സിൽവര്‍ ലൈന്‍ സെമിസ്പീഡ്  റെയിൽവേ - ഇന്ന് ചർച്ച




കേരളത്തിൽ നടപ്പാക്കാൻ പോകുന്ന സിൽവര്‍ ലൈന്‍ സെമിസ്പീഡ്  റെയിൽവേ പദ്ധതിയെക്കുറിച്ച് സിവിൽ സൊസൈറ്റി ഫോർ കേരള ഓൺലൈനിൽ ചർച്ച സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ആവശ്യകതയും ലാഭവും നഷ്ടവും ഗുണവും ദോഷവുമെല്ലാം ചർച്ചയിൽ വിഷയമാകും. ഞായറാഴ്ച ഉച്ചക്ക് 2.30 മുതലാണ് ചർച്ച. ഗൂഗിൾ മീറ്റിൽ നടക്കുന്ന ചർച്ചയിൽ 100 പേർക്കാണ് പങ്കെടുക്കാൻ അവസരം.


സിവിൽ സൊസൈറ്റി ഫോർ കേരള പങ്കുവെക്കുന്ന കുറിപ്പ്


2018 ലെ മഹാപ്രളയവും 2019 ലെ പ്രകൃതിദുരന്തവും കഴിഞ്ഞ് 2020 മുതലുള്ള ലോക്ക്ഡൌണും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണല്ലോ കേരളീയരായ നമ്മള്‍. എന്നാല്‍ നമ്മുടെ പുതിയ കേരള സർക്കാര്‍, നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും  പരിഹാരമായുള്ള ഒറ്റമൂലി എന്ന പോലെ, ഒരു ലക്ഷത്തിലധികം മനുഷ്യരെ കുടിയോഴിപ്പിച്ച്, 20,000 ഓളം വീടുകൾ പൊളിച്ചു മാറ്റി, വളരെ അത്യാവശ്യമായി, തിരക്കുപിടിച്ച് പ്രാവർത്തീകമാക്കാന്‍ പോകുന്ന സിൽവര്‍ ലൈന്‍ സെമിസ്പീഡ്  റെയിൽവേ പദ്ധതിയെക്കുറിച്ച് നമ്മള്‍ വേണ്ടത്ര പഠിച്ചിട്ടുണ്ടോ ? ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി, ശരിയായ തീരുമാനം എടുക്കാന്‍,  ഒരവസരം ഞായറാഴ്ച ഉച്ചക്ക് 2:30 നു ഒരുക്കുന്നു. 


1. കേരളത്തിന്റെ കണക്കില്‍ 63,941കോടി രൂപയുടെ പദ്ധതി അടങ്കല്‍, കേന്ദ്രസർക്കാരിന്റെ നീതി അയോഗ് 1,33,000 കോടി എങ്കിലുമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്. (https://www.onmanorama.com/news/kerala/2020/11/26/niti-aayog-serious-flaws-silver-line-project-cost-less.html)


2. കേരളത്തിലെ  14 ജില്ലകളില്‍ 11 നെയും ബന്ധിപ്പിക്കുന്ന  11 സ്റ്റേഷനുകള്‍ ഉള്ള 529.45 കിലോ മീറ്റര്‍ പദ്ധതിയാണിത്. (https://keralarail.com/projects/thiruvananthapuram-kasaragod-semi-high-speed-rail-shsr-project/project-at-a-glance/)


3. നിലവില്‍ ഇതിന്റെ ശാസ്ത്രീയ, സാങ്കേതിക, സാമൂഹ്യ, പാരിസ്ഥിക, സാമ്പത്തീക അവലോകനത്തിന്റെ വിവരങ്ങള്‍ ഇതുവരെ പൊതു ഇടങ്ങളിൽ പഠനത്തിനു ലഭ്യമല്ല.


4. 5000 കോടി മുടക്കിയ കൊച്ചി മെട്രോയുടെ പ്രതിദിന നഷ്ടം 85 ലക്ഷമാണെന്നും,  നിലവില്‍ വർഷത്തില്‍ 310 കോടി നഷ്ടത്തിലാണെന്ന് കൂടി നമ്മൾ ഓർക്കേണ്ടതുണ്ട് (https://www.newindianexpress.com/cities/kochi/2020/dec/10/kochi-metros-loss-shot-up-to-rs-310-crore-in-2019-20-2234146.html)


5. കേരളത്തിലെ ചില വലിയ പദ്ധതികളുടെ വിവരങ്ങൾ ഒന്ന് അന്വേഷിക്കുന്നതും നന്നായിരിക്കില്ലേ? (https://m.economictimes.com/industry/services/travel/eight-big-bang-projects-languishing-in-kerala/articleshow/20708936.cms)

നമ്മുടെ നികുതിപ്പണം എങ്ങനെ ഉപയോഗിക്കണമെന്ന്, നമ്മളു കൂടി അറിയേണ്ടേ? വരൂ, നമുക്ക് ഒരുമിച്ചിരുന്നു ആലോചിക്കാം. കേരളത്തിലെ ജനങ്ങളെയും,  പ്രകൃതിയെയും, വരും തലമുറയെയും പരിഗണിച്ച്, ഏറ്റവും മികച്ച തീരുമാനത്തിൽ എത്താൻ, നമുക്ക് ഒരുമിച്ചാലോചിക്കാം.


വിവരങ്ങൾക്ക്:
Baburaj
82899 79087
Chackochan
94472 70510
Adv. John Joseph
94479 85796
Anil Jose
94474 98430

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment