ശബ്‌ദമലിനീകരണം സൃഷ്‌ടിക്കുന്ന ഗുരുതര പ്രശ്‌നങ്ങൾ




ശബ്ദ  മലിനീകരണത്തിന്റെ തോത്  ശക്തമായി കൊണ്ടിരിക്കുന്ന ചുറ്റുപാടുകൾ മനുഷ്യർക്കും മറ്റു ജിവികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ശബ്ദത്തെ അളക്കുന്ന Decibel (dB) യുണിറ്റ് വ്യക്തമാക്കും പോലെ 75 dB അളവു വരെയുള്ള ( intencity) മനുഷ്യർക്ക് അപകടങ്ങൾ വരുത്തിവെക്കില്ല.( ശബ്ദത്തിന്റെ frequency Hertz ൽ പറയുന്നു. മനുഷ്യന്റെ കേൾവി 20 Hz മുതൽ 20000 വരെയാണ് )  ഡെസിബൽ പൂജ്യത്തിൽ നിന്നും അളന്നു തുടങ്ങും.140 dB വരെയുള്ള ശബ്ദം കേൾക്കുവാൻ മനുഷ്വർക്കു കഴിയും. ചിലർക്ക് -15 dB വരെ തിരിച്ചറിയുവാൻ കഴിവുണ്ട്.  നഗരങ്ങളിൽ (category A) പകൽ 75 dB വരെയും രാത്രി 70 dB വരെയും ശബ്ദം അനുവദനീയമാണ്..കച്ചവട കേന്ദ്രങ്ങളിൽ (category B)  പരമാവധി  രാത്രിയിൽ 65 ഉം പകൽ 55 dB യുമാണ്. താമസ സ്ഥലങ്ങളിൽ  യഥാക്രമം 55 ഉം 45ഉം വരും.നിശബ്ദ സോണിൽ രാത്രി 40 ഉം പകൽ 50 dB യും വരെ മാത്രം അനുവദിക്കുന്നു. ശബ്ദം 80 dB ക്കു മുകളിൽ 8 മണിക്കൂർ തുടർച്ചയായി ശബ്ദത്തിൽ നിന്നാൽ  രക്തസമ്മർദ്ദം വർദ്ധിക്കും. ശ്വസനത്തിന് വ്യതിയാനം ഉണ്ടാകും.120dB ക്കു മുകളിലെ ശബ്ദം, കേൾവി ശക്തി നഷ്ടപ്പെടുത്തും.കോളസ്ട്രാേൾ അളവു കൂട്ടും ഉറക്കം നഷ്ടപ്പെടുത്തും .മാനസിക സംഘർഷം ശക്തമായി തീരും.പല ഹോർമോൺ പ്രവർത്തനവും താളം തെറ്റും. 


ചെവി സ്വീകരിക്കുന്ന ശബ്ദം നാളികളിൽ കൂടി, ഏറ്റവും ചെറിയ മുന്ന് അസ്ഥികളിൽ കുടി  കോക്ലിയാറെ മാഗ്നത്തിലെത്തി തലച്ചോറിൽ ചെന്നു ചേരും. ചെവിക്കുള്ളിലെ രോമങ്ങൾക്ക് ശബ്ദത്തെ അരിച്ചെടുക്കുവാൻ കഴിവുണ്ട്. ശക്തിയുള്ള പ്രകാശം കണ്ണിൽ പതിച്ചാൽ കൺപോളകൾ അടച്ച് സംരക്ഷണം നൽകുന്ന പോലെ ചെവിയിൽ വലിയ ശബ്ദം പതിച്ചാൽ ചെവിയിലെ ഞരമ്പുകൾ വേണ്ട സമയം പ്രതികരിച്ച് ശബ്ദത്തിന്റെ ആഘാതത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.ഈ പ്രവർത്തനത്തെ Acoustic Reflex എന്നു വിളിക്കുന്നു.വലിയ ശബ്ദങ്ങൾ അവിചാരിതമായി പതിച്ചാൽ രോമങ്ങൾ തന്നെ കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകും. Reflex Action അവിടെ നടക്കണമെന്നില്ല.


രാജ്യത്തെ അനിയന്ത്രിതമായ ശബ്ദ മലിനീകരണത്തെ നിയന്ത്രിയ്ക്കുവാൻ Noise pollution Control and Regulation Rule 1991 , Enviornment Protection Act (1986) മുതലായ നിയമങ്ങൾ  ഉണ്ടെങ്കിലും രാജ്യത്തെ  അനിയന്ത്രിതമായ ശബ്ദ മലിനീകരണം സുപ്രീം  കോടതിയുടെ ഇടപെടലിനു കാരണമായി. കോടതി പടക്കം പൊട്ടിക്കുന്നതിന്  ചുരുക്കം ചില ഇളവുകൾ നൽകി. ദീപാവലി പടക്കത്തിന്റെ ഉത്സവമല്ല വെളിച്ചത്തിന്റെ താണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഉച്ചഭാഷിണി രാത്രി 10 മണിക്കു ശേഷം 6 മണി വരെ പ്രവർത്തിപ്പക്കരുത് .പ്രദേശങ്ങൾക്കനുവദിച്ച ശബ്ദതിനും 5 dB/10 dB  യിൽ കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണി മുഴക്കരുത്.


ട്രക്കുകൾ 80 മുതൽ 86 dB വരെയും ബുള്ളോസർ  85 dB ശബ്ദവും പാറ പൊട്ടിക്കൽ 94 to 98 dB വരെയും ക്രഷർ 75 മുതൽ 90 വരെ dB ശബ്ദവും പുറപ്പെടുവിക്കും.10 dB ശബ്ദം വർദ്ധിച്ചു എന്നു പറഞ്ഞാൽ 10 മടങ്ങും 20 dB കൂടി എന്നാൽ  100 മടങ്ങും 30 dB ഉയർന്നാൽ 1000 ഉം 100 dB വർദ്ധനവ് 1000 കോടിയും ശബ്ദത്തിൽ വർദ്ധന ഉണ്ടായി എന്നാണർത്ഥം.


ശബ്ദമലിനീകരണം നിയന്ത്രിക്കുവാൻ ഏറ്റവും ഉചിതമാർഗ്ഗം മരങ്ങളുടെ സാന്നിധ്യമാണ്. നഗരങ്ങൾ  ശബ്ദത്തിന്റെ തോത് കൂട്ടുവാൻ അവസരമൊരുക്കുന്നു. കോൺക്രീറ്റ്, ഗ്ലാസ് നിർമ്മാണങ്ങൾ ഉണ്ടാകുന്ന ശബ്ദത്തെ കൂട്ടുവാനും അവസരമുണ്ടാക്കും.(Urban noise island) വീടുകളെ 20 അടി വീതിയിൽ മരങ്ങൾ കൊണ്ട് സംരക്ഷിച്ചാൽ ശബ്ദ മലിനീകരണത്തിൽ നല്ല തോതിലുള്ള കുറവു വരുത്തുവാൻ സാഹചര്യമൊരുക്കുന്നു .


തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ഉച്ചഭാഷിണികൾ നാട്ടിൽ എത്രയധികം ശബ്ദമലിനീകരണം ഉണ്ടാക്കിയിട്ടുണ്ട് എന്ന ശാസ്ത്രീയ പരിശോധന നടത്തേണ്ടിയിരിക്കുന്നു. ഇപ്പോൾ നടന്നുവരുന്ന തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷൻ കൈ കൊണ്ട കർക്കശ സമീപനങ്ങൾ ശബ്ദ നിയന്ത്രണ ത്തിന്റെ കാര്യത്തിലും   വരും നാളുകളിൽ വരുത്തേണ്ടതുണ്ട്. സർക്കാർ ചട്ടങ്ങൾക്കു കാത്തു നിൽക്കാതെ പരിസ്ഥിതി സൗഹൃഭ നിലപാടിലേക്ക്  രാഷ്ട്രീയ പാർട്ടികൾ മാറുവാൻ സ്വയം മുന്നോട്ടു വരണം. രാജ്യത്തിന്റെ ഭാഗ ദേയം തീരുമാനിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇത്തരം പ്രവർത്തനങ്ങൾക്കു മാതൃകകൾ തീർക്കുവാൻ മുന്നിലുണ്ടാകണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment