ജൂലൈ 16 - പാമ്പ് ദിനം
സസ്യങ്ങൾ മുതൽ വിവിധ ജീവിവർഗങ്ങൾ പിന്നിട്ട് പുഴുക്കളും സൂക്ഷ്മജീവികളും വരെ എത്തി വീണ്ടും സസ്യങ്ങളിൽനിന്നു തുടങ്ങുന്ന ഭക്ഷ്യ ശൃംഖലയിൽ മനുഷ്യന്റെ  വലിയ മിത്രങ്ങളാണ് പാമ്പുകൾ.വിശ്വാസ ലോകത്തും സ്ഥാനം നേടിയിട്ടുള്ള പാമ്പു കൾ വംശനാശ ഭീഷണിയിലാണ്.പാമ്പുകളെ പറ്റിയുള്ള തെറ്റായ നിരവധി ധാരണ കളിൽ ചിലവ പാമ്പിനെ സംരക്ഷിക്കുന്നതിനും മറ്റു ചിലവ അവയുടെ നാശത്തിനും ഇടയുണ്ടാക്കുന്നു.പാമ്പ് വിഷത്തിനായുള്ള അവയുടെ പരിചരണവും വ്യാപാരവും അന്തർ ദേശീയ തലത്തിൽ അനധികൃതമായി ഇന്നും തുടരുന്നു. 


രോഗം പരത്തുന്ന പ്രാണികളെയും എലികളെയും ഭക്ഷണമാക്കുന്നു. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 30% എലികളോ പ്രാണികളോ തിന്നൊടുക്കു കയോ നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്.ചേരയുടെ എണ്ണം കുറഞ്ഞ കേരളത്തിൽ എലിപ്പനി പടർന്നുപിടിച്ചത് മറക്കാൻ പാടില്ല.


സംസ്ഥാനത്തു 114 ഇനം പാമ്പുകളുണ്ട്,അപകടകാരികൾ 10 എണ്ണം മാത്രം. മൂർഖൻ,വെള്ളിക്കെട്ടൻ(ശംഖുവരയൻ),അണലി(ചേനത്തണ്ടൻ),ഈർച്ച വാൾ ശ‍ൽക്ക അണലി(ചുരുട്ട മണ്ഡ‍ലി)എന്നിവയ്ക്കാണു കൂടുതൽ വി‍ഷമുള്ളത്. ഇവയുടെ കടി‍യേറ്റുള്ള മരണവും സംസ്ഥാനത്ത് കൂടുതലാണ്.ജനവാസ മേഖലയിൽ കൂടുതലായും എത്തുന്നതു മൂർ‍ഖനും പെരുമ്പാ‍മ്പുമാണെന്ന് വനം വകുപ്പു പറയുന്നു. കാടിറങ്ങു‍ന്നവരുടെ കൂട്ടത്തിൽ രാജവെമ്പാ‍ലയുമുണ്ട്.2017 മുതൽ 19 വരെ കേരള ത്തിൽ 336 പേരാണു പാമ്പു കടിയേറ്റു മരിച്ചതെന്നാണു വനം വകുപ്പിന്റെ റിപ്പോർട്ടി ൽ പറയുന്നത്.ഇക്കാലയളവിൽ 700 പേർക്കു പാമ്പു കടിയേറ്റു.ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 15 വരെ ജനവാസ കേന്ദ്രത്തിലിറങ്ങിയ 2606 പാമ്പുക‍ളെ വനം വകുപ്പ് ഇടപെട്ടു രക്ഷിച്ചു.1075 എണ്ണവും മൂർഖ‍നായിരുന്നു.പെരുമ്പാമ്പ് 500, അണലി 195, ചേര 361 എന്നിവയാണ് മറ്റുള്ളവ.


വനം വകുപ്പ് രൂപം നൽകിയ സർപ്പ ആപ്  സ്‍നേക് അവ‍യർനസ് റെസ്ക്യു ആൻഡ് പ്രൊട്ട‍ക‍്ഷൻ ആപ് (SARPA) പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.വീട്ടിലോ പരിസരത്തോ അപകടകരമായ  പാമ്പുകളെ കണ്ടാൽ ആപ് മുഖേന റിപ്പോർട്ട് ചെയ്യാം. പരിശീലനം ലഭിച്ചവർ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും.മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാ‍ക്കിയ ശേഷം പാമ്പിന്റെ ചിത്രം എടുത്ത് അപ്‌ലോഡ് ചെയ്താൽ മതി. പാമ്പിന്റെ പടം വേണമെന്നില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment