കടൽക്ഷോഭം: ആറാട്ടുവഴി ബീച്ചിൽ പള്ളി നിലംപൊത്തി




എറിയാട്: എറിയാട് തീരത്ത് വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായി. ആറാട്ടുവഴി ബീച്ചില്‍ പള്ളി തകര്‍ന്നു. മണപ്പാട്ടുചാലില്‍ വീട് തകര്‍ച്ചാഭീഷണിയില്‍. കടപ്പൂര് മഹല്ലിന് കീഴിലുള്ള മമ്ബഉല്‍ ഉലൂം മസ്ജിദാണ് ശനിയാഴ്ച നിലംപൊത്തിയത്. ഏതാനും മാസങ്ങളായി തിരയടിച്ച്‌ അപകടാവസ്ഥയിലായിരുന്നു. ഒന്നാം വാര്‍ഡില്‍ വടക്കുംപുറത്ത് ഇബ്രാഹിമി​ന്റെ വീടാണ് ഭീഷണി നേരിടുന്നത്. വീടിന് സമീപത്തുകൂടി വെള്ളം ഇരച്ചുകയറി കിഴക്കോട്ട് ഒഴുകിയതോടെ പെരുംതോട് വീണ്ടും മണല്‍മൂടി നികന്നു. ശക്തമായ വേലിയേറ്റത്തെ തുടര്‍ന്നാണ് പത്ത് ദിവസത്തിനു ശേഷം കടല്‍ക്ഷോഭം രൂക്ഷമായത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment