ചാലിയാറും പ്രകൃതിയും സംരക്ഷിക്കാൻ കൊണ്ടോട്ടി താലൂക്ക് സഭയ്ക്ക് കീഴിൽ പ്രത്യേക സമിതി




പ്രകൃതി സംരക്ഷണത്തിന് കൊണ്ടോട്ടി താലൂക്ക് സഭക്ക് കീഴിൽ സമിതി രൂപീകരിച്ചു. പ്രകൃതി സംരക്ഷണത്തിന് സംസ്ഥാനത്ത് തന്നെ ആദ്യമായാവും ഇത്തരം ഒരു കമ്മറ്റി. ചാലിയാറിലെ കയ്യേറ്റവും നെൽവയൽ നികത്തലും അനധികൃത ക്വാറി പ്രവർത്തനവുമടക്കം പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സമിതി ചർച്ച ചെയ്യും. 


എം എൽ എ അദ്ധ്യക്ഷനായ കൊണ്ടോട്ടി താലൂക്ക് സഭയിലാണ് പ്രകൃതിസംരക്ഷണത്തിന് പ്രത്യേക കമ്മറ്റി രൂപീകരിക്കാൻ തീരുമാനമെടുത്തത്. ചാലിയാർ പുഴയുടെയും നെൽവയലുകളുടെയും  പരിസ്ഥിതിയുടെയും സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും പുർണ പിന്തുണ നൽകാനും ഐക്യ ഖണ്ഡേന തീരുമാനമെടുത്തു. 


ചാലിയാറിൻ്റെ അതിർത്തി നിർണയിക്കൽ വേഗത്തിലാക്കിയ ജില്ല കളക്ടർ അമിത് മീണ ഐ എ എ സി ന് യോഗത്തിൽ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 


എം എൽ എ ചെയർമാനും തഹസിൽദാർ കൺവീനറുമായ കമ്മറ്റിയിൽ ബ്ലോക്ക് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ വൈസ് ചെയർമാൻമാരും ഉമറലി ശിഹാബ് വാഴക്കാട് ,പഞ്ചായത്ത് സെക്രട്ടറിമാർ, കൃഷി ഓഫീസർമാർ ജോയൻറ കൺവീനർമാരായും ,സോഷ്യൽ ഫോറസ്ട്രി ,വനം വകുപ്പ് ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,പരിസ്തിഥി പ്രവർത്തകർ ,വ്യാപാരി വ്യവസായി പ്രതിനിധികൾ, പ്രമുഖ ക്ലബ് പ്രതിനിധികൾ അംഗങ്ങളായും തിരഞ്ഞെടുത്ത്. പരിസ്ഥിതി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സമിതി രൂപീകരിച്ചതന്ന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ പറഞ്ഞു.


മലപ്പുറം ജില്ലാ അതിർത്തിയായ വാഴയൂരിൽ നിന്ന് ചാലിയാർ തീരം അളവ് ആരംഭിക്കാനും  ഇതിനുള്ള പൂർണ സഹകരണം എല്ലാവരും വാഗ്ദാനം ചെയ്തു. ചാർലിയാർ അതിർത്തി നിർണയിക്കാൻ തീരുമാനമെടുത്ത ജില്ലാ കളകറെ യോഗം പ്രത്യേകം അഭിനന്ദിച്ചു. പ്രകൃതി സംരക്ഷണത്തിന് സംസ്ഥാനത്ത് തന്നെ ആദ്യമായാവും ഇത്തരം ഒരു കമ്മറ്റി. പരിസ്ഥിതി പ്രശ്നങ്ങൾ ഈ കമ്മറ്റി ചർച്ച ചെയ്യുമെന്ന് തഹസിൽദാർ പി രഘുനാഥ് പറഞ്ഞു.


യോഗത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എം ജമീല, വിമല പാറക്കണ്ടത്തിൽ, കൊണ്ടോട്ടി തഹസിൽദാർ മുഹമ്മദ് റഫീഖ് ,എൽ ആർ തഹസിൽദാർ പി രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment