ശബരിമല ; വിശ്വാസവും പരിസ്ഥിതിയും




കാസർഗോഡ് ജില്ലയിലെ കാനത്തൂർ  മുതൽ തിരുവനന്തപുരം ജില്ലവരെ 141 അയ്യപ്പക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. അതിൽ പരമ പ്രധാനമായ ശബരിമല ക്ഷേത്രം നിരവധി പ്രത്യേകതകൾ കൊണ്ടു ശ്രദ്ധേയമാണ്. ശാസ്താവിനൊപ്പം ഭദ്രകാളി, വാവരുസ്വാമി, കടുത്ത സ്വാമിയും ഒരിടത്തു വസിക്കുന്നതായി വിശ്വാസികൾ കരുതുന്നു . മുസൽമാനായ വാവരും ഈഴവ ജാതിക്കാരനായ  (ശൗണ്ഡിക ) കടുത്ത സ്വാമിയും പരമശിവപുത്രന്റെ സുഹൃത്തുക്കളായി മതംഗ മഹർഷിയുടെ മുൻകാല ആശ്രമ പരിസരത്ത് നില ഉറപ്പിച്ചു. വാവരുസ്വാമിയുടെ പള്ളിയിൽ നടക്കുന്ന ശബരിമല ഭക്തരുടെ മുഖ്യ ചടങ്ങ് ( പേട്ടതുള്ളൽ ) സ്വാമിയുടെ വനത്തോടുള്ള ബന്ധത്തെ ഓർമ്മിപ്പിക്കും.

 

മതവിവേചനത്തിന് അതീതമായ ശബരിമല ക്ഷേത്ര രീതികൾ പിൽക്കാലത്ത് കുറച്ചു കൂടി പരിപോഷിപ്പിക്കപ്പെട്ടു.അയ്യപ്പൻമാർ ആർത്തുങ്കൽ പള്ളിയിൽ എത്തി മാല ഊരുന്ന രീതി കേരളത്തിന്റെ മതനിരപേക്ഷതയുടെ മാറ്റുകൂട്ടുന്നതാണ്. വേറിട്ട ആചാരങ്ങൾ കൊണ്ട് വ്യത്യസ്തമായ ശബരിമല സ്ത്രീകളുടെ പ്രവേശനത്തിനെതിരായ സമീപനം കൊണ്ടും ശ്രദ്ധേയമായിരുന്നു. സ്ത്രീകൾ പണ്ടുകാലത്ത് ശബരിമലയിൽ പോയിരുന്നു എന്നതായി ആ നാട്ടുകാർ ഇന്നും  ഓർക്കുന്നു. അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ ശാസ്‌താവിനൊപ്പം ഭഗവതിയും രണ്ടു ദേവിമാരും കറുപ്പായി അമ്മയും ഉണ്ട്. ശാസ്താവ് എന്നും സ്ത്രീകൾക്കൊപ്പമാണ് എന്ന്  ഐതിഹ്യമാല ഓർമ്മിപ്പിക്കുന്നു.

 

ബോംബെയിലെ  ഹാജി അലി ദർഗയിൽ യിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി ശബരിമലക്കും ബാധകമാകാതെ തരമില്ല.ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ ശുദ്ധി, താന്ത്രികം എന്നൊക്കെ പറഞ്ഞു മാറ്റി നിർത്തുവാൻ കഴിയില്ല എന്ന് RSS പോലും അംഗീകരിച്ചിരിക്കെ സുപ്രീം കോടതിയുടെ മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എന്നു കരുതാം. 

 

വേട്ടക്കൊരുമകൻ എന്ന പേരിലറിയപ്പെടുന്ന ശാസ്താവിന്റെ പൂങ്കാവനം  കടുവാ സങ്കേതവും ഒപ്പം ആന സങ്കേതവുമാണ്. പെരിയാർ റിസർവ്വ് വനം, 925 ച.കി.മീറ്റർ വിസ്തൃതിയുള്ള അതീവ പാരിസ്ഥിതിക പ്രധാനമായ  രാജ്യത്തെ 41 Tiger Reserve വനങ്ങളിൽ ഏറ്റവും കൂടുതൽ കടുവകളുള്ള  രണ്ടാമത്തെ ഇടമാണ്. (പശ്ചിമഘട്ടം) .സംസ്ഥാനത്തെ ആകെയുള്ള കാട്ടാനകളിൽ പകുതിയിലധികവും പെരിയാർ വനത്തിലുണ്ട്. ( 1100 ). ഈ മഴക്കാടുകളും വലിയ തോതിൽ തകർച്ചയെ നേരിടുന്നു. ദശകങ്ങളായി Protected Areaയായി പരിഗണിച്ചു വരുന്ന പെരിയാർ കാടുകളുടെ 11.50% 2006 നു ശേഷം നഷ്ടപ്പെട്ടു.

 

ശബരിമലയുടെ സ്വന്തം നദിയായ പമ്പയിലെ വെള്ളമൊഴുക്ക്  പടിപടിയായി കുറഞ്ഞു . (പ്രതിവര്‍ഷം 8 cm വെച്ച്) .നദിയിലെ E.coli bacteria കള്‍ 100 ml വെള്ളത്തില്‍ 3.5 ലക്ഷം എണ്ണം വരെയകാറുണ്ട്. (അനുവദിക്കപെട്ട അളവ് 500 മാത്രമാണ്.) ഗംഗയെ പോലെ ഏറ്റവും കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ പേറുന്നു നദികളുടെ പട്ടികയിൽ മുന്‍ പന്തിയില്‍  പമ്പ എത്തിക്കഴിഞ്ഞു. പമ്പ തീരത്തെ കൈയ്യേറ്റങ്ങൾ എത്ര ഭീകരമായിരുന്നു എന്ന് പ്രളയം തന്നെ തെളിയിച്ചു. അച്ചന്‍കോവില്‍, മണിമലയാര്‍ നദികളും സമാന ഗതിയിലായിക്കഴിഞ്ഞു.

 

രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ വെച്ച് നിരവധി പ്രത്യേകതകള്‍ ഉള്ള പെരിയാര്‍ വനത്തില്‍ 8 ലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം എത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ശബരിമലയിലെ സന്ദര്‍ശകര്‍ 4 കോടിയിലധികമാണ്.

 

പെരിയാര്‍ കടുവാസാങ്കേതത്തിനും മറ്റു സംരക്ഷിത വനങ്ങള്‍ക്കും എത്ര ആളുകളെ മാത്രമേ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയൂ എന്നുള്ള അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.  വനത്തിനുള്ളിലെ തീര്‍ഥാടനങ്ങള്‍ക്ക്  Forest Conservation Act, 1980, Wildlife (Protection) Act, 1972 and the Environment Protection Act, 1986 മുതലായ നിയമങ്ങള്‍ ബാധകമാണ് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.

 

1970 കളില്‍ 4 ലക്ഷം മുതല്‍ 7 ലക്ഷം വരെ അയ്യപ്പന്മാര്‍ വന്നു പോയിരുന്ന ക്ഷേത്രത്തില്‍ ഇന്നെത്തുന്നവരുടെ എണ്ണം വളരെയധികമാണ്.. മധ്യപ്രദേശിലെ കാങ്ക കടുവസങ്കേതത്തിൽ ( വിസ്തീര്‍ണ്ണം ഏകദേശം  280 ച.KM.  ) പ്രതിദിനം അനുവദിക്കപെട്ട സന്ദര്‍ശകരുടെ എണ്ണം 1470 . (പ്രതിവര്‍ഷം 5,36550 ആളുകള്‍)  . പെരിയാറിന്റെ വിസ്തൃതി 925 Km ഉണ്ട്. ഇവിടേക്ക് പ്രതിവർഷം 17.75 ലക്ഷം ആളുകളുടെ വരെ പ്രവേശനം പ്രകൃതിക്കു  പ്രതികൂലമാകില്ല എന്നാണർത്ഥം. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ അതും കടുവാ-ആന സംരക്ഷണ വനത്തില്‍ പ്രദേശത്തിന്‍റെ Carrying Capacity ക്ക്  അപ്പുറമുള്ള ആളുകളുടെ സാന്നിധ്യം കാടിന്റെ സമ്പൂർണ്ണനാശത്തിനു കാരണമാകും .

 

ശബരിമല ക്ഷേത്ര വിഷയത്തെ പരിസ്ഥിതിയുമായി ബന്ധപെടുത്തി കാണുവാന്‍ ഭരണകൂടമോ വിശ്വാസി സമൂഹമോ  തയ്യാറല്ല. സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാകണം എന്ന കോടതി-പൊതു സമൂഹ നിലപാടുകള്‍ ശബരിമലയില്‍ കൂടുതല്‍ ആരാധകരെ ആകർഷിക്കുക സ്വാഭാവികമാണ്. സമഭാവനയുള്ള  ലോകത്തു മാത്രമേ പ്രകൃതിസംരക്ഷണം  വിജയം നേടുകയുള്ളു. സ്ത്രീ സമൂഹത്തിന്റെ നേതൃത്വത്തിലാണ്  പരിസ്ഥിതി സമരങ്ങളിൽ പലതും ലോക ശ്രദ്ധ നേടിയത്. കെനിയയിലെ സമരങ്ങളും ചിപ്പ്കോ പ്രസ്ഥാനവും നർമ്മദയും പ്ലാച്ചിമടയും ഒക്കെ ശ്രദ്ധിക്കപ്പെട്ടത് സ്ത്രീകളുടെ സമര ശക്തിയിലാണ്. പാരിസ്ഥിതിക ദുരന്തങ്ങളെ സ്ത്രീ പ്രവേശനത്തിന്റെ തലയിൽ കെട്ടി വെക്കാൻ യാഥാസ്ഥിതിക സമൂഹം മടിക്കുകയില്ല എന്നിരിക്കെ  ശബരിമലയിലേക്കുള്ള  സ്ത്രീകളുടെ പ്രവേശനത്തെ പൂങ്കാവനത്തിന്റെ സംരക്ഷണമായി കൂടി മാറ്റുവാൻ കഴിയും.

 


( Tiger Reserve Rules നടപ്പിലാക്കൽ)   കടുവാ സങ്കേതത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ 

Appreciate the colours and sounds of nature 

Treat the Protected Area/wilderness area with respect 

Dress in colours that blend with the natural environment 

Take pictures, but without disturbing wildlife 

Observe the sanctity of holy sites, respect local customs 

Keep a reasonable distance from wild animals, and do not provoke them 

Dispose waste responsibly: carry back all non-biodegradable litter, and leave 
campsites litter-free before departing 

When in a vehicle, remember wild animals have right of way 

Keep to the speed limit, don’t use the horn, and do not startle animals 

Do not talk loudly or play loud music 

Do not get out of the vehicle or approach wild animals 

Do not approach animals closer than 15 m or disturb them while they are resting 

Do not take away flora and fauna in the form of cuttings, seeds or roots. 

Do not feed wild animals 

Do not light fires, or smoke inside protected areas. Accidental forest fires cause irreparable damage .

Carrying of guns, fire arms, inflammable materials are strictly prohibited, as per the provisions of the WildLife (Protection) Act, 1972, and is punishable by law

ശബരിമല വനമേഖല സംരക്ഷിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ് .


ശബരിമലയില്‍ എത്തുന്നവര്‍ വിവിധ ഫീഡറുകള്‍ വരെ മാത്രം സ്വകാര്യ വാഹനത്തിലും അതിനു ശേഷം പമ്പയിലേക്ക് ദേവസ്വം ബോര്‍ഡിന്‍റെ (KSRTC)യുടെ പൊതു വാഹനത്തില്‍ മാത്രം( zero carbone വാഹനങ്ങള്‍ ) സഞ്ചരിക്കുക.( തിരുമല മാതൃക).

ജൈവ വസ്തുക്കള്‍ മാത്രം കൈവശം വെക്കുവാന്‍ അവസരം. മാലിന്യങ്ങള്‍ വികേന്ദ്രീകൃതമായി സംസ്ക്കരിക്കല്‍.    

സൗരോർജ്ജ വൈദ്യുതി ഉപയോഗം.

പമ്പയുടെ സുരക്ഷക്കായി സന്ദര്‍ശകരെയും ഒപ്പം കച്ചവക്കാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള സൂക്ഷ്മ സ്ഥൂല പദ്ധതികള്‍. 

സന്ദര്‍ശകര്‍ക്ക് പ്രതിദിന ക്വാട്ട തീരുമാനിക്കല്‍, മുൻഗണനാക്രമം (ഹജ്ജ് മാതൃക) .
(Carrying capacity പ്രതിദിനം 5000 ആളുകൾ വരെ).

ആദിമവാസികളെ മുന്നില്‍ നിര്‍ത്തിയുള്ള കാട്,വന്യ ജീവി സംരക്ഷണവും വനം വൃത്തിയാക്കലും , ആദിവാസികളുടെ വന അവകാശങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കല്‍.  ( വരുമാനത്തിൽ 5% ആദിമവാസികൾക്ക് എന്ന് Tiger Reserve നിയമത്തിൽ പറയുന്നു )

നഷ്ടപെട്ട കാടുകള്‍, നദീതടങ്ങൾ  പുനസ്ഥാപിക്കല്‍ .

ശബരിമലയുടെ പവിത്രത അവിടുത്തെ കാടുകളുടെയും അതിലെ സൂക്ഷ്മ ജീവികള്‍ മുതല്‍ അയ്യപ്പന്റെ  വാഹനമായ കടുവയുടെയും മറ്റും സംരക്ഷണത്തിലൂടെ എന്ന ലക്ഷ്യത്തെ മുന്നില്‍ നിര്‍ത്തി ആയിരിക്കണം നിലനിർത്തേണ്ടത് . 2018 വെള്ളപ്പൊക്കം പമ്പയിൽ വരുത്തിവെച്ച പ്രശ്നങ്ങളെ ഗൗരവതരമായി കാണുവാൻ നമ്മുടെ ആധികാരികളും ഭക്തരും ഒരുപോലെ ശ്രമിക്കുമെങ്കിൽ അയ്യപ്പന്റെ പൂങ്കാവനം പ്രകൃതി സുരക്ഷക്ക് മാതൃകയായി തീരും .   

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment