസത്തെ ക്ലസുകൾ, നാട്ടറിവുകൾ പഴമയിലേക്കുള്ള തിരിച്ചു പോക്കല്ല എന്ന തിരിച്ചറിവു പകർന്ന രമേഷ് കരിന്തലക്കൂട്ടത്തിന്റെ അവതരണം എന്നിവയും, വിത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞ ശ്രീ മനോജ് ഇടവനക്കാട്, കൃഷി അറിവുകൾ പകർന്ന ശ്രീ ശിവദാസൻ മാഷ്, നാട്ടറിവു ശേഖരണത്തിന്റെ പ്രാധാന്യം വിശദീകരിച്ച ശ്രീ.വി.കെ.ശ്രീധരൻ മാഷ്, മണ്ണിനെ നോവിക്കാത്ത കൃഷിരീതി പറഞ്ഞ ശ്രീ. ശിവരാമൻ, പ്രകൃതി പാoങ്ങൾ പകർന്ന ശ്രീ. ടി ആർ പ്രേംകുമാർ, മഴയറിവുകൾ പകർന്ന ഡോ. ശീതൾ, പ്രവർത്തനാധിഷ്ഠിതമായ രീതിയിൽ കുരുത്തോല കൈവേലയെപ്പറ്റി അവതരണം നടത്തിയ പ്രസാദ് കരിന്തലക്കൂട്ടം, പ്രകൃതിജീവനത്തെപ്പറ്റിയും അലോപ്പതിക്കെതിരെയും പറഞ്ഞ ഡോ.ജേക്കബ് വടക്കാഞ്ചേരി, പ്രാദേശിക ചരിത്ര രചനയുടെ മൂഴിക്കുളം മാതൃക അവതരിപ്പിച്ച ശ്രീ. ടി ആർ പ്രേംകുമാർ, കൃഷി ജീവിതം തന്നെ എന്ന് പഠിപ്പിച്ച ജയശ്രീ ടീച്ചർ, നാട്ടറിവിന്റെ സാമ്പത്തിക ശാസ്ത്രത്തിലേക്ക് നയിച്ച ശ്രീ E Pഅനിൽ ,ഒക്ടോബർ 21 ന് ഡോ.സുധാ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ച, ഗൃഹവൈദ്യത്തിലൂടെയും ഔഷധസസ്യ സംരക്ഷണത്തിലൂടെയും ആരോഗ്യ കേരളത്തിലേക്ക് യാത്ര ചെയ്യാമെന്ന് ബോധ്യപ്പെടുത്തിയ ഡോ.അഞ്ജു ദ്രവ്യ, തൊട്ടറിയാ പൈത്യക ത്തിന്റെ പ്രാധാന്യത്തിലേക്ക് നയിച്ച ഡോ.B വേണുഗോപാൽ, പൈത്യകം തേടിയുള്ള യാത്രക്ക് പ്രേരിപ്പിച്ച ഡോ. TK പുഷ്കരൻ ,രോഗകാരണം നമ്മുടെ ഭക്ഷണം തന്നെയെന്നും വീടിനെകമ്പോളത്തിൽ നിന്ന് മോചിപ്പിച്ചാൽ ജീവിത ശൈലി രോഗങ്ങളില്ലാത്ത നാടായി കേരളം മാറുമെന്നും പറഞ്ഞ ശ്രീ.അശോക് കുമാർ, ഗാന്ധിയൻ മൂല്യങ്ങളെപ്പറ്റി പറഞ്ഞ ഡോ MP മത്തായി, പച്ചക്കറി കൃഷിയെപ്പറ്റി അവതരണം നടത്തിയ ശ്രീ ഉനൈസ്, പ്രകൃതി സൗഹൃദ - കാർബൺ ന്യൂട്രൽ നിർമ്മാണ രീതികളെപ്പറ്റി ' വിശദീകരിച്ച ശ്രീ.പ്രസാദ് സോമരാജൻ എന്നിവരുടെ സാന്നിധ്യവും നാട്ടറിവു പ0നക്കളരിയെ ജീവ ത്താക്കി മാറ്റുകയായിരുന്നു.

 

സമാപനം


ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച നാട്ടറിവു പ0നക്കളരി ഔപചാരികമായി ഒക്ടോബർ 29 ന് അവസാനിച്ചെങ്കിലും പഠിതാക്കളുടെ മനസിൽ നാട്ടറിവു പ0നത്തിന്റെയും സംരക്ഷണത്തിന്റെയും വിത്തുകളിടാനും അതുവഴി നാട്ടറിവു പ0നത്തിന്റെ തീജ്വാല കേരളത്തിന്റെവിവിധയിടങ്ങളിലേക്ക് പകരാനും കഴിഞ്ഞു.യുവ സമൂഹത്തെ ഉണർത്താനും കൂട്ടായ്മകൾ രൂപീകരിക്കാനും ശ്രമിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ പറഞ്ഞ ശ്രീ.വിനോദ് നമ്പ്യാർ, ശ്രീ.കിട്ടൻ മാഷ്, ശ്രീ വി കെ ശ്രീധരൻ,ഡോ. എം പി മത്തായി, ശ്രീ. ടി ആർ പ്രേംകുമാർഎന്നിവരുടെയും പഠിതാക്കളുടെയും സാന്നിധ്യമായിരുന്നു സമാപന ദിവസത്തിന്റെ സവിശേഷത. 


അലോപ്പതി ഒഴികെ മറ്റൊന്നിനുo സാധുതയില്ലെന്ന നിയമം, ആനക്കയം മരംമുറിക്കൽ എന്നിവക്കെതിരെ പ്രമേയത്തിലൂടെ പ്രതികരിച്ചത് സമ്മേളനത്തെ മികവുറ്റതാക്കി. ചെയ്യാനുദ്ദേശിക്കുന്നപദ്ധതികൾ അവതരിപ്പിച്ച മൂഴിക്കുളം ചാർട്ടർ മികച്ച പഠിതാക്കളായി കുമാരി ആർദ്ര വേലായുധൻ, ഡോ. എം എച്ച് രമേശ് കുമാർ, എസ് ലതാദേവി, ജോൺ വി ജി എന്നിവരെ പ്രഖ്യാപിച്ചതും സമാപന സമ്മേളനത്തിൽ വച്ചായിരുന്നു.


ചുരുക്കത്തിൽ, കേരളം നേരിടുന്ന പരിസ്ഥിതി - വികസന പ്രശ്നങ്ങൾക്കും ജീവിത ശൈലി രോഗങ്ങൾക്കും കാരണമെന്തെന്നും പ്രതിവിധിയും പരിഹാരവും അന്വേഷിക്കുകയായിരുന്നു നാട്ടറിവുപ0നക്കളരി. ഇതിനു പരിഹാരം നാട്ടറിവിന്റെ നന്മയെ തിരിച്ചുപിടിക്കലിൽ ആണ് നിലകൊള്ളുന്നതെന്ന ബോധ്യം പകർന്നു നൽകിയത് കളരിയുടെ വിജയമായി കാണാം. ആഗോള താപനമുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കുകയല്ല പരിഹാരവും പ്രതിരോധവും തീർക്കലാണ് മറുപടിയെന്നും, കാർബൺ ന്യൂട്രൽ അടുക്കളയാണ്  ഇതിനു പരിഹാരമെന്നും ഉള്ള ബോധ്യത്തിലേക്കും നയിക്കാൻ കളരിക്കായി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment