ശബരീശനെ രക്ഷിക്കുവാനുള്ള സർക്കാരിന്റെ വിമാനത്താവള സ്വപ്നം കൊഴിയുന്നുവോ ?




ശബരിമല വിമാനത്താവളം നിർമ്മിക്കാൻ എരുമേലി, ചെറുവള്ളി എസ്റ്റേറ്റ് ,പറ്റിയത ല്ലെന്നുളള കേന്ദ്ര വ്യോമയാന (ഡയറക്ട ജനറൽ(ഡിജിസിഎ)) മന്ത്രാലയത്തിന്റെ മറുപടി സർക്കാരിന് ഒട്ടും പിടിച്ചിട്ടില്ല എന്ന് ആരും സമ്മതിക്കും. 


കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) യുഎസ് കൺസ ൽറ്റൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നുണ്ടാക്കിയ സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ടിൽ ഡിജിസിഎയുടെ അഭിപ്രായം തേടിയിരുന്നു.കെഎസ്ഐഡിസിയും യുഎസ് കമ്പനിയും ചേർന്നു തയാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന രൂക്ഷ അഭിപ്രായം വ്യോമയാന മന്ത്രാലയം നടത്തി.റൺവേക്ക് ആവശ്യമായ നീളവും വീതി യും ഉറപ്പാക്കാൻ സ്ഥലത്തു ബുദ്ധിമുട്ടാണ്.മംഗളൂരു,കോഴിക്കോട് എന്നിവിടങ്ങളി ലെ ടേബിൾടോപ് റൺവേ രീതിയാണ് ഇവിടെയും വികസിപ്പിക്കേണ്ടത്.അതു കൊണ്ട് സുരക്ഷക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. 


കൊച്ചി വിമാനത്താവളത്തിൽനിന്ന് 88 കിലോമീറ്ററും തിരുവനന്തപുരത്തുനിന്ന് 110 കിലോമീറ്ററുമാണ് നിർദിഷ്ട താവളത്തിലേക്ക്.150 കിലോമീറ്ററിനുള്ളിൽ പുതിയ വിമാനത്താവളത്തിനു സാധാരണഗതിയിൽ അനുമതി നൽകാറില്ല.കൊച്ചി,തിരുവന ന്തപുരം വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളുകളിൽനിന്നുള്ള സിഗ്‌ന ലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യത ഉണ്ടെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ശബരിമലയുടെ പേരിലെ വിമാനതാവളത്തിനു പിന്നിൽ മല ചവിട്ടുന്ന സ്വാമിമാരല്ല ലക്ഷ്യം എന്നു വ്യക്തമാണ്.പാട്ട ഭൂമിയുടെ കരാർ ലംഘിച്ചു കൊണ്ട് ഹാരിസൺ മുത ലാളിമാരിൽ നിന്നും അനധികൃത പണമുപയോഗിച്ച് ഭൂമി വാങ്ങിയവരിൽ നിന്നുള്ള ഏറ്റെടുക്കൽ തന്നെ ദുരൂഹമായി തുടരുന്നു.ഭൂമിയുടെ വില സർക്കാർ കോടതിയിൽ കെട്ടിവെക്കണമെന്ന ജ്യുഡീഷ്യറിയുടെ  അഭിപ്രായം തന്നെ മറ്റൊരു തമാശയാണ്. ജനങ്ങളുടെ ഭൂമി അനധികൃതമായി കൈയ്യിൽ വെക്കാൻ അനുവദിക്കുക,അനധി കൃതമായി വാങ്ങിയ നാട്ടുകാരുടെ ഭൂമിക്ക് സർക്കാർ പണം കൊടുത്ത ശേഷം  വിമാനത്താവളം പണിയുക എന്ന ആസൂത്രണത്തിലാണ് സർക്കാർ .


2200 ഏക്കർ വരുന്ന ശബരിമല വിമാനത്താവളത്തിന്റെ മുഖ്യ ലക്ഷ്യവും ഭൂമി കച്ചവ ടമാണ്.നെടുമ്പാശേരിയിൽ 1213 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 500 ഏക്കർ വ്യവസായ ആവശ്യങ്ങൾക്കു മാറ്റി വെച്ചത് , വിമാനത്തെക്കാൾ ലക്ഷ്യം മറ്റു ചില താൽപ്പര്യങ്ങൾക്കാണെന്നു  വ്യക്തമാക്കികൊണ്ടിരിക്കുന്നു.ശബരിമലയിലെ സ്വാമി അയ്യപ്പൻ വിമാനതാവളത്തിന്റെ പേരിൽ നടത്താൻ പോകുന്നതും മറ്റൊന്നുമല്ല.


സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിൽ എത്തിയ കേരളത്തെ രക്ഷിക്കുവാൻ 110 Km നുള്ളിൽ രണ്ട് അന്തർദേശീയ വിമാനതാവളങ്ങൾക്ക് കഴിഞ്ഞില്ല എന്നു സമ്മതി ച്ചു കൊണ്ട് മറ്റൊരു വിമാന താവളത്തെ പറ്റി(വിശ്വാസത്തിന്റെ തണലിൽ) സർക്കാർ സ്വപ്നം കാണുകയാണ്.അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥനങ്ങൾക്ക് ശരാ ശരി അഞ്ചിൽ താഴെ മാത്രം അന്തർദേശീയ താവളങ്ങൾ ഉണ്ടെന്നിരിക്കെ,കേരള ത്തിൽ ഇപ്പോൾ തന്നെയുള്ള പരമാവധി വിമാന താവളങ്ങളും വല്ലാർപാടം+ വിഴിഞ്ഞം മാതൃകകളും നാടിനെ രക്ഷിക്കുമെന്നാണ് സിവിൽ സർവ്വീസ് ലോബികൾ മുതൽ വിപ്ലവ നേതാക്കളും നാട്ടുകാരെ പഠിപ്പിക്കുന്നത്.


രാഷ്ട്രീയക്കാരുടെ മാതൃകാ പുരുഷനായി വാഴ്ത്തുന്ന ശ്രീ വി എസ്സ് എന്ന മുൻ മുഖ്യ മന്ത്രിയുടെ വല്ലാർപാടം പാഴ് വാക്കുകൾ ഇന്നും ഓർത്തെടുക്കേണ്ടതു തന്നെ. ലോകത്താകെ ട്രാൻസ്ഷിപ്പു രംഗം കുത്തുപാള എടുത്തിരിക്കെ , അദാനി പോർട്ട് വിഴിഞ്ഞത്തു നടത്തുന്ന പ്രധാന വ്യവസായം റിയൽ എസ്റ്റേറ്റു പരിപാടിയാണ്. ചൈനയുടെ റിബൺ & റോഡു പദ്ധതിക്കു പുറത്തുളള തുറമുഖങ്ങൾ കൂടുതൽ ഒറ്റപ്പെടുമെന്ന് അറിയാവുന്ന നമ്മുടെ വിധക്തർ , കേരളക്കരയുടെ രക്ഷകനാണ് അദാനി എന്നു സ്ഥാപിച്ചെടുക്കുവാൻ തൽപ്പരരാണ്.ഖനന മുതലാളിമാരുടെ പ്രിയപ്പെട്ട രാഷ്ട്രീയക്കാർക്ക് തുറമുഖവും ഫ്ലാറ്റ് നിർമ്മാണവും വിമാനതാവളങ്ങളും ഹൈപ്പർ മാർക്കറ്റ് ലോകവും വികസനത്തിന്റെ നാഴികക്കല്ലുകളാണ്.അവിടെ എത്തിയ പുതിയ വിഭവമാണ് ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയും വിമാന താവളവും.


നിലവിലെ സാങ്കേതികമായ തടസ്സവാദങ്ങളെ എങ്ങനെയും ഒഴിവാക്കുവാൻ രാഷ്ട്രീ യ-ഉദ്യോഗസ്ഥ ലോകവും റിയൽ എസ്റ്റേറ്റ് -ഖനന മുതലാളിമാരും മാധ്യമ പ്രമുഖരും ഒന്നിച്ച് പണി തുടങ്ങിക്കാണും എന്നു കരുതട്ടെ.പശ്ചിമഘട്ടത്തിനും സ്വാമി അയ്യപ്പനും കൂടി ഇതാ ഒരു വിമാനത്താവളം ഉണ്ടാക്കി കേരളത്തെ കരകയറ്റാമെന്നാണ് പിണറായി സർക്കാർ സ്വപ്നം കാണുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment