മാലിന്യം നീക്കൽ കൊണ്ട് മാത്രം പുഴയെ തിരിച്ചെടുക്കാൻ സാധിക്കുമോ?




മലകളും ചതുപ്പു നിലങ്ങളും എന്ന പോലെ നദികളും മറ്റു പ്രകൃതി സംരംഭങ്ങളും ഉണ്ടായിട്ടുള്ളത്  ആരെങ്കിലും ആഗ്രഹിച്ചിട്ടല്ല,  അവ  നിലവിലുള്ളതിനാലാണ് നമ്മുക്ക് ഇവിടെ ജനിച്ചു വളരുവാന്‍ കഴിഞ്ഞത്. കാടുകളുടെ മുതല്‍ കടല്‍പ്പരപ്പിന്‍റെ സ്വഭാവത്തില്‍ വരെയുണ്ടാകുന്ന മാറ്റങ്ങള്‍ സര്‍വ്വ ജീവ ജാലങ്ങളേയും പ്രതികൂലമായി ബാധിക്കും എന്ന് ചരിത്രം നമ്മേ പഠിപ്പിക്കുന്നു. ഹാരപ്പയും മെസോപൊട്ടാമിയായും നാമാ വിശേഷമായത്   അവരുടെ നദികള്‍ക്ക് ഉണ്ടായ ശോഷണത്തിലൂടെയാണ്.


കേരളീയ ശോഭക്കവസരം ഒരുക്കിയ 44 നദികളും അവയുടെ ഉപ നദികളും അനുഭവിക്കുന്ന പ്രതിസന്ധികള്‍ മിക്ക വിഭാഗം ജനങ്ങളും വൈകിയാണെങ്കിൽ കൂടി അംഗീകരിച്ചു തുടങ്ങിയതിനെ ആശാവഹമായി കാണാം. നദികളുടെ ഒഴുക്കും ജല സംഭരണ ശേഷിയും ശോഷിച്ചു എന്നതിനൊപ്പം തോടുകൾ  മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ചാലുകളായി മാറി. നഗരങ്ങളിലൂടെ ഒഴുകുന്ന കോഴിക്കോട്ടെ കനോലി കായലും തിരുവനന്തപുരം നഗരത്തിലൂടെ കടന്നു പോകുന്ന പാര്‍വതി പുത്തനാര്‍, കിള്ളിയാര്‍, തെറ്റിയാര്‍ മുതലായവ ശ്രുഷ്ട്ടിക്കുന്ന ആരോഗ്യ-മറ്റു  പ്രശ്നങ്ങള്‍  ഗൌരവതരമാണ്. നദികളെ വൃത്തിയാക്കി സംരക്ഷിക്കുക എന്ന സമീപനത്തിന് പകരം നദികളെ അവയുടെ ആവാസ വ്യവസ്ഥക്ക് അനുസരിച്ച് നളനിര്‍ത്തുവാന്‍ വേണ്ട സമീപനങ്ങള്‍ ബന്ധപ്പെട്ടവരിൽ നിന്നും  ഉണ്ടാകണം. നദികളിലെ അഴുക്കുകള്‍ വാരി എടുക്കല്‍ മുതല്‍ അതിന്‍റെ തീരങ്ങള്‍ സംരക്ഷിക്കല്‍, കാടും നീര്‍ച്ചാലുകളും  നിലനിര്‍ത്തല്‍ മുതലായ വിഷയങ്ങളില്‍  വിശാലവും ശാസ്ത്രീയവുമായ  സമീപനങ്ങള്‍ സര്‍ക്കാരും ജനങ്ങളും എടുക്കേണ്ടതുണ്ട്‌.

 
പാര്‍വതി പുത്തനാര്‍ വൃത്തിയാക്കല്‍ നടന്നു വരികയാണ്‌ .Kerala water ways and infra structure നടത്തിയ 14 km വൃത്തിയാക്കലില്‍ നിന്നും എടുത്തു മാറ്റിയ മാലിന്യത്തിന്‍റെ അളവ് 600 ടൺ ആയിരുന്നു.തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കായി 567 സെപ്ടിക്ക് ടാങ്ക്കള്‍ നിര്‍മ്മിച്ചു കൊണ്ട്  ചുറ്റുപാടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കനാലുകളില്‍ എത്താതിരിക്കുവാന്‍ പദ്ധതികള്‍ ആരംഭിച്ചു . 


കിള്ളിയാറിലേക്ക് 20 അഴുക്കു ചാലുകള്‍ ഒഴുകി അവസാനിക്കുന്നു. ഘര മാലിന്യങ്ങള്‍ 113 ഇടങ്ങളില്‍ നിക്ഷേപിക്കുന്നു എന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനസ്സിലാക്കി വേണ്ട തുടർനടപടികള്‍ എടുക്കുമെന്ന് അറിയിപ്പു നൽകി.  കിള്ളിയാറില്‍ നിന്നും 143 ടന്‍ അഴുക്കുകള്‍ ഇതുവരെയായി  മാറ്റിയിട്ടുണ്ട്.


ടെക്‌നോസിറ്റി മുതല്‍ ആക്കുളം കായല്‍ വരെ 12 കിലോമീറ്റര്‍ നീളമുള്ള  തെറ്റിയാര്‍.കഴക്കൂട്ടത്ത് കൂടി കടന്നുപോകുന്നു. തെറ്റിയാറിലേക്ക് വിവിധ ഫ്ലാറ്റ്കളുടെ അഴുക്കു ചാലുകള്‍ അവസാനിക്കുന്നതിനാൽ  തോടിന്‍റെ വെള്ളം ഉപയോഗ ശൂന്യമായി കഴിഞ്ഞിട്ട്  വര്‍ഷങ്ങള്‍ കഴിഞ്ഞു.പല സ്ഥലത്തും  മാലിന്യ മടിഞ്ഞതിനാൻ ഒഴുക്ക് നിലച്ചിരിക്കുകയാണ്.


കുട്ടനാട് കഴിഞ്ഞാലുള്ള ഏറ്റവും വലിയ  പള്ളിപ്പുറം ഏലായുടെ മുകള്‍ഭാഗത്തായി കുളങ്ങളും ചതുപ്പുകളും പാടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു കഴക്കൂട്ടം ഗ്രാമം. കഴക്കൂട്ടത്ത് ഉയര്‍ന്നു വന്ന വന്‍ നിര്‍മ്മാണങ്ങള്‍,റോഡുകള്‍ പ്രദേശത്തിന്‍റെ ഘടനയെ മാറ്റി മറിച്ചു. കഴക്കൂട്ടത്തെ വെള്ള കെട്ടുകള്‍ നിയന്ത്രിക്കുവാന്‍ കഴിവുണ്ടായിരുന്ന തെറ്റിയാറിന് അതിന്റെ  സ്വാഭാവികതകള്‍ നഷ്ടപെട്ടിരിക്കുന്നു. കഴിഞ്ഞ മഹാ പ്രളയത്തില്‍ കഴകൂട്ടത്ത് ഉണ്ടായ വെള്ളപൊക്കത്തിനു   പ്രധാനമായ കാരണം  തെറ്റിയാറിന്‍റെ ശോഷണമായിരുന്നു.. തെറ്റിയാര്‍ സ്വശ്ചന്തമായി ഒഴുകുവാനും മാലിന്യങ്ങള്‍ നീക്കം ചെയ്ത് കനാലിനെ സംരക്ഷിക്കുവാനും ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച പരിപാടികളുടെ മറ്റൊരു ഘട്ടം തെറ്റിയാര്‍ വൃത്തിയാക്കല്‍ ജനുവരി 15 ന് ജനങ്ങളുടെ സഹകരണത്തോടെ നടക്കുന്നു.


നദികളുടെ സംരക്ഷണം എന്ന ബഹ്രുത്തും ജനകീയ പിന്തുണ ആവശ്യ മുള്ളതുമായ പദ്ധതികള്‍  ലക്ഷ്യത്തില്‍ എത്തുവാന്‍ കാടുകളെയും അരുവികളെയും നെല്‍പാടങ്ങളെയും കായലുകളെയും  സംരക്ഷിച്ചു കെണ്ടേ നമുക്കു കഴിയുകയുള്ളൂ. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment