കടൽ നിരപ്പ് ഉയരുന്നു; 100 കോടിയോളം ആളുകൾക്ക് വാസസ്ഥലം നഷ്‌ടമാകും




കടൽ നിരപ്പ് ഉയരുന്നതിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലെ തീരപ്രദേശങ്ങളിൽ ഉണ്ടാകുവാൻ ഇടയുള്ള അനിശ്ചിതത്വങ്ങളെ പറ്റി വിവിധ കോണുകളിൽ നിന്നും റിപ്പാേർട്ടുകളും ചർച്ചകളും കൂടുതലായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അടുത്ത 50 വർഷത്തിനിടയിൽ ഹരിത വാതക  ബഹിർഗമനം പടി പടിയായി കുറച്ച്, സംതുലനത്തിൽ എത്തിക്കുവാൻ കഴിഞ്ഞില്ല എങ്കിൽ 100 കോടിയിൽ കുറയാത്ത ആളുകൾക്ക് അവരുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെടും.


പ്രസ്തുത പട്ടികയിൽ കേരളത്തിന്റെ പ്രധാനപ്പെട്ട നഗരങ്ങൾ  ഉണ്ട് എന്ന വാർത്ത വിഷയത്തിന്റെ പ്രാധാന്യം നാട്ടിൽ വർദ്ധിപ്പിക്കേണ്ടതാണ്. ജനങ്ങൾ പാെതുവേ തിങ്ങിപ്പാർക്കുന്ന കടൽ തീരങ്ങളിൽ തന്നെയാണ് ലോകത്തെ പ്രധാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്. വൻ തോതിൽ സാമ്പത്തിക വ്യവഹാരങ്ങൾ നടക്കുന്ന പ്രദേശങ്ങളെ കടൽ കവരും എന്നത് സാമ്പത്തിക രംഗത്തെ തന്നെ തകിടം മറിക്കാം.


ആഗോള താപനത്താൽ ഉണ്ടാകുന്ന കടൽ വെള്ളത്തിന്റെ അന്തർ ദേശീയമായ വളർച്ചാ തോത് പ്രതിവർഷം 3.6 mm ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ അതിന്റെ തോത് 1.7 mm മാത്രമാണ് എന്നാശിക്കുമ്പോഴും കൽക്കത്തയിലെ Diamond Harbour പ്രതിവർഷം 5.16 mm വെച്ച്  കടൽ വെള്ളത്തിൽ മുങ്ങുന്നു. കണ്ട്ല തുറമുഖത്ത് കടൽവെള്ളം 3.18 mm വെച്ചുവളരുന്നുണ്ട്. ഹാൽദിയ തുറമുഖത്ത് 2.89 mm, Port Blair 2.2 mm, ഓക്ക 1.50 mm, കൊച്ചി 1.30 mm, പാരദ്വീപ് 1.03 mm, വിശാഖപട്ടണം O.97 mm, മുംബൈ O.74 mm, ചെന്നൈ O.33 mm എന്ന തോതിലാണ് സമുദ്രം ഉയരുന്നത്.


രാജ്യത്തെ സാഗർ മാല പദ്ധതികളും അതിന്റെ ഭാഗമായ തുറമുഖ നിർമ്മാണങ്ങൾ, തീരദേശ റോഡു പണിയൽ ഒക്കെ കടലിന്റെ വർദ്ധിച്ചുള്ള സ്വഭാവമാറ്റത്തെ കുറേ കൂടി രൂക്ഷമാക്കുന്നുണ്ട്. Make in India പദ്ധതികളിൽ പലതും ഇന്ത്യൻ തീരങ്ങളിൽ നടപ്പിലാക്കുമ്പോൾ അത് മത്സ്യ സമ്പത്തിനും മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടവർക്കും തിരിച്ചടി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.


കടൽ വളരുന്നതും മരുഭൂമി വളരുന്നതും (Desertification) മനുഷ്യരെ മാത്രമല്ല മറ്റു ജീവികളെയും സസ്യലതാതികളെയും ബുദ്ധിമുട്ടിലാക്കി വരികയാണ്. കടൽ കയറുന്നതിനൊപ്പം സമുദ്രം കൂടുതൽ ചൂടാകുന്നതിനാൽ കടൽക്ഷോഭങ്ങൾ വർദ്ധിച്ചു. ഒപ്പം കാലാവസ്ഥാ വ്യതിയാനം  ആവർത്തിച്ചുള്ള Cyclone കൾക്ക് അവസരം ഒരുക്കി വൻ ദുരന്തങ്ങളിലേക്ക് തീരങ്ങളെ എത്തിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment