പഴം പച്ചക്കറികളിലെ കീടനാശിനികൾ നിയന്ത്രിക്കണം; ഇന്ത്യയോട് സൗദി




ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴം പച്ചക്കറികളിലെ കീടനാശിനികളുടെ അളവ് അനുവദനീയമായ പരിധിയിലധികമാണെന്ന് സൗദി അറേബ്യ. ഇതു നിയന്ത്രിക്കണമെന്ന് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രാലയത്തോട് സൗദി എംബസ്സി മുഖേന ആവശ്യപ്പെട്ടു.കയറ്റുമതി ചെയ്യപ്പെടുന്ന പഴംപച്ചക്കറികളിൽപ്പോലും കീടനാശിനി സാന്നിധ്യം കൂടുന്നത് രാജ്യത്തെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിട്ടിയുടെ മാനദണ്ഡങ്ങളുമായി യോജിച്ചു പോകുന്ന തരത്തിൽ, സംസ്കരിച്ചു ശീതീകരിക്കുന്ന പഴം പച്ചക്കറികളിലെ കീടനാശിനികളുടെ അളവുകുറയ്ക്കാനുള്ള നടപടികളെടുക്കണ മെന്ന് സൗദി ആവശ്യപ്പെട്ടു .കൃഷിയിടങ്ങൾക്കും  ഫാമുകൾക്കും ഇന്ത്യയിൽ നിരീക്ഷണ സമിതി വേണം .

 

പഴം പച്ചക്കറി സംസ്കരണവുമായി ബന്ധപ്പെട്ട ചോദ്യാവലിയും ഇവ വിളയിക്കുന്ന കൃഷിയിടങ്ങൾ സംബന്ധിച്ച ചോദ്യാവലിയും പൂരിപ്പിച്ച് നൽകണം. കീടനാശിനികളുടെ അളവിനെകുറിച്ചുള്ള അംഗീകൃതലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സംസ്കരിച്ച് ശീതീകരിച്ചെത്തിക്കുന്ന പച്ചക്കറികൾക്കൊപ്പം വയ്ക്കണമെന്നും സൗദി ആവശ്യപ്പെട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment