മഹാപ്രളയം: പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഗൗരവമായി കാണണം 




ആഗസ്റ്റ് പ്രളയവുമായി ബന്ധപ്പെട്ട്  കേരള ഹൈക്കോടതി നിയമിച്ച  അമിക്യസ് ക്യൂറി  പുറത്തുവിട്ട റിപ്പോർട്ട് പ്രളയ ദുരന്തം  മനുഷ്യനിർമ്മിതമായിരുന്നെന്ന് പരാമർശിക്കുന്നു. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. 


കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19  വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 


അവിചാരിതമായി ആഗസ്റ്റ് 18ന് മുൻപും അതിനു ശേഷവും ഉണ്ടായ ശക്തമായ മഴ 500 ന് അടുത്ത് മരണവും 14 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിച്ചു. 15000 ഓളം വീടുകളുടെ പൂർണ്ണമായ നാശം 25000 അധിക നാല്കാലികളുടെ അന്ത്യം ,നാലായിരം കോടി രൂപയുടെ തൊഴിൽ നഷ്ടം അങ്ങനെ മൊത്തത്തിൽ ലോകബാങ്ക് കണക്കു പ്രകാരം 3l,000 കോടി രൂപ കേരളീയർക്ക് നഷ്ടപ്പെട്ടു. 


കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം സമ്പൂർണ്ണ ദുരന്തമായി തീരാൻ ദശകങ്ങളായി സംസ്ഥാനം തുടരുന്ന വികസന അജണ്ടകൾ കാരണമായിട്ടുണ്ട്. പ്രളയ നാളുകളിലെ സർക്കാരിന്റെ ചില ചെയ്തികൾ എങ്കിലും ദുരന്തത്തിന്റെ ആഘാതം കൂട്ടി. സംസ്ഥാന ഡാമുകളുടെ പരിരക്ഷകളെ ദേശീയ ഡാം സുരക്ഷാ സമിതി രേഖപ്പെടുത്തിയ അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതായിരുന്നു പല സംഭവങ്ങളും. ഡാമുകളുടെ ആഴം നിലനിർത്താൻ ആവശ്യമായ ചെളി വാരൽ കനാലുകളുടെ അറ്റകുറ്റപ്പണികൾ നദീതീരങ്ങളുടെ കയ്യേറ്റം തുടങ്ങിയ വിഷയങ്ങളിൽ എല്ലാം സർക്കാർ വകുപ്പുകൾ ആവർത്തിച്ച് പരാജയപ്പെടുന്നുണ്ട്. 


സംസ്ഥാനത്തെ 85 ഡാമുകൾ എത്തരത്തിൽ അടിയന്തരഘട്ടത്തിൽ കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പും വൈദ്യുതി ബോർഡും KSEB യും ജലവകുപ്പും മറന്നു പോയിട്ടുണ്ടെങ്കിൽ മരണത്തെയും മറ്റു നഷ്ടങ്ങൾക്കും ഉത്തരം പറയാൻ സർക്കാർ ബാധ്യസ്ഥരാണ്. പ്രളയത്തിനു ശേഷം നമ്മുടെ സർക്കാർ പ്രകടിപ്പിച്ച വേവലാതികൾ ഒരിക്കൽ പോലും പ്രയോഗവൽക്കരിക്കുവാൻ തയ്യാറായിട്ടില്ല. ഇതിന്റെ അടയാളങ്ങൾേ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തന്നെ ഉയർന്ന് കേട്ടിരുന്നു. 

പ്രളയം വല്ലാതെ പിടിച്ചുലച്ച ജില്ലകളിലെ നദികൾ അവിശ്വസനീയമായ രീതിയിൽ വറ്റിവരളുന്നത് ജനങ്ങളെ ആകുലപ്പെടുത്തി അതിന്റെ പ്രതിനം കുളങ്ങളിലും കിണറുകളിലും ഉണ്ടായി . കേരളം ചുട്ടുപഴുക്കുകയാണ്. 'UV രശ്മികൾ ഏറ്റവും ഉയർന്ന അളവിൽ അന്തരീക്ഷത്തിൽ എത്തുന്നതിനാൽ സൂക്ഷ്മജീവികൾ മുതൽ സസ്തനികൾക്ക് വരെ അതിലുണ്ടാക്കാൻ കഴിയുന്ന പ്രതിസന്ധികൾ തിട്ടപ്പെടുത്താൻ കഴിയുന്നതല്ല. സംസ്ഥാനത്ത് ആവർത്തിച്ച് ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ പലതരത്തിൽ ഉള്ള പ്രതിസന്ധികളിലേക്ക് നാടിനെ എത്തിക്കുമ്പോൾ അതിൽ  കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ നിഷേധാത്മക പങ്കാണ് വഹിച്ചത് .ഇന്നും അവരുടെ നിലപാടുകളിൽ മാറ്റമില്ല. 


നിലവിലെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ പരിസ്ഥിതി സംബന്ധിയായ വാഗ്ദാനങ്ങൾ മറന്നു പോകുകയും നിലവിലുണ്ടായിരുന്ന പല നിയമങ്ങളേയും നിരായുധമാക്കി തീർക്കുകയും ചെയ്യുന്നു' പ്രളയ സമയത്തെ പരിസ്ഥിതി സമീപനങ്ങളെയും നിലപാടുകളെയും വിമർശനാത്മകമായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ (പതികരണങ്ങൾ സർക്കാർ ഗൗരവകരമായി പരിഗണിക്കണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment