ആഫ്രിക്കൻ പായലിൽ നിന്നും ശാസ്‌താംകോട്ട കായലിലെ രക്ഷിക്കാനായി കുട്ടി പോലീസും കായൽ പ്രേമികളും




കൊല്ലം: ആഫ്രിക്കന്‍ പായൽ മൂടി കഷ്ടതയിലാകുന്ന ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിനെ രക്ഷിക്കാനൊരുങ്ങി ഒരു കൂട്ടം യുവാക്കളും കുട്ടി പോലീസും. ആഫ്രിക്കൻ പായൽ ശാസ്താംകോട്ട കായലിന്റെ കിലോമീറ്ററുകളോളമാണ് മൂടി കിടക്കുന്നത്. ഇവയുടെ ആധിക്യം ദിനം പ്രതി വർധിച്ച് വരികയാണ്. കായൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി തവണ പായൽ നീക്കം ചെയ്യാൻ അപേക്ഷ നൽകിയിരുന്നു.


ഒടുവിലാണ് ശാസ്താംകോട്ട കായലിനെ രക്ഷിക്കാന്‍ വാട്സാപ് കൂട്ടായ്മയും കുട്ടി പൊലീസും രംഗത്തിറങ്ങിയത്. പത്തു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പായലിന്റെ നല്ലൊരു ഭാഗവും ഇവർ നീക്കം ചെയ്തു. ശുദ്ധജല തടകമായ ശാസ്താംകോട്ട കായലിനെ പായലില്‍ നിന്നു രക്ഷിക്കുന്ന കർമ്മം ഇവർ സ്വമേധയാ തെരഞ്ഞെടുക്കുകയായിരുന്നു.


ശൂരനാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും 'നമ്മുടെ കായല്‍' വാട്സാപ് കൂട്ടായ്മയുമാണ് കായലിനെ ശുദ്ധ ജല കായലായി തന്നെ നിലനിർത്താൻ വേണ്ടി രംഗത്തിറങ്ങിയത്. നോക്കെത്താ ദുരം പടര്‍ന്നു കിടക്കുന്ന പായലിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തു. 


അതേസമയം, പായല്‍ പെരുകുന്നതിനെപ്പറ്റി പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കായല്‍ സംരക്ഷണ സമിതി വിവിധ വകുപ്പുകള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ആദ്യ ഘട്ടത്തിൽ പഠനം നടത്താതിരുന്ന വകുപ്പുകൾ ഈ ഘട്ടത്തിൽ വിദഗ്ധ സംഘത്തോടൊപ്പം ഉടന്‍ കായല്‍ സന്ദര്‍ശിച്ചേക്കും എന്നാണ് സൂചന 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment