രണ്ടാം ലോക പ്ലാസ്റ്റിക് വിരുധ സമ്മേളനം പാരീസിൽ




2023 മെയ് 29 മുതൽ ജൂൺ 2 വരെ പാരീസിൽ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള Inter Governmental Negotiating Committy യുടെ രണ്ടാം സെഷൻ നടന്നു കൊണ്ടിരിക്കുന്നു.

 

പരിസ്ഥിതി മലിനീകരണത്തിനും കാലാവസ്ഥാ പ്രതിസന്ധി ക്കും ഒരുപോലെ ഉത്തരവാദിയായ പ്ലാസ്റ്റിക്  പുനരുൽപ്പാദി പ്പിക്കാനാവാത്ത ഉൽപ്പന്നമാണ്.ഫോസിൽ ഇന്ധനത്തിന്റെ മറ്റൊരു രൂപമാണ് പ്ലാസ്റ്റിക്ക്.അതിന്റെ ജീവിത ചക്രത്തിന്റെ എല്ലാ വശങ്ങളും(വേർതിരിച്ചെടുക്കൽ മുതൽ അന്തിമ വിനി യോഗം വരെ)കാലാവസ്ഥാ ദുരന്തത്തിന് ആക്കം കൂട്ടും. 

 

പ്ലാസ്റ്റിക് മലിനീകരണം വലിയ പാരിസ്ഥിതിക പ്രശ്നമാണ്. വിഷയത്തെ കഴിഞ്ഞ നാളുകളിൽ  കുറച്ചു കാണുകയും ചെയ്തു.സാങ്കേതിക ഇടപെടലുകളിലൂടെ പരിഹരികാൻ കഴിയേണ്ട വിഷയമാണിത്.

 

പെട്രോളിയം,പെട്രോകെമിക്കൽസ് വ്യവസായത്തിന് വിഷയ ത്തിൽ ഉത്തരവാദിത്തമില്ല എന്ന് അവർ വാദിക്കുന്നു.നിയമ നിർമ്മാണങ്ങളിൽ ഭൂരിഭാഗവും ഈ വാദത്തെ തള്ളിയിരു ന്നില്ല.ഉൽപ്പാദനം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കെ, 'പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിനായി'ഫണ്ട് സമാ ഹരിക്കൽ ശ്രമങ്ങൾ നടന്നു.എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിനേ ക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുകൾ കഴിഞ്ഞ 10 വർഷത്തിനു ള്ളിൽ ലോകം  ഉൽപ്പാദിപ്പിച്ചു.

 

പ്ലാസ്റ്റിക് മലിനീകരണത്തെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര    സർക്കാർ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പുതിയ സമ്മേളനം.വിവിധ ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആരംഭിച്ചു.

 

 

നിർദ്ദേശങ്ങൾ

 

1.ഗ്ലോബൽ പ്ലാസ്റ്റിക് ഉടമ്പടി Global Plastic Treaty(GPT)യിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള അധികാരം വ്യക്തമായി നിർവചിക്കുക.പ്ലാസ്റ്റിക് ഉൽപ്പാദന വും ഉപഭോഗവും കുറയ്ക്കാൻ തീരുമാനം.പ്ലാസ്റ്റിക്ക് നിർമ്മി ക്കാൻ ആവശ്യമായ രാസവസ്തുക്കൾ,അതിൽ ഇടപടുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ നിയന്ത്രിക്കൽ .

 

2.ക്യാരി ബാഗുകൾ,പല മടക്കുകളുള്ള പ്ലാസ്റ്റിക്ക് സാധന ങ്ങൾ തുടങ്ങിയ പുനരുപയോഗിക്കാനാവാത്തവ പ്രശ്‌ന കരം/അനാവശ്യം/ഒഴിവാക്കാവുന്നവ എന്നു തിരിച്ച് ഉൽപ്പാദനം തിരിച്ചറിയുകയും നിർത്തുകയും ചെയ്യൽ.

 

3.വ്യവസായ അടിസ്ഥാനത്തിൽ പൊതിയാനായി ഉപയോഗി ക്കുന്നവയെ നിയന്ത്രിക്കാൻ ദേശീയ കർമ്മ പദ്ധതികൾ, ദേശീയ റിപ്പോർട്ടിംഗ് സംവിധാനവും .

 

4.പ്ലാസ്റ്റിക്,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്പാദനം,ഉപഭോഗം, ഇറക്കുമതി/കയറ്റുമതിയുമായി ബന്ധപ്പെട്ട് ആഗോള തല ത്തിൽ സുതാര്യത സൃഷ്ടിക്കുക.

 

5.പുനരുപയോഗവും നിർമാർജനവും(മാലിന്യ-ഊർജ്ജവും സഹ-സംസ്കരണവും)സാങ്കേതിക വിദ്യകൾ കൈമാറൽ.

 

കമ്പോസ്റ്റബിൾ,നശിച്ചു പോകാൻ കഴിവുള്ള പ്ലാസ്റ്റിക്കുക ളാണ് പ്രതിസന്ധിക്ക് പരിഹാരമെന്ന് രാജ്യങ്ങൾ വ്യക്തമാ ക്കിയിട്ടുണ്ട്.ഉറവിടത്തിൽ തന്നെ പ്രശ്‌നത്തെ നേരിടാൻ പല രാജ്യങ്ങളും പരാജയപ്പെടുന്നു.

 

പ്ലാസ്റ്റിക് ലോകത്തെ ഇടപെടലുകളെ മൂന്നു തട്ടാക്കി കാണാം.

 

ഒന്നാം ഗ്രുപ്പ് : പ്ലാസ്റ്റിക് നിർമ്മാണത്തെ സഹായിക്കുന്ന അസംസ്കൃത എണ്ണയും വാതകവും പോലുള്ള അസംസ് കൃത വസ്തുക്ക ളുടെ വേർതിരിച്ചെടുക്കുന്ന സ്ഥാപനങ്ങൾ; പെട്രോ കെമിക്കൽ കമ്പനികളിൽ ക്രൂഡ് ഓയിൽ ശുദ്ധീകരി ക്കൽ;പ്ലാസ്റ്റിക് ഉൽപാദനത്തിൽ ഉൾപ്പെട്ടിരിക്കുന്ന പോളി മർ /പ്ലാസ്റ്റിക് വ്യവസായം.

 

രണ്ടാം ഗ്രൂപ്പ്‌ : ലാഭത്തിനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കച്ചവടക്കാർ,ചില്ലറ വ്യാപാരികളും തെരുവ് കച്ചവടക്കാരും ഉൾപ്പെടെയുള്ള അവരുടെ വിതരണ മാർഗങ്ങൾ .

 

മൂന്നാം ഗ്രൂപ്പ് : പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട മാലിന്യ സംസ്ക രണം,വേർതിരിക്കൽ,ശേഖരണം,സംഭരണം;

പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം,സഹ-സംസ്കരണം, മാലിന്യത്തിൽ നിന്ന് ഊർജ്ജം തുടങ്ങിയ ശ്രമങ്ങൾ .

 

ഈ മൂന്നു ഗ്രൂപ്പുകളെയും പ്ലാസ്റ്റിക് നിയന്ത്രണ ശ്രമത്തിന് സജ്ജമാക്കൽ വളരെ പ്രധാനമാണ്.

 

പ്ലാസ്റ്റിക് രംഗത്ത് നിലവിലുള്ള സുതാര്യതാ രാഹിത്യം പ്രധാന വിഷയമായി തുടരുന്നു.പോളിമർ വ്യവസായം ഉപയോഗി ക്കുന്ന രാസവസ്തുക്കളിലെ അതാര്യത.പാൽ പാക്കറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന Low Density PolytheIne  ഷാംപൂ കുപ്പിയിലും ബഹു പാളിയുള്ളവ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

 

അടിസ്ഥാന പോളിമറിലേക്ക് ചേർക്കുന്ന രാസവസ്തു ക്കളുടെ ഫലമാണ് ഗുണങ്ങളുടെ വ്യത്യാസം.ഉപയോഗി ക്കുന്ന 10,000 രാസ വസ്തുക്കളിൽ മിക്കവയും ഏതാണ് എന്നറിയാൻ സംവിധാനമില്ല.അറിയപ്പെടുന്ന രാസവസ്തു ക്കളിൽ കുറഞ്ഞത് 2,500 ഓളം ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

 

കേരളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ രോഗങ്ങളിലെക്കും പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യ വരെ ഉണ്ടാകുന്ന സാഹചര്യം ഇവിടെ പ്രകടമാണ്.

 

 

ഭൂമിയുടെ പ്രധാന പാരിസ്ഥിതിക മലിനീകരണ വിഭവമായി ലോകം പരിഗണിക്കുന്ന പ്ലാസ്റ്റികിനെ നിയന്ത്രിക്കാൻ അന്തർദേശീയ സമ്മേളനത്തിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment