KSEBL നു എതിരായുള്ള കേസ് പിൻവലിച്ചിട്ടില്ല; പുറത്ത് വന്ന വാർത്തകൾ വ്യാജം




ശാന്തിവനത്തിലൂടെ ലൈൻ വലിക്കുന്നതിനെതിരെ KSEBL നു എതിരായുള്ള കേസ് ശാന്തിവനം ഉടമ മീന പിൻവലിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വിവരിച്ച് കൊണ്ട്  ശാന്തിവനം ആക്ഷൻ കൗൺസിൽ  പത്രക്കുറിപ്പ് ഇറക്കി. കേസിൽ നിന്നും പിന്മാറില്ലെന്നും കേസ് പിൻവലിച്ചു എന്നത് സാങ്കേതികമായി കോടതി തന്നെ ചൂണ്ടിക്കാണിച്ചത് പ്രകാരം റിട്ട് പെറ്റിഷൻ പിൻവലിക്കുകയും മറിച്ച്, റിട്ട് അപ്പീലുമായി മുന്നോട്ട് പോകുകയുമാണ് ചെയ്യുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.


പത്രക്കുറിപ്പ് 

പല മാധ്യമങ്ങളിലും ശാന്തിവനം ഉടമ KSEBL വിഷയത്തിന് മേൽ നൽകിയ ഹർജി പിൻവലിച്ചു എന്ന വാർത്ത തെറ്റായി വ്യാഖ്യാനിച്ചു   കാണാനിടയായി. ഇതിനെ നിയമ യുദ്ധത്തിൽ നിന്നുള്ള പിന്മാറ്റമായി വ്യാഖ്യാനിക്കുന്നത് തികച്ചും തെറ്റാണ്. കോടതി തന്നെ ചൂണ്ടിക്കാണിച്ചത് പ്രകാരം റിട്ട് പെറ്റിഷൻ പിൻവലിക്കുകയും മറിച്ച്, റിട്ട് അപ്പീലുമായി മുന്നോട്ട് പോകുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുക തന്നെ ചെയ്യും. മാത്രമല്ല, ഇത്തരം വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കാവുന്ന   തരത്തിൽ സമരപരിപാടികൾ  വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment