പാരിസ്ഥിതിക ആവശ്യങ്ങൾ ഉന്നയിച്ചുള്ള സെക്രട്ടറിയേറ്റ് സമര സംഗമം ഇന്ന്




വിവിധ പരിസ്ഥിതി ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റ് സമര സംഗമം നടത്തുന്നു. സമര സംഗമം മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ഉദ്ഘാടനം ചെയ്യും. സ. പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ പത്തരക്കാണ് പരിപാടി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്നത്.


പി വി അൻവർ എംഎൽഎയെ നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്നും പുറത്താക്കുക, നദികളിലെ പാരിസ്ഥിതിക നീരൊഴുക്ക് നിലനിർത്തുക, വന്യ ജീവി സങ്കേതങ്ങൾക്കടുത്ത് ക്വാറികൾ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വനമേഖലയിൽ ക്വാറികളുടെ ദൂരപരിധി 10 കിലോമീറ്ററിൽ നിന്നും ഒരു മീറ്ററാക്കി കുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.


സമര സംഗമത്തിൽ സി ആർ നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, ഇ പി അനിൽ, പ്രഫ. എസ് സീതാരാമൻ, ബാബുപോൾ, ഡോ. എസ് രാമചന്ദ്രൻ, വി എൻ ഗോപിനാഥൻ പിള്ള, ടി വി രാജൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment