കോട്ടഞ്ചേരി മലനിരകളെ സംരക്ഷിക്കാൻ 100 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം




കാസർഗോഡ് കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടിൽ ആരംഭിക്കുന്ന കരിങ്കൽക്വാറിക്ക് എതിരെ കൊന്നക്കാട് ടൗണിൽ 100 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുന്നു. കേരള പിറവി ദിനമായ നവംബർ ഒന്ന് മുതലാണ് സത്യഗ്രഹം ആരംഭിക്കുക.


തെറ്റായ വിവരങ്ങൾ നൽകി ക്വാറിക്കാർ നേടിയ EC റെദ്ദു ചെയ്യുക, എക്സ്പ്ലോസീവ് ലൈസൻസിനു കളക്ടർ അനുമതിപത്രം നൽകരുത്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കോട്ടൻചേരി മലനിരകളെ ഖനനത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കുക തുടങ്ങിയവയാണ് നിരാഹാരസമരത്തിന്റെ ആവശ്യങ്ങൾ. 


ശനിയാഴ്ച്ച നടന്ന ഗൂഗിൾ മീറ്റിൽ ആണ് നിരാഹാര സമരതീരുമാനം ഉണ്ടായത്. ഗൂഗിൾ മീറ്റിൽ സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകരായ T. P. പദ്മനാഭൻ, പ്രൊഫസർ കുസുമം ജോസഫ്, S. P. രവി ചാലക്കുടി, ബാദുഷ വയനാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സണ്ണി പൈകട,സുധീർകുമാർ പാമത്തട്ട് സംരക്ഷണ സമിതി പ്രവർത്തകരായ ജിൻസൺ തോമസ്, ബിജു താരാമംഗലം, അനീഷ് കുഞ്ഞിരാമൻ, അരുൺ മറ്റമുണ്ടയിൽ തുടങ്ങിയവർ പങ്കെടുത്തു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment