പർവതിപുത്തനാറിലൂടെ ഒഴുകുന്നത് വെള്ളമല്ല; വിഷമാണ്




തിരുവനന്തപുരം ജില്ലയിലൂടെ  ഒഴുകുന്ന വാമനപുരം നദിയെ ജില്ലയുടെ മറ്റേയറ്റത്തുള്ള  കഠിനം കുളവുമായി ബന്ധപെടുത്തുവാനായി  100 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച പാര്‍വതിപുത്തനാര്‍ ഉപയോഗ ശൂന്യമായി മാറി കഴിഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ എത്തുന്ന കരമനയറിന്‍റെ സ്ഥിതിയും വ്യത്യസ്ഥമല്ല. പൂവാര്‍ മറ്റൊരു അഴുക്കുചാല്‍ തന്നെ. കഴക്കൂട്ടം തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വിശാലമായ നെല്‍പാടങ്ങള്‍ ഉണ്ടായിരുന്ന പ്രദേശമായിരുന്നു. എന്നാല്‍ അവിടെ നടത്തിയ നിര്‍മ്മാണങ്ങള്‍ തിരുവനന്തപുരം ജില്ലയുടെ പരിസ്ഥിതിയെ മാറ്റി മറിക്കുന്നു. അവിടെ  ഉണ്ടായിരുന്ന തോട് നാമാവിശേഷമായി. നഗരത്തിലൂടേയും സമീപത്തുകൂടിയും ഒഴുകിയിരുന്ന തോടുകളും തെറ്റിയാർ നദിയും കുപ്പതോട്ടിലായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.


പാർവതി പുത്തനാർ കടന്നു പോകുന്ന തിരുവല്ലം , മുട്ടത്തറയിലെ രണ്ടിടങ്ങൾ, പൂന്തുറ എസ്.എം.ലോക്ക്, വള്ളക്കടവ് ബോട്ടുപുര, പനത്തുറ പൊഴി തുടങ്ങിയവ അടക്കമുള്ള ഒൻപതിടങ്ങളിൽ നിന്നു ശേഖരിച്ച വെള്ളത്തില്‍ വളരെ അപകടകരമായ ഘടകങ്ങൾ ഉണ്ട്. വെള്ളം കറുപ്പു നിറത്തിലായി ഒഴുകുന്നു. കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ആൽക്കലി, ഇരുമ്പ്, സൾഫേറ്റ്, നൈട്രേറ്റ്, എന്നീ മൂലകങ്ങളുടെ അളവ് വളരെ കൂടുതലാണ്. നൈട്രേറ്റിന്‍റെ  അംശം 61.0  മുതല്‍ 497.0 വരെയുണ്ട്. വെള്ളത്തിൽ ഓക്സിജന്റെ അളവും താരതമ്യേന കുറഞ്ഞിട്ടുണ്ട്. കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ അളവും അപകടകരമായ അവസ്ഥയിലാണ്.


ഇ-കോളി ബാക്ടീരിയകളുടെ അളവ് അപകടരമായ അവസ്ഥയിലാണ്.. നൈട്രേറ്റുകളടക്കമുള്ള രാസവസ്തുക്കളുടെ സാന്നിധ്യം പാർവതി പുത്തനാറിലെ  മീനുകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്. അമ്ലാംശവും ആൽക്കലിയും വെള്ളത്തിന്‍റെ  കാഠിന്യം കൂടിയതാണ് അതിനുള്ള കാരണം. പാർവതി പുത്തനാറിൽ സുലഭമായിരുന്ന തിലോപ്പിയ, വരാൽ, ആറ്റുകൊഞ്ച്, കുരുട്ട് വ്ളാങ്ക് മുതലായ മത്സ്യങ്ങള്‍ കനാലില്‍ നിന്നും പൂര്‍ണ്ണമായി ഇല്ലാതായ അവസ്ഥയിലാണിന്ന്.

 
ഒരു കാലത്ത് യുറോപ്പിലെ നദികള്‍ വ്യവസായ വിപ്ലവത്തിന്‍റെ ഭാഗമായി അഴുക്കുചാലുകളായി ആവാസവ്യവസ്ഥക്ക് ഭീഷണിയായിരുന്നു.  പില്‍കാലത്ത് അത്തരം നദികളെ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കുവാന്‍ അവിടുത്തെ സര്‍ക്കാരുകൾ തയ്യാറായി. നദികളെ പുണ്യമായി കരുതി വരുന്ന നാട്ടില്‍ തന്നെ ഗംഗയും യമുനയും കേരളത്തിലെ നദികളും കുപ്പ തൊട്ടിലുകളായി തുടരുന്നു. അതേ സമയത്ത് തന്നെ നദീ സംരക്ഷണം വലിയ പദ്ധതികളായി സര്‍ക്കാര്‍ കൊണ്ടുനടക്കുന്നു

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment