ചവിട്ടി നിൽക്കുന്ന മണ്ണിനെ മറക്കുമ്പോൾ 




ഐക്യ രാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ഡിസംബർ 5നെ ലോക മണ്ണ് ദിനമായി 2002 മുതല്‍ പരിഗണിക്കുന്നു. മണ്ണൊലിപ്പ് തടയുക, നമ്മുടെ ഭാവി സംരക്ഷിക്കുക" എന്നതാണ് ഈ ദിനത്തിന്‍റെ പ്രധാന ലക്ഷ്യം. മണ്ണിന്‍റെ പരിപാലനത്തിൽ വർദ്ധിച്ചു വരുന്ന വെല്ലുവിളികളെ പരിഗണിച്ച്, ആരോഗ്യകരമായ ആവാസ വ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും നിലനിർത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉദ്ദേശിക്കുന്നു.


ഭൂമിയുടെ മുകളില്‍ കാണുന്ന മണ്ണിനെ Humus.(ഖനം 5 cm) എന്നാണ് വിളിക്കുന്നത്‌.അതിനടിയില്‍ Horizon A നെ Top soil എന്ന് പേരിട്ടു.(ഖനം12.5 മുതല്‍ 25 cm വരെ. താഴെ Horizon B(Sub soil) സ്ഥിതി ചെയ്യുന്നു.അതില്‍ ഇരുമ്പിന്‍റെയും മറ്റ് മൂലകങ്ങളുടെയും സാന്നിധ്യം ഉണ്ട്. മഴവെള്ളം ഊര്‍ന്നിരറങ്ങുവാന്‍ ഈ ഭാഗം വലിയ പങ്കു വഹിക്കുന്നു.തൊട്ടു താഴെയുള്ള Horizon C(Parent rock) കട്ടിയുള്ള ഭാഗമാണ്.ഏറ്റവും അടിയിലുള്ള Bed rock ഏറെ കട്ടിയുള്ള മേല്‍ മണ്ണ്കളില്‍ പ്രധാനമായ Humus സുരക്ഷിതമാകണമെങ്കില്‍ മണ്ണിനെ പച്ചപ്പുകള്‍ കൊണ്ട് മൂടുവാനും അതില്‍ പരമാവധി സൂക്ഷ്മ ജീവികള്‍ക്ക് കഴിയുവാനും അവസരം ഉണ്ടാകണം. അവിടെ കാണുന്ന വര്‍ധിച്ച സുഷിരങ്ങളും സ്പോഞ്ചു  പോലെയുള്ള സ്വഭാവവും നഷ്ടപെട്ടാല്‍ ഭൂമി മരുവല്‍ക്കരണത്തിനു വിധേയമാകുന്നു എന്ന് മനസ്സിലാക്കാം.  


ജീവികള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം തരികയും ചെയ്യുന്ന അത്യപൂര്‍വ പ്രതിഭാസമായ  മണ്ണ്, എല്ലാ ജീവി വര്‍ഗ്ഗങ്ങളും എപ്പോഴും കാല്‍ (വേരും) ഉറപ്പിക്കുന്ന ഇടമാണ്.50% ഫംഗസുകള്‍, 20 % ബാക്ടീരിയകള്‍, 20% ഈസ്റ്റ്, ആല്‍ഗകള്‍, പ്രോട്ടോസോവകള്‍, 10% മറ്റ് സൂക്ഷ്മ ജീവികളും അടങ്ങിയതാണ് അവ. കാട്ടിലെ ശുദ്ധമായ മണ്ണില്‍ മണ്ണിരകള്‍ (നിമാറ്റോഡ്സ്)12 കോടിയോളം ഒരു ചതുരശ്ര മീറ്റര്‍ സഥലത്ത് കാണപ്പെടും.ഒരു ലക്ഷത്തോളം എട്ടുകാലി യിനങ്ങള്‍, അര ലക്ഷത്തോളം ഷെല്‍ജീവികളായ മുളുക്കസ് എന്നിവയും മണ്ണില്‍ ഉണ്ടാകാറുണ്ട്.


ജല സംഭരണികൂടിയായി പ്രവര്‍ത്തിക്കുന്ന മണ്ണില്‍ അതിന്‍റെ വ്യാപ്തിയുടെ മൂന്നിരട്ടി വെള്ളം ശേഖരിച്ചു വെക്കാന്‍ കഴിവുണ്ട്.ഇങ്ങനെ ശേഖരിച്ചു വെക്കുന്ന ജലമാണ് ഭൂമിയെ നനവുള്ളതാക്കുന്നത്. അന്തരീക്ഷത്തില്‍ അധികമുള്ള കാര്‍ബണിനെ വലിച്ചെടുക്കുവാന്‍ മണ്ണ് കാണിക്കുന്ന കഴിവ് (Sequestration)അന്തരീക്ഷ സസ്യജാലങ്ങള്‍ വലിച്ചെടുക്കുന്നതിന്‍റെ ഏകദേശം ആറിരട്ടിയാണ്.കൃഷിയില്‍ ഉപയോഗിക്കപ്പെടുന്ന യൂറിയ പോലുള്ള രാസവളങ്ങളും രാസ കീടനാശിനികളും കളനാശിനികളും മണ്ണിലെ സൂക്ഷ്മ ജീവികളെ നാമാ വശേഷമാക്കുകയും മണ്ണിന്‍റെ ജൈവികത ഇല്ലതാക്കുകയും ചെയ്യുന്നു.


മണ്ണൊലിപ്പാണ് മേല്‍മണ്ണിന്‍റെ മറ്റൊരു ശത്രു.ചരിഞ്ഞ ഭൂപ്രകൃതിയുള്ള കേരളത്തില്‍ നിന്നുമാത്രം പ്രതിവര്‍ഷം ഹെക്ടറിന് ആറു ടണ്ണോളം മണ്ണാണ് ഒഴുകിപ്പോകുന്നത്.  കേരളത്തിന്‍റെ വീതി 30 km മുതല്‍ 120 ഉം പശ്ചിമ ഘട്ടത്തിന്‍റെ ശരാശരി ഉയരം 1200 മീറ്ററുമാണ്.ഓരോ കിലോമീറ്ററിലുമുള്ള( കിഴക്ക് പടിഞ്ഞാറായി) കേരളത്തിന്‍റെ ചരിവ് 10 മീറ്റര്‍ മുതല്‍  40 മീറ്റര്‍ വരെയുണ്ട്. മലയാള നാടിന് ഇന്നത്തെ പേര്‍ ലഭിച്ചത് ചേരളം എന്ന നാമത്തില്‍ ന്നിന്നുമാണ് എന്ന് പറയുമ്പോള്‍, ചരിഞ്ഞ പ്രദേശം/ ചെളി നിറഞ്ഞ എന്നീ വിശേഷണങ്ങള്‍ അതില്‍ ഉള്‍പെടുന്നു.കൂടുതല്‍ ചരിഞ്ഞ പ്രത്യേകതകള്‍ ഉള്ള പശ്ചിമഘട്ട താഴ്വരകള്‍ അടങ്ങിയ കേരളത്തിന്‍റെ ഏറ്റവും കൂടുതല്‍ വന പ്രദേശങ്ങള്‍ നഷ്ടപെട്ടത്.കേരളത്തിലാണ് എന്നത് സംസ്ഥാനത്തിന്‍റെ വിഷയത്തെ രൂക്ഷമാക്കി.കാടിന്‍റെ അപൂര്‍വ്വമായ കരുത്തുള്ള മണ്ണിന്‍റെ(1 cm) രൂപീകരണത്തിന് കുറഞ്ഞത്‌ 3000 വര്‍ഷം എടുക്കുന്നു.(സാമാന്യ മണ്ണിന്‍റെ രൂപീകരണത്തിനായി 500വര്‍ഷം).


കേരളം നേരിടുന്ന പാരിസ്ഥിതികമായ തിരിച്ചടികള്‍ വലിയ രീതിയില്‍ അനുഭവപെടുന്ന മേല്‍മണ്ണിന്‍റെ വിവിധ തരത്തിലുള്ള തകര്‍ച്ച പലതരത്തില്‍ നാടിനെ ബാധിക്കുന്നു. ഓരോ ഇഞ്ചു ഭൂമിയും രൂപപെടുവാന്‍ നൂറ്റാണ്ടുകള്‍ എടുക്കുമ്പോള്‍ അതിനെ സംരക്ഷിക്കുവാനുള്ള ചുമതല മറന്നുപോകുന്ന സമൂഹം മരുഭൂമികളെ വളര്‍ത്തിഎടുക്കുകയാണ്. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment