അമ്പലപ്പുഴയിലെ മണൽചാക്ക് കടല്‍ഭിത്തി കടലെടുത്തു




അമ്പലപ്പുഴ: അതിശക്തമായ കടലാക്രമണത്തെ ചെറുക്കാനാകാതെ അടിയറവ് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബുദ്ധി. അമ്പലപ്പുഴ മേഖലയില്‍ കല്ലുകൊണ്ടുള്ള കടല്‍ഭിത്തിക്ക് പകരം മണല്‍ച്ചാക്ക് അടുക്കിവെച്ചുള്ള ഭിത്തി നിർമിക്കാൻ ബുദ്ധി ഉപദേശിച്ചത് തോമസ് ഐസക്ക് ആയിരുന്നു. എന്നാൽ മണല്‍നിറച്ച ചാക്കുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോവുകയും ശേഷിച്ചവ തകരുകയും ചെയ്തു. 


പരിസ്ഥിതി സൗഹാര്‍ദ്ദ കടല്‍ഭിത്തിയെന്ന ആശയമെന്ന നിലയിലാണ് കല്ലിനുപകരം മണല്‍ച്ചാക്കുകള്‍ ഉപയോഗിക്കാമെന്ന ആശയം ധനമന്ത്രി മുന്നോട്ട് വച്ചത്.  കല്ല് കിട്ടാനുള്ള ബുദ്ധിമുട്ടും ഭാരിച്ച ചെലവുമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. അമ്പലപ്പുഴയിലടക്കം  കടലാക്രമണം രൂക്ഷമായ ചിലയിടങ്ങളിലായിരുന്നു പരീക്ഷണം. എന്നാൽ പരീക്ഷണം പരാജയമായി. 


അതിരൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ പുലിമുട്ടും കടല്‍ഭിത്തിയുമാണ് പരമ്പരാഗതമായി നിര്‍മ്മിച്ചുവന്നിരുന്നത്. എന്നാല്‍ കരിങ്കല്ലിന് തടുത്ത് നിര്‍ത്താന്‍ കഴിയാത്ത ശക്തമായ തിരമാലകളെ എങ്ങനെ മണല്‍ച്ചാക്കിന് തടയാന്‍ കഴിയും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ഭിത്തിയില്ലാതെ വീടുകള്‍ കടലെടുക്കുന്നുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment