റഷ്യയിലെ പ്രസിദ്ധമായ യുറല്‍ നദിയുടെ രൂപവും നിറവും മാറി




റഷ്യയിലെ പ്രസിദ്ധമായ യുറല്‍ നദിയുടെ രൂപവും നിറവും മാറി. നദീജലത്തിന് ഓറഞ്ച് നിറമാണ് കൈവന്നിരിക്കുന്നത്. പ്രശസ്തനായ ഒരു ട്രാവല്‍ ബ്ലോഗറാണ് ഈ അത്ഭുത പ്രതിഭാസം ലോകത്തെ അറിയിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ച ആ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നദീജലത്തിന്റെ നിറം ചുരുങ്ങിയകാലത്തിനുള്ളില്‍ കടുത്ത ഓറഞ്ചായി മാറുകയായിരുന്നു.


എന്നാൽ, നദിയുടെ നിറംമാറ്റത്തെക്കറിച്ച്‌ നടത്തിയ അന്വേഷണം ചെന്നെത്തിയത് ആസിഡ് ഉള്‍പ്പടെയള്ള മാലിന്യങ്ങള്‍ നാട്ടുകാര്‍ പുറംതള്ളുന്നതിലാണ്. നിസ്‌നി നോവ്‌ഗൊ റോഡ് ജില്ലയിലെ ലെവിഷിന്‍സ്‌ക്കി ഖനിയില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് നദിയിലെ വെള്ളത്തിന്റെ നിറം മാറിയത്. മാലിന്യത്തില്‍ വിഷ, രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. നദിയുടെ നിറം മാറിയ മിശ്രിതത്തില്‍ ആസിഡ് ഉള്‍പ്പടെയുള്ള വിഷവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 


നദിയുടെ നിറംമാറ്റ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പരിസ്ഥിതി സംഘടനകള്‍. നദിയിലേക്ക് രാസവസ്തുക്കള്‍ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. ഈ നദിയുടെ ചുറ്റും താമസിക്കുന്ന മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ഗുരുതരായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അവര്‍ പറയുന്നു. നദീതടത്തിന് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിലുള്ള മാലിന്യമാണ് കണ്ടെത്തിയിട്ടുള്ളത്. 


കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ്, ഒരു റഷ്യന്‍ ഓയില്‍ ടാങ്കറില്‍ നിന്ന് വലിയ അളവില്‍ എണ്ണ പുറത്തുവന്ന് നദിയിലെ വെള്ളം ചുവപ്പാക്കിയതും വലിയ വാര്‍ത്തായായിരുന്നു. ഏതായാലും നദിയിലെ മലിനീകരണം റഷ്യയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നദികള്‍ വൃത്തിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment