rememberingkpsasi




"റിമെംബറിങ് കെ പി ശശി" | സ്വാഗത സംഘ രൂപീകരണ യോഗം | ഫെബ്രുവരി 27ന് വൈകിട്ട് 5. 30ന് | തൃശൂർ പാലസ് റോഡിലുള്ള ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ

 

ഏവർക്കും സ്വാഗതം....

 

സുഹൃത്തുക്കളെ

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഡോക്യുമെന്ററി  സംവിധായകനും ആക്ടിവിസ്റ്റുമായ പ്രിയപ്പെട്ട കെ പി ശശിയുടെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതീക ഇടപെടലുകൾ  ഓർമ്മിക്കാനായി നമ്മൾ ആസൂത്രണം ചെയ്യുന്ന പൊതുപരിപാടി വരുന്ന മാർച്ച് 14ന് കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുകയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെ പി  ശശിക്കൊപ്പം കേരളത്തിനകത്തും  പുറത്തും കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക  മേഖലയിൽ പ്രവർത്തിച്ച മുപ്പതിലധികം അതിഥികൾ നമ്മുടെ പരിപാടിയിലേക്ക് എത്തിച്ചേരുന്നുണ്ട്. പ്രശസ്ത സാമൂഹിക പ്രവർത്തക മേധാ പട്കർ സമ്മേളനത്തിൽ മുഖ്യപ്രഭാഷക ആയിരിക്കും.

 

മാർച്ച് 14ന് രാവിലെ 09.30ന് കേരള സാഹിത്യ അക്കാദമി ഹാളിൽ ആരംഭിക്കുന്ന പരിപാടി 9 മണിയോടെ അവസാനിക്കും. കെ പി ശശിയുടെ  കാർട്ടൂണുകളുടെ എക്സിബിഷൻ, കാന്തമാൽ വിഷയത്തിൽ ശശിയേട്ടനും മറ്റു സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച പോസ്റ്ററുകളുടെ എക്സിബിഷൻ, ജനയുഗം പത്രത്തിൽ ശശിയേട്ടൻ വരച്ച പ്രധാനപ്പെട്ട കാർട്ടൂണുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.  ചലച്ചിത്ര പ്രദർശനങ്ങൾ, മ്യൂസിക് ട്രിബ്യൂട്ട് എന്നിവയും  ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

 

മാർച്ച് 14ന് നടക്കുന്ന പരിപാടിയുടെ  സംഘാടനത്തിൽ ശശിയേട്ടന്റെ സുഹൃത്തുക്കളെയും, കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ പ്രവർത്തകരായ മറ്റു എല്ലാവരെയും നമുക്ക് ഉൾചേർക്കേണ്ടതുണ്ട്. സംഘാടകവുമായി ഇതുവരെ നടന്ന കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനും ഫോളോ അപ്പുകൾ നടത്തുന്നതിനും ആയി നല്ല ഒരു സംഘം പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ "റിമെംബറിങ് കെ പി ശശി" എന്ന പരിപാടിയുടെ ഔദ്യോഗികമായ സ്വാഗതസംഘ രൂപീകരണ യോഗം  ഫെബ്രുവരി 27ന് വൈകിട്ട് 05.30ന് തൃശൂർ പാലസ് റോഡിലുള്ള ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന വിവരം അറിയിക്കട്ടെ. ഇപ്പോഴുള്ള സംഘാടക സമിതിയോട് ചേർന്ന് പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കുക എന്നതാണ് സ്വാഗതസംഘം രൂപീകരണത്തിന്റെ ആത്യന്തികമായ ലക്ഷ്യം.

 

നിങ്ങളെ ഓരോരുത്തരെയും സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുമല്ലോ.

 

അഭിവാദ്യങ്ങളോടെ

സംഘാടകസമിതിക്ക് വേണ്ടി

 

അൻവർ അലി

ചെയർമാൻ

 

ശരത് ചേലൂർ

പോഗ്രാം കോഡിനേറ്റർ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment