കാലാവസ്ഥാ അഭയാർത്ഥികൾ: അഭയാർത്ഥി പട്ടികയിലെ പുതിയ പേരുകാർ




പരിസ്ഥിതിനാശത്തിനാല്‍ ജനകൊടികളില്‍ പലായനം ചെയ്യേണ്ടിവരുന്ന  അവസ്ഥ മറ്റൊരു സാമൂഹിക ദുരന്തമായി തീര്‍ന്നിട്ടുണ്ട്. 2050 ഓടെ 5 കോടി മുതല്‍  35 കോടി ആളുകള്‍ അവാരുടെ വാസ സ്ഥലങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം കഴിഞ്ഞ നൂറ്റാണ്ടില്‍ ഊഹിക്കുവ്വാന്‍ കഴിയുമായിരുന്നില്ല.

 

കടല്‍ കയറ്റം, വരള്‍ച്ച, മരു വല്‍ക്കരണം മുതലായ പ്രതിസന്ധികള്‍ വര്‍ധിക്കുകയാണ്. സബ്-സഹാറന്‍ ആഫ്രിക്ക മുതല്‍ ഒട്ടു മിക്ക ഭൂഖണ്ഡങ്ങളിലും ഇത്തരം ഭുരന്തങ്ങൾ  ഏകദേശം ഒരുപോലെ ആവർത്തിക്കുന്നു.. ഒരു കാലത്ത് പച്ചപ്പ്‌ നിറഞ്ഞ ലാറ്റിനമേരിക്കൻ നാടുകളിൽ നിന്ന്  ജനങ്ങള്‍ പരിസ്ഥിതി ദുരന്തത്താല്‍  രാജ്യങ്ങള്‍ ഉപേക്ഷികേണ്ടി വരുന്നു. ഗ്വാട്ടിമാലയില്‍ നിന്നും ഹോണ്ടുറാസ്സില്‍ നിന്നും നിരവധി ആയിരങ്ങള്‍ അമേരിക്കന്‍ ഐക്കനാടുകളില്‍ അഭയാര്‍ഥികളായി. യൂറോപ്പിലെ നിരവധി  പ്രദേശത്തെ ജനങ്ങള്‍ വന്‍ കരകളിലേക്ക് പോകുവാന്‍ നിരബന്ധിതമാകുന്നു.

 

ഏഷ്യന്‍ രാജ്യങ്ങളായ  യമന്‍,ചൈന,ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് മുതല്‍  ദ്വീപ സമൂഹക്കാരും മറ്റും അനുഭവിക്കുന്ന പരിസ്ഥിതി നാശം നാട് ഉപേക്ഷിക്കുവാൻ സാഹചര്യമൊരുക്കി.മൊറോക്കോ,ടുണീഷ്യ,ഈജിപ്റ്റ്‌,തുര്‍ക്കി,വിയറ്റ്നാം,നൈഗര്‍, ഘാന,ഇക്വഡോര്‍, മെക്സിക്കോ, അര്‍ജന്റീന അങ്ങനെ പോകുന്നു ദുരന്ത നാടിന്റെ പട്ടിക.

 

Ecological refugee എന്ന പദം ഉപയോഗിച്ചു തുടുങ്ങിയത് 1970 നു ശേഷമാണ്.പില്‍കാലത്ത് environmental migrants,Eenvironmentally   displaced persons’,  ‘Climate refugees’, ‘Climate change refugees’, ‘Eenvironmental  refugee തുടങ്ങിയ പേരുകളാൽ പരിസ്ഥിതി ദുരന്തത്തിന്‍റെ ഇരകളെ വിശേഷിപ്പിച്ചു. 2009 ല്‍ മാത്രം 3.6 കോടി ജനങ്ങള്‍ പ്രകൃതി ക്ഷോഭത്താല്‍ ബുദ്ധിമുട്ടി. 2 കോടി ആളുകള്‍ പ്രദേശങ്ങള്‍ ഉപേക്ഷികേണ്ടി വന്നു.

 

ആഫ്രിക്കയില്‍ നിന്നുപുറത്താക്കപെടുന്ന പാരിസ്ഥി ദുരന്ത വാഹകരുടെ എണ്ണം അടുത്ത 30 വര്‍ഷത്തിനകം 5 കോടിയില്‍ എത്തും. സോമാലിയയിലെ വരള്‍ച്ച 3 ലക്ഷം ആളുകളെ കെനിയയിലും എത്തിയോപ്പിയിലും എത്തിച്ചു. ആഴ്ച്ചയില്‍ 10000 ആളുകള്‍ വരള്‍ച്ച കാരണം ക്യാമ്പുകളില്‍ അണി ചെരുന്നുണ്ട്. ആഫ്രിക്കന്‍ മുനമ്പിലെ 1 കോടിയാളുകളെ വരള്‍ച്ച പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.

 

തെക്കന്‍ പസഫിക്ക് ദ്വീപായ തുവാലൂ കടലാക്രമണം രൂക്ഷമായതിനാല്‍ സമ്പൂര്‍ണ്ണ പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്. ഉപ്പു വെള്ളം കൊണ്ട് കൃഷിയിടങ്ങള്‍ നിറഞ്ഞതിനാല്‍ ന്യൂസിലന്‍ഡില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നത്തെ ആശ്രയിച്ചു ജീവികേണ്ട അവസ്ഥയിലാണ് നിവാസികള്‍. ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം 4.5 മീറ്ററിലധികം വരില്ല.നിലവിലെ  കാലാവസ്ഥ വ്യതിയാനം തുടര്‍ന്നാല്‍ 2050 ഓടെ മറ്റൊരു രാജ്യം കൂടി കടലിനടിയില്‍ മുങ്ങി പോകുന്ന അവസ്ഥയുണ്ടാകുകയാണ്.
പപ്പാ ഗുനിയക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപ സമൂഹത്തിന്‍റെ  അര ഡസന്‍ ദ്വീപുകളും കടലില്‍ മുങ്ങിതാണ് കഴിഞ്ഞു.      

 

ഇന്ത്യന്‍ കാടുകളില്‍ പ്രസിദ്ധി കേട്ട സുന്ദര്‍ബാന്‍സ്സിന്‍റെ വിസ്തൃതി 2250 ച.കി.മീആയിരുന്നു . എന്നാല്‍ 86 മുതല്‍ അതിന്‍റെ വ്യാപ്തി കുറഞ്ഞു വന്ന്‍  ഇന്നതിന്‍റെ വലിപ്പം 2000 ച.കി.മീറ്ററിലെത്തി. ലോകത്തെ ഏറ്റവും പ്രസിദ്ധി നേടിയ കണ്ടല്‍ കാടുകളില്‍ 20%നവും ഇല്ലാതെയായി കഴിഞ്ഞു. 45 ലക്ഷം ആളുകളുടെ ആവാസ വ്യവസ്ഥയും ബംഗാള്‍ കടുവകളുടെ നിലനില്‍പ്പും ഇന്നു ഭീക്ഷണിയിലാണ്.

 

ഗംഗയും യമുനയും ബ്രഹ്മപുത്രയും ചെന്ന് പതിക്കുന്ന ബംഗ്ലാദേശ് തീരം ലോകത്തെ ഏറ്റവും വലിയ ഡെല്‍റ്റ പ്രദേശമാണ്.ഏറ്റവും കൂടുതല്‍ നെല്ലും മത്സ്യ ബന്ധനവും നടന്നു വന്ന ബംഗാളിലെ 32 ജില്ലകളില്‍ പെട്ട 80 ലക്ഷം ആളുകള്‍ കഴിഞ്ഞ വെള്ളപോക്കത്താല്‍ ബുദ്ധിമുട്ടി. എല്ലാ വര്‍ഷവും ഉണ്ടാകുന്ന വരള്‍ച്ചയും വെള്ളപൊക്കവും ഗ്രാമങ്ങള്‍ ഉപേക്ഷിച്ചു പോകുവാന്‍ ജനങ്ങളെ നിര്‍ബന്ധിതമാക്കുന്നു.പ്രതിവര്‍ഷം 2.5 ലക്ഷം ജനങ്ങള്‍ കടല്‍ കയറ്റത്താല്‍ തീരങ്ങള്‍ ഉപേക്ഷിക്കുകയാണ്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അനുഭവപ്പെട്ട  ന്യൂനമര്‍ദ്ദം ഇപ്പോള്‍ 4 തവണവരെ ആവര്‍ത്തി ക്കുന്നു.  ഇതുവഴി  വെള്ളപൊക്കങ്ങളുടെ തീവ്രത കൂടുകയായി.2050 ഓടെ 7 ല്‍ ഒരു ബംഗാളി  നാട് ഉപേക്ഷി കേണ്ടിവരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പ്രതിദിനം 1500 ആളുകള്‍ തീരങ്ങള്‍ ഉപേക്ഷിച്ച് ധാക്കയില്‍ എത്തിച്ചേരുന്നത്  നഗരത്തെ വീര്‍പ്പു മുട്ടിക്കുകയാണ്. ബംഗ്ലാദേശത്ത് നിന്നും കൃഷി ഇടങ്ങൾ  ഉപേക്ഷിച്ച് നിയമ വിരുദ്ധമായ പ്രവാസി തൊഴിലാളികള്‍ ആകുവാന്‍ കൃഷിക്കാർ നിര്‍ബന്ധിതരാകുകയാണിന്ന്.

 

കേരള തീരങ്ങളും വലിയ തോതില്‍ കടലാക്രമണത്താല്‍ നശിച്ചു വരുന്നു. ആക്കുളം മുതല്‍ വടക്കോട്ട്‌ കടല്‍ കയറി തീരങ്ങള്‍ നഷ്ടപെടുന്നു. ചവറ മുതല്‍ കായംകുളം വരെ കടലില്‍ ഉണ്ടായിരുന്ന ചെറു ദ്വീപുകളിൽ പലതും  മുങ്ങി പോയിട്ടുണ്ട്. പന്‍മനയെയും കോവില്‍ തോട്ടത്തെയും കടല്‍ കവരുന്നു . ആലപ്പുഴ ജില്ലയിലെ ആലപാട്ട് പഞ്ചായത്തിന്‍റെ വിസ്താരം 1955 ല്‍ 89.5 ച.കി.മീ ആയിരുന്നു എങ്കില്‍ ഇന്നതിന്‍റെ വ്യാപ്തി കേവലം 8 ച.കി.മീറ്ററായി ചുരുങ്ങി കഴിഞ്ഞു. മണ്ട്രോ തുരുത്ത് എന്ന കല്ലടയാറ്റിനും അഷ്ടമുടി കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപിലെ 13000 ത്തോളം ആളുകളുടെ ജീവിതം കടല്‍ നിരപ്പ് ഉയരുന്നതിനാല്‍ പ്രതിസന്ധിയിലാണ്. 13 ച.കി.മീ വിസ്തൃതിയുള്ള പ്രദേശവും ഉപേക്ഷിക്കുവാന്‍ വരും നാളുകളില്‍ ജനം നിര്‍ബന്ധിതമകുമോ എന്ന് ഭയപ്പാടിലാണവര്‍ .

 

കേരള തീരം മുതല്‍ ഹിമാലയത്തിലെ ഗ്രാമങ്ങളും ബംഗ്ലാ ദേശവും നൈല്‍ തീരവും ആഫ്രിക്കന്‍ മുനമ്പും പസഫിക്ക് കടലിലെ പല സ്ഥലങ്ങളും ഫിലിപ്പൈന്‍സ്സും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഗ്രീന്‍ ലാന്‍ഡ്‌ മുതലായ വന്‍ ദ്വീപുകളും കാലാവസ്ഥാ വ്യതിയാനത്തിലൂടെ ജനജീവിതത്തെ  പ്രതിസന്ധിയിലായിട്ടുണ്ട്.

 

കഴിഞ്ഞ നൂറ്റാണ്ടില്‍ യുദ്ധവും കലാപവും വരുത്തി വെച്ചതിലും കൂടുതല്‍ ആളുകളെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരകളാക്കി  സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥകള്‍ ഉണ്ടാക്കുന്ന സമീപനങ്ങള്‍ തിരുത്തുവാന്‍ അഗാേള പ്രദേശിക ഭരണ കര്‍ത്താക്കള്‍ തയ്യാറാകേണ്ടതുണ്ട് .  

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment