ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം അടുത്തവർഷം മുതൽ 




ഒമാന്‍: ഒറ്റത്തവണ ഉപയോഗം മാത്രമുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ഒമാൻ ഇതുസംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുകയാണ്.


ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ചുള്ള വോട്ടെടുപ്പ് പരിസ്ഥിതി അതോറിറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 62 ശതമാനത്തിലധികം ആളുകളും അനുകൂലമായി വോട്ട് ചെയ്തു. ആയിരത്തിലധികമാളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതായും അതോറിറ്റി അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment