പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പരീക്ഷണ വിജയം നേടി ഷാർജ
ഡ്രൈവറില്ലാതെ തീര്‍ത്തും പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പരീക്ഷണ വിജയത്തിന്റെ തിളക്കത്തില്‍ ഷാര്‍ജ. യുഎഇ ആസ്ഥാനമായ സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്ബനിയായ അയോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വിശാലമായ യൂനിവേഴ്‌സിറ്റി സിറ്റിയില്‍ പരീക്ഷണ ഓട്ടം നടത്തി.


ത്രീഡി വിഷന്‍, എന്‍വയോണ്‍മെന്റ് റെക്കഗ്‌നിഷന്‍, ഓട്ടോമാറ്റിക് റൂട്ട് നാവിഗേഷന്‍, സെന്‍സറുകള്‍, മോഷന്‍ സെന്‍സര്‍ വാതിലുകള്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. 15 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സാധിക്കും. പരീക്ഷണം പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കാന്‍ ഷാര്‍ജ പൊലീസ് എത്തിയിരുന്നു.


ഷട്ടില്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് അയോണ്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ ഹുറൈമെല്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ഇലക്‌ട്രിക് ഷട്ടിലുകള്‍ക്ക് നഗരത്തിനുള്ളില്‍ വിശ്വസനീയ സേവനങ്ങള്‍ നല്‍കാനുള്ള കഴിവുണ്ട്. രണ്ട് വര്‍ഷമായി അബൂദബിയിലെ മസ്ദര്‍ സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അതേ കമ്ബനിയുടെ വാഹനങ്ങളാണ് ഷാര്‍ജയില്‍ പരീക്ഷണ ഓട്ടം നടത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment