പരിസ്ഥിതിക്ക് അനുയോജ്യമായ ഇടങ്ങളിൽ വീടിന് സ്ഥലം കണ്ടെത്തണം .ദുരന്ത നിവാരണ വകുപ്പ്





വാസയോഗ്യവും പരിസ്ഥിതിക്ക് അനുയോജ്യവുമായ പ്രദേശങ്ങ ളിൽ ഭൂമി കണ്ടെത്തി പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരെ പുന രധിവസിപ്പിക്കണമെന്ന് ദുരന്ത നിവാരണവകുപ്പ് ഉത്തരവ്. ജില്ല കളിൽ എത്രകുടുംബങ്ങളെ മാറ്റിപ്പാ ർപ്പിക്കണമെന്ന് കളക്ടർമാർ വിലയിരുത്തണം .അവരുടെ പുനരധി വാസത്തിനായി മൂന്നാഴ്ച യ്ക്കുള്ളിൽ സർക്കാരിന് നിർദ്ദേശം നൽകണം 

 

സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ,വിവിധവകുപ്പുകൾ ഉപയോഗിക്കാ തെ കിടക്കുന്ന ഭൂമിയോ വ്യക്തികൾ സന്നദ്ധ, സംഘ ടനകൾ,സ്ഥാപനങ്ങൾ എന്നിവ സംഭാവന ചെയ്യുന്ന ഭൂമിയോ ഇതി നായി ഉപയോഗിക്കാം .ലാൻഡ് റവന്യൂ കമ്മീഷണർ ഇതു സംബ ന്ധിച്ച പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് റിപ്പോർട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു

 

ഓരോ കുടുംബത്തിനും മൂന്നുമുതൽ അഞ്ചുസെന്റുവരെ ഭൂമിയിൽ വീടുകൾ നിർമിക്കാം .സ്ഥലം കിട്ടാത്ത മേഖലകളിൽ ഫ്ലാറ്റുകളും ആവാം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment