മൂലമ്പള്ളിയിലെ ദ​രി​ദ്ര​രോ​ടു കാ​ണി​ക്കാ​ത്ത അനുകമ്പ മ​ര​ടി​ലെ സമ്പന്ന ഫ്ളാ​റ്റു​ട​മ​ക​ളോ​ടു കാ​ട്ട​ണോ: വിമർശനവുമായി നടൻ ഷമ്മി തിലകൻ




കൊ​ച്ചി: സുപ്രീം കോടതി വിധിയെ തുടർന്ന് തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന് തടസം പറയുന്നവർക്കെതിരെ വിമർശനവുമായി സിനിമാ നടൻ ഷമ്മി തിലകൻ. മൂലമ്പള്ളിയിലെ ദ​രി​ദ്ര​രോ​ടു കാ​ണി​ക്കാ​ത്ത അനുകമ്പ മ​ര​ടി​ലെ സമ്പന്ന ഫ്ളാ​റ്റു​ട​മ​ക​ളോ​ടു കാ​ട്ട​ണോ എ​ന്നു ഷ​മ്മി തി​ല​ക​ന്‍ പറഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​തി​രി​ക്കാ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെയ്യുകയാണ് ന​ട​ന്‍.


ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം


#മൂലമ്ബള്ളിയിലെ_ദരിദ്രരോട്_കാണിക്കാത്ത_അനുകമ്ബ_മരടിലെ_സമ്ബന്ന_ഫ്ലാറ്റുടമകളോട്_കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്ബന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ #ഇനിവരുന്ന_തലമുറയ്ക്ക്_ഇവിടെ_വാസം_സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ #ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?


ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മ്മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച്‌ സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി #നിയമ_നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ #വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? #ഒന്നും_ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.


പക്ഷേ ഇങ്ങനെ പോയാല്‍..; ആ കൈയാമം #ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ #മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.

 

ഷമ്മി തിലകന്റെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment