കുടുക്കകൾ പൊട്ടിച്ചല്ല കേരളത്തെ രക്ഷിക്കേണ്ടത്




സാമൂഹിക ദുരന്തങ്ങൾ വിമോചനത്തിലേക്കോ കീഴടങ്ങലിലേക്കോ വഴി മാറാം 

അധികം കടം പേറി വരുന്ന കേരള സംസ്ഥാനത്തിന്റെ  (2.05 ലക്ഷം കോടി)  പ്രതിസന്ധി വെള്ളപ്പൊക്കം രൂക്ഷമാക്കും എന്ന് ധന വകുപ്പു  വ്യക്തമാക്കി. ഈ വർഷത്തെ കടഭാരം 22000 കോടി കൂടി വർദ്ധിക്കുമെന്ന് ബജറ്റു പറയുന്നു.

 

വെള്ളപ്പൊക്കത്തിന്റെ അനന്തര ഫലങ്ങൾ  20000 കോടിക്കും എത്രയോ മുകളിലായിരിക്കും. 33 ലക്ഷം തൊഴിലാളികളെ ദുരിതം ബാധിച്ചതിലൂടെ ഉണ്ടായ തൊഴിൽ നഷ്ടം 4000 കോടി വരുന്നു. റോഡ് തകർച്ച 4400 കോടി. വൈദ്യുതി വകുപ്പ് 880 കോടി മറ്റു വകുപ്പുകൾ 500 കോടി. 40000 ഹെക്ടർ കൃഷി നാശം, പൂർണ്ണമായും തകർന്നത് 7000 വീടുകൾ , 500OO വീടുകൾ ഭാഗികമായി നശിച്ചു, ഗൃഹ ഉപകരണങ്ങൾ, വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ എണ്ണിയാലൊടുങ്ങാത്ത കഷ്ട്ട നഷ്ടങ്ങൾക്കൊപ്പം  ദുരന്തമനുഭവിച്ച /കണ്ട കുട്ടികളുടെയും മുതിർന്നവരുടേയും മാനസിക അവസ്ഥ, പടർന്നു പിടിക്കുവാൻ സാധ്യതയുള്ള രോഗങ്ങൾ ( പകർച്ചവ്യാധികൾ) . ദുരന്തത്തിന്റെ അനന്തരഫലങ്ങൾ (മരണം മുതൽ സമ്പാദ്യ നഷ്ടം വരെ) നേരിടുവാൻ കേരള ജനത പ്രാപ്തമാകണം.

 

സാമൂഹിക ദുരന്തങ്ങൾ വിമോചനത്തിലേക്കോ കീഴടങ്ങലിലേക്കോ വഴി മാറാം.(വിപ്ലവത്തിലേക്കോ വിഭാഗീയതയിലേക്കോ ) കേരളത്തിനും ഇതു ബാധകമാണ്.

 

അതു കൊണ്ട് പുതിയ കേരളം , 50 കളിൽ ഇവിടെ പ്രകടമായിരുന്ന സംശുദ്ധ രാഷ്ട്രീയധാരക്കൊപ്പം, പ്രകൃതിയെ മാനിച്ച്, (കേവല മനുഷ്യ കേന്ദ്രീകൃതമല്ലാത്ത) , ശാസ്ത്ര സാങ്കേതികതയെ ഉൽപ്പന്നത്തിനുപരി (Consumer Goods) ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാൻ കഴിയുന്ന ,മൂല്യബോധത്തിൽ അടിസ്ഥാനമായ നാട്  എന്ന അർത്ഥത്തിലേക്ക് എത്തിച്ചേരണം.

 

സാമ്പത്തികമായി കേരള സർക്കാർ കൈകൊള്ളേണ്ട നടപടികൾ.

 

സംസ്ഥാനത്തെ സാമ്പത്തിക അധികാര കേന്ദ്രങ്ങളുമായി അടുത്തു നിൽക്കുന്നവർക്ക് കൂടുതൽ  ബാധ്യതയുണ്ടാക്കുന്ന ആസൂത്രണങ്ങൾ അനിവാര്യമാണ്.( ഒരു മാസത്തെ വേതനം നൽകൽ മുതലായ കുടുക്ക പിരിവിലേക്ക് സമാഹരണം ഒതുങ്ങരുത് )

 

സ്വർണ്ണ നികുതി.

 (സംസ്ഥാനത്തെ സ്വർണ്ണ നികുതി ( GST ) 5% ത്തിൽ നിന്നും 3 % ആയി കുറച്ചു. ) പ്രതിവർഷം 200 ടൺ സ്വർണ്ണാഭരണക്കച്ചവടം നടക്കുന്ന നാട്ടിൽ 3% GST ക്കൊപ്പം  5 % Cess ഏർപ്പെടുത്തൽ . മൊത്ത വരുമാനം 4000 കോടി.(നിലവിൽ 500 കോടി വരുന്നില്ല)

 

വീടുകളുടെ കരം. 

(നിലവിൽ 65 മീറ്ററിന് മുകളിൽ വീടുകൾക്ക് Sq.മീറ്റർ 3 to 5 രൂപ .5000 ചതു അടി വീട്ടുകാരൻ നൽകേണ്ട കരം പരമാവധി 2500 Rs /yr) സംസ്ഥാനത്തെ വീടുകളെ 4 ആയി എങ്കിലും തിരിച്ച് വമ്പൻ വീടുകൾക്ക് ചെലവിന്റെ 1% കരം പിരിക്കൽ or Ecological Cess. (ഒരു കോടി ചെലവായ വീടുകളിൽ നിന്നും 1 ലക്ഷം രൂപ.)
വീടുകളുടെ വലിപ്പമനുസരിച്ച് rate ൽ വ്യത്യാസം.ഒന്നിൽ കൂടുതൽ വീടുള്ളവർക്ക് കൂടുതൽ ബാധ്യതകൾ ഉണ്ടാക്കുക. ഈ നീക്കത്തിലൂടെ 2000 കോടി അധിക വരുമാനം.

 

വില പിടിപ്പുള്ള വാഹനങ്ങൾക്കും ഒന്നിൽ കൂടുതൽ സ്വകാര്യ വാഹനമുള്ളവർക്കും പ്രത്യേകം Eco.cess 

 

ഖനന രംഗത്തെ ഭീകരമായ കൊള്ള തടഞ്ഞ് ഖനനവും വിതരണവും സർക്കാർ നിയന്ത്രണത്തിൽ.(പ്രകടനപത്രിക ഉറപ്പു നൽകിയ പോലെ )

 

നിലവിലെ ക്വാറി വ്യവഹാര കൊള്ള

പഞ്ചായത്തു ലൈസൻസിന് നൽകേണ്ട തുക 2500 മുതൽ 7500 /year. പരമാവധി തൊഴിൽ കരം 2500 രൂപ 

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും റവന്യൂ വകുപ്പിനും കൂടി  ഒരു ടണ്ണിൽ നിന്നും 50 + 27 രൂപ. (ഒരു Sq. Km Quarry (100 hector) 10 മീറ്റർ ആഴത്തിൽ പൊട്ടിച്ചാൽ സർക്കാരിനു ലഭിക്കേണ്ട തുക 60 കോടി രൂപ. Compounding വഴി 1.4 കോടി അടച്ചാൽ മതി. മാർക്കറ്റിൽ വിൽക്കുന്ന വില 500 to 600 രൂപ. 1. 4 കോടി രൂപ സർക്കാരിനു നൽകി 500 - 600 കോടി രൂപ മുതലാളിക്ക്)

സർക്കാർ നിയന്ത്രണത്തിൽ Controlled Blasticing ലൂടെ പാറപൊട്ടിക്കൽ , നിലവിലെ സർക്കാർ വരുമാനം 25 കോടി.ഒരു ടൺ ൽ നിന്നും സാധാരണ സർക്കാരിലേക്ക് / 80 ലക്ഷം ടൺ = 1.5 കോടി മാർക്കറ്റ് വില 80 ലക്ഷം ടൺ X 500 രൂപ = 400 കോടി രൂപ . 280 ഇരട്ടി വിലക്ക് കച്ചവടം. (50OO കോടി).

സർക്കാർ സംവിധാനത്തിലേക്ക് നിയന്ത്രിതമായി ഖനനം നടത്തിയാൽ നിർമ്മാണ ചെലവു കുറക്കുകയും സർക്കാർ വരുമാനം 100 ഇരട്ടി എങ്കിലും വർദ്ധിപ്പിക്കുകയും ചെയ്യാം.

 

 ഒഴിച്ചിട്ടിരിക്കുന്ന വീടുകൾക്ക് പ്രത്യേകം ചുങ്കം .

 വിലയേറിയ ഗൃഹ ഉപകരണം , വൈദേശിക ടോയ്‌ലറ്റ് സാമഗ്രികൾ മുതലായവയ്ക്ക് പ്രത്യേക സെസ്സ്.

 

ബഹുരാഷട്ര കുത്തക ഉൽപ്പന്നത്തിന് പ്രത്യേക ചുങ്കം 

നിയന്ത്രിതമായ തോതിൽ ഇൽമനൈറ്റ് ഖനനം. Titanium Dioxide ചേർത്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ വ്യവസായം സംസ്ഥാനത്തു തുടങ്ങുവാൻ ബന്ധപ്പെട്ടവരെ നിർബന്ധിക്കുകയോ സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കുകയോ ചെയ്യുക. 

 

നീര വ്യവസായത്തിന്റെ പരാധീനതകൾ പരിഹരിക്കൽ.

സംസ്ഥാനത്തെ 15 കോടി വരുന്ന തെങ്ങുകളിൽ 20% ത്തിൽ നിന്നും നീര ഉൽപ്പാദനം. 3 കോടി x 1.5 ലിറ്റർ X 200 ദിവസം = 900 കോടി ലിറ്റർ നീര. ഒരു ലിറ്റർ നീരക്ക് 100 രൂപ വെച്ച് വില = 90000 കോടി രൂപ.

സംസ്ഥാനത്തെ ചക്കയുടെ എണ്ണം 40 മുതൽ 60 കോടി. 20% ചക്കയെ (10 കോടി) മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റിയാൽ 25 കോടി കിലോ ഉൽപ്പന്നം ലഭിക്കും. ലോകമാർക്കറ്റിലെ വില 25 x 100 കോടി രൂപ എങ്കിലുമാണ്. 

 

പത്മനാഭക്ഷേത്രത്തിന്റെ സ്വർണ്ണശേഖരം ബാങ്ക് ആസ്തിയായി നൽകി പണം കണ്ടെത്താൻ സർക്കാർ തീരുമാനിക്കുക.

കേരള ടൂറിസം സങ്കല്പങ്ങൾ  അടിമുടി പൊളിച്ചെഴുതുക. (Kerala Touism under KTDC roof. Carbon Neutral and Corruption free Tourism )

ശബരിമലയിലെത്തുന്ന (മറ്റുള്ളിടത്തും) എത്തുന്ന തീർത്ഥാടർ 4 + കോടി. അവരെ ലക്ഷ്യം വെച്ച് KTDC നേതൃത്വം കൊടുത്തുള്ള ടൂർ പാക്കേജുകൾ. 15% തീർത്ഥാടകരെ പാക്കേജിൽ എത്തിച്ചാൽ 60 ലക്ഷം ആളുകൾ. 3 മുതൽ 5 വരെ ടൂർ പാക്കേജിൽ എത്താം. അത്  ആഭ്യന്തര ടൂറിസത്തിന്  50% കുതിപ്പുണ്ടാക്കും. 

വിജ്ഞാനത്തെ തൊഴിലവസരമാക്കി മാറ്റി വരുമാനമുള്ളവരാകുവാൻ യോഗ്യതയുള്ള മലയാളികൾ വിജയിച്ചാൽ അതുണ്ടാക്കുന്ന സാമൂഹിക കുതിപ്പ് വിവരണാതീതമായിരിക്കും. സാമ്പത്തിക തിരിച്ചടികളിൽ  വീണുപോകേണ്ടവരല്ല മലയാളി സമൂഹം.

 

വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട 7000 കുടുംബങ്ങൾ ( 30000 ആളുകൾ) വാസയോഗ്യമല്ലാത്ത, അറ്റകുറ്റപണികൾ ആവശ്യമുള്ള  17000 വീട്ടുകാർ ( 80000 ) ക്യാമ്പുകളിൽ നിന്നും ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലേക്ക് , Resort കളിലേക്ക് (കുട്ടനാട്ടിൽ) ഹോട്ടൽ, റസ്റ്റ് ഹൗസ് , ഗസ്റ്റ് ഹൗസുകളിലേക്ക്  മാറുവാൻ സർക്കാർ അവസരമൊരുക്കണം. 

 

എല്ലാത്തിന്റെയും പിന്നിൽ പ്രവർത്തിക്കുക രാഷട്രീയമാണെന്നിരിക്കെ കേരളത്തിന്റെ പ്രകൃതി, മാനവിക വിഭവങ്ങളെ ജനകീയമായി ഉപയോഗിച്ച്, സംസ്ഥാനം അനുഭവിക്കുന്ന പരിസ്ഥിതികവും സാമ്പത്തികവും സാംസ്ക്കാരി കവുമായ  മുരടിപ്പിനെ മറികടക്കുവാൻ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റകെട്ടായി ജനങ്ങൾ പരിശ്രമികേണ്ടത് അനിവാര്യമായിരിക്കുന്നു. കുടുക്കകൾ പൊട്ടിച്ച് സർക്കാരിനെ സഹായിക്കൂ എന്ന വാദമല്ല സമ്പന്നർ കേരള നിർമ്മിതിക്കായി  വമ്പൻ സ്വത്തിൽ ഒരു ഭാഗം അനിവാര്യമായും മാറ്റിവെക്കണം എന്ന ഗാന്ധിയൻ Trustyship സിദ്ധാന്തം പ്രയോഗത്തിൽ കൊണ്ടുവരുവാൻ ഇടതുപക്ഷം എന്തുകൊണ്ടു മടിക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment