മണൽ കണക്കെടുപ്പ് ഇത്തവണ ആറ് നദികളിൽ മാത്രം; മാഫിയയുടെ വിളയാട്ടത്തിന് അവസരം




കേരളത്തിലെ പുഴകളിലെ മണലിന്റെ അളവ് കണ്ടെത്തുന്നതിനായുള്ള പരിശോധനയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത് ആറു നദികൾ മാത്രം. 2014 ലെ കണക്കെടുപ്പിൽ ആവശ്യമായ മണൽ ഉണ്ടെന്ന് കണ്ടെത്തിയ നദികളിൽ മാത്രം കണക്കെടുപ്പ് നടത്തിയാൽ മതിയെന്ന ഉത്തരവ് വന്നതോടെ പുറത്തായത് 11 നദികളാണ്. പെരിയാർ, പമ്പ, മൂവാറ്റപ്പുഴ, ഇത്തിക്കര, ചാലിയാർ, കടലുണ്ടി എന്നിവയിൽ മാത്രമാണ് കണക്കെടുപ്പ് നടത്താൻ പോകുന്നത്. പ്രളയത്തിന് ശേഷം വിവിധ നദികളിൽ ധാരാളമായി മണൽ എത്തിയിട്ടുണ്ടെന്ന വസ്‌തുത നിലനിക്കെയാണ് 2014 ലെ കണക്ക് മാനദണ്ഡമാക്കി കണക്കെടുപ്പിന് ഒരുങ്ങുന്നത്. 


പുഴകളുടെ സുഗമമായ ഒഴുക്കിന് കൃത്യമായ അളവിൽ, മാനദങ്ങളും നിയമങ്ങളും പാലിച്ച് മണലെടുപ്പ് ആവശ്യമാണ്. എന്നാൽ കണക്കെടുപ്പിൽ മറ്റ് നദികളെ ഉൾപ്പെടുത്തത് മൂലം ഇവിടങ്ങളിൽ നിന്ന് മണലെടുപ്പ് സാധ്യമാകില്ല. കണക്കെടുപ്പിൽ മണൽ ലഭ്യത ഉറപ്പാക്കിയാൽ മാത്രമേ സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ അനുമതി ലഭ്യമാകൂ. ഈ അനുമതി ഇല്ലാതെ മണലെടുപ്പ് നടത്തുന്നത് ദേശീയ ഹരിത ട്രിബുണൽ നേരത്തെ വിലക്കിയിട്ടുള്ളതാണ്. 


നദികളിലെ മണൽ കണക്കെടുപ്പ് വൈകുന്നത് ഫലത്തിൽ ഗുണം ചെയ്യുന്നത് മണൽ മാഫിയക്കാണ്. നിയമ പരമായ മണൽ വാരൽ ഇല്ലാത്തത് മൂലം പല നദികളിലും മാഫിയ അനധികൃതമായി മണലെടുപ്പ് നടക്കുന്നുണ്ട്. നിയമപരമായ മണലെടുപ്പ് നടക്കുന്നുണ്ടെകിൽ അവിടെ മാഫിയ മണലെടുക്കാൻ തൊഴിലാളികൾ അനുവദിക്കില്ല. എന്നാൽ അധികൃത മണലെടുപ്പ് നടന്നില്ലെകിൽ അവിടങ്ങളിൽ മാഫിയാ സംഘം അനധികൃത മണലെടുപ്പ് നടത്തും. 


നിലവിൽ കേരളത്തിലെ പല നദികളിലും അനധികൃത മണലെടുപ്പ് തകൃതിയായി നടക്കുണ്ട് എന്നതാണ് വാസ്‌തവം. മിക്ക ഇടങ്ങളിലും ഇതിന് പോലീസ് - ഉദ്യോഗസ്ഥ സഹായങ്ങൾ ലഭിക്കുന്നുണ്ട്. ചിലയിടങ്ങളിൽ മണൽ മാഫിയ മണലെടുപ്പിനെ എതിർക്കുന്ന ഉദ്യോഗസ്ഥർക്കും പോലീസിനും പരിസ്ഥിതി പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ നടത്താറുമുണ്ട്. പുഴയെ സംരക്ഷിക്കാനും ആവശ്യത്തിന് മണൽ സമ്പത്ത് പുഴകളിൽ സംഭരിക്കാനുമാണ് മണലെടുപ്പ് പൂർണമായി നിരോധിച്ചത്. എന്നാൽ മാഫിയയുടെ ഇടപെടൽ മൂലം എല്ലാം തകിടം മറിഞ്ഞു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment