രാസമലിനീകരണം: നാ​യ​ക​ളു​ടെ നി​റം മാറുന്നു 
റ​ഷ്യ​യി​ല്‍ രാ​സ​മ​ലി​നീ​ക​ര​ണം കാ​ര​ണം തെ​രു​വു നാ​യ​ക​ളു​ടെ നി​റം മാ​റു​ന്ന​തായി റിപ്പോർട്ട്. നിറം മാറിയതിന് പിന്നാലെ പിങ്ക് നി​റ​മാ​ണ് ചി​ല നാ​യ​ക​ള്‍​ക്ക് കണ്ടെത്തിയത്. നീ​ല നി​റ​ത്തി​ലു​ള്ള നാ​യ​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​ഴ് നാ​യ​ക​ളി​ലാ​ണ് നി​റ​മാ​റ്റം ക​ണ്ടു​പി​ടി​ച്ച​ത്. ഇ​വ​യെ 20 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 

 


കോ​പ്പ​ര്‍ സ​ള്‍​ഫേ​റ്റ് കാ​ര​ണ​മാ​ണ് നാ​യ​ക​ള്‍​ക്ക് നി​റം മാ​റ്റം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. നാ​യ​ക​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ശീ​ത​യു​ദ്ധ സ​മ​യ​ത്ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രാ​സ മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഇതാണ് നായകളുടെ നിറമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

 


ഫാ​ക്ട​റി​ക​ളി​ല്‍ നി​ന്നും മ​റ്റും പു​റ​ന്ത​ള്ളു​ന്ന രാസമാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​യ പ​രി​സ്ഥി​തി ആ​ഘാ​ത​മാ​ണു​ണ്ടാ​ക്കു​ന്ന​തിനിടെയാണ് ഇത്തരത്തിലുള്ള ഒരു വാർത്ത കൂടി വരുന്നത്. രാസമാലിന്യങ്ങൾ ഒഴുക്കി വിടുന്നതിനോടൊപ്പം കാ​ലാ​വ​സ്ഥ​യി​ല്‍ വരുന്ന വ​ലി​യ മാറ്റങ്ങൾ കൂടിയാകുമ്പോൾ പല ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment