പ്രളയത്തിന് ശേഷമുള്ള കാലാവസ്ഥാ മാറ്റം :കൃഷിയിടങ്ങളിൽ പട്ടാളപ്പുഴു പെരുകുന്നു




പ്രളയത്തിന് ശേഷം കൃഷിയിടങ്ങളിൽ ഇലതീനിപ്പുഴുക്കൾ വ്യാപകമാകുന്നു .സ്പോടോപ്റ്റെറ ലിറ്റുറ ഇനത്തിൽപെട്ട പുഴുക്കളാണ് നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കൃഷിയ്ക്ക് നഷ്ടമുണ്ടാക്കുന്നത് .മാമ്പറ ,എളവൂർ ,കുറിമുട്ടിപ്പാടം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് വാഴ ,കപ്പ ,പച്ചക്കറി തുടങ്ങിയവയെ ഇലതീനിപ്പുഴുക്കൾ  ബാധിച്ചത് .പുഴുക്കൾ കൂമ്പിലകൾ തിന്നാൽ വിളകൾ കരിഞ്ഞുണങ്ങും .കൃഷിസ്ഥലങ്ങൾ കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ചു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment