കടലിലെ ജീവൻ നിലനിർത്താൻ പാരുകൾ സംരക്ഷിക്കപ്പെടണം




കരയിലെ ജീവി വര്‍ഗ്ഗത്തെക്കാള്‍ എത്രയോ അധികമാണ് കടലില്‍ ജീവന്‍റെ സാനിധ്യങ്ങള്‍. അവിടുത്തെ ജൈവ മണ്ഡലങ്ങളുടെ മുഖ്യസ്ഥാനം കടല്‍ പാരുകള്‍ എന്ന Sea Reefകള്‍ വഹിക്കുന്നു. കടലിന്‍റെ വലിപ്പത്തില്‍ ഒരു ശതമാനത്തിലും എത്രയോ ചെറുതായ കടല്‍ പാരുകളില്‍ മൊത്തം കടല്‍ ജീവികളുടെ 25%വും ജീവിക്കുന്നു. ഒരു പ്രത്യേക ഊഴ്മാവില്‍ (തണുപ്പ്) മാത്രം നിലനില്‍ക്കുന്ന പാരുകളില്‍ കൊടും കാടുകളെ ഓര്‍മ്മിപ്പിക്കും വിധം വിവിധ കടല്‍ സസ്യങ്ങള്‍ വളരുകയും അവയുടെ തണലില്‍ മത്സ്യങ്ങളും മറ്റു ജീവികളും വിശ്രമിക്കുന്നു. 16% പാരുകളും global bleaching (ചൂടുകൊണ്ടും അമ്ല ഗുണം വര്‍ദ്ധിക്കുന്നത് കൊണ്ട് ആല്‍ഗെ പുറത്തു പോയികൊണ്ട് പാരുകള്‍ വെളുക്കുന്ന അവസ്ഥ) നശിച്ചുകഴിഞ്ഞു. കടലിലെ പാരുകള്‍ 45 കോടിയാളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ്. ആരോഗ്യമുള്ള ഒരു ച.കി.മീ പാരില്‍ നിന്നും 15 ടന്‍ മത്സ്യ സമ്പത്ത് പ്രതിവര്‍ഷം കണ്ടെത്താം. ജീവികളുടെയും മനുഷ്യരുടേയും ഭക്ഷണത്തിനും മറ്റുമുള്ള ശ്രോതസുകളാണ് കടല്‍ പാരുകള്‍.


ബ്രസീലിന്‍റെ തീരത്തുള്ള അറ്റ്‌ലാന്‍ഡിക്ക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 56000 ച.കി.മീ.പാര് ലോകത്തെ ഏറ്റവും വലിപ്പമുള്ളതാണ്. 70 മീറ്റര്‍ മുതല്‍ 220 മീറ്റര്‍ വരെ ആഴത്തിലുള്ള പാരില്‍ 40 തരം സ്പീഷിസുകള്‍,60 തരം സ്പോണ്‍ച്ചുകള്‍ 70 ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍, ഞണ്ടുകള്‍ അങ്ങനെ പോകുന്ന നീണ്ട പട്ടികയില്‍ പലതും ശാസ്ത്ര ലോകത്തിനു പുതിയ അനുഭവമാണ്.    
      

ബ്രസീല്‍ തീരത്തെ കടലില്‍ ബ്രിട്ടീഷ്‌ പെട്രോളിയവും Total ഉം ചേര്‍ന്ന് നടത്തുവാന്‍ പോകുന്ന എണ്ണ ഖനനം പാരുകള്‍ക്ക് ഭീഷണിയാണ്. തീരത്ത് 1400 കോടി ബാരല്‍ പെട്രോളിയം ഉണ്ട് എന്ന റിപ്പോര്‍ട്ട് ഖനന കമ്പനികളെ തീരത്തേക്ക് അടുപ്പിച്ചു കഴിഞ്ഞു. ബ്രസീലിന്‍റെ അമാപാ സംസ്ഥാനത്ത് അതും ആമസോണ്‍ നദി കടലില്‍ പതിക്കുന്ന പ്രദേശത്തെ ഖനന ശ്രമത്തെ Brazil’s environmental regulatory agency, Ibama എതിര്‍ത്തതിനാല്‍ പാരുകളെ പറ്റിയുള്ള ആശങ്കകള്‍ തല്‍ക്കാലം മാറ്റി വെക്കാം. Total എന്ന പെട്രോളിയം കമ്പനി നടത്തിയ പരിസ്ഥിതി പഠനത്തെ തള്ളിയാണ് ഖനനം അനുവദിക്കില്ല എന്ന് വ്യക്തമാക്കിയത്. green peace പഠനം  ആമസോണ്‍ പാരുകളുടെ സുരക്ഷക്കായി 8.5 ലക്ഷം ഡോളര്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്.
   

അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ്‌ പാരുകളും മാന്നാര്‍ പാരുകളും വിഴിഞ്ഞം, കുളച്ചല്‍ പദ്ധതികളാല്‍ ഭീഷണിയിലാണ്.  സാഗര്‍ മാലാ പദ്ധതികളിലൂടെ ഇന്ത്യന്‍ കടല്‍ തീരങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പരിസ്ഥിതി നശീകരണത്തെ ഗൌരവതരമായി പരിഗണിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മടിക്കുന്നു. തീര സംരക്ഷണ നിയമത്തില്‍ നടത്തിയ മാറ്റങ്ങള്‍ നമ്മുടെ തീരങ്ങളെ കൂടുതല്‍ നശിപ്പിക്കുന്നതാണ് എന്നറിഞ്ഞിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടുകള്‍ തിരുത്തുവാന്‍ തയ്യാറായിട്ടില്ല. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment