ഖനന വ്യവസായികളുടെ സുപ്രീം കോടതി വ്യവഹാരത്തിനെതിരെ കൊന്നക്കൽ കടവ് നിവാസികൾക്കൊപ്പം നിന്ന് കേരളത്തെ സംരക്ഷിക്കുക





2020 ജൂലൈ 21 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധി, കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു എങ്കിലും അതിൻ്റെ ഫലം കുറേ കൂടി കാത്തിരിക്കേണ്ടി വന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തെ സ്ഫോടനം നടത്തി കൊണ്ടുള്ള ഖനനങ്ങൾക്ക് വാസ ഇടങ്ങളിൽ നിന്നും 200 മീറ്റർ ദൂരം പാലിക്കണ മെന്ന ആവശ്യം ശാസ്ത്രീയമായി ഉയർത്തുവാൻ പതിനാലാം കേരള നിയമസഭ പരിസ്ഥിതി സമിതി നേരത്തെ തയ്യാറായിട്ടുള്ളതാണ്. 


പാലക്കാട് ജില്ലയിലെ കൊന്നക്കൽ കടവ് നിവാസികൾ ശ്രീ. M.ഹരിദാസിൻ്റെ നേതൃത്വത്തിൽ 13/2/2019 ൽ ബഹു. പ്രധാനമന്ത്രിക്കും ദേശീയ ഹരിത ട്രൈബ്യൂണലിനും നൽകിയ പരാതിയെ മാനിച്ച് ജൂലൈ മാസം 21 ന് , ദേശീയ ട്രൈബ്യൂണൽ എടുത്ത തീരുമാനം ഹൈക്കോടതിയുടെ ഇടപെടലിനാൽ യഥാർത്ഥ ലക്ഷ്യത്തിലെത്തിയില്ല. ബന്ധപ്പെട്ടവരുടെ കൂടി വാദത്തെ കേൾക്കുവാൻ അവസരം ഉണ്ടാക്കി കൊണ്ട് ഹരിത ട്രൈബ്യൂണലിന് ഉചിതമായ തീരുമാനത്തിലെത്താം എന്നാണ് ഡിസംബർ 21ന് സംസ്ഥാന ഹൈ ക്കോടതിയുടെ വിധി. അതു വഴി ജൂലൈ 21ലെ ഹരിത ട്രൈബ്യൂണൽ തീരുമാനം ഏട്ടിലെ പശുവായി നമ്മുടെ മുന്നിൽ നില ഉറപ്പിച്ചിരിക്കുന്നു. 

പാറ ഖനനത്തെ പറ്റിയുള്ള ആകുലതകൾ ശക്തമായിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞി രിക്കുന്നു.അതുമായി ബന്ധപ്പെട്ട കേരള സംസ്ഥാന നിയമസഭയുടെ വിവിധ പഠനങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന മലിനീകരണ ബോർഡിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ, ഖനന ദൂരം 50 മീറ്ററായി ചുരുക്കിയത് എന്തു കൊണ്ടാണ് എന്ന 6/5/2019 ചോദ്യത്തിന് കൃത്യ മായ ഉത്തരം നൽകുവാൻ കഴിഞ്ഞില്ല.(ഉത്തരം നൽകിയത് 10/7/2019 ൽ).ദേശീയ ഹരിത ട്രൈബ്യൂണൽ, 50 മീറ്ററിനു മുകളിലെ ഖനനത്തിൻ്റെ ആഘാതം കുറവല്ല എന്ന് 9/10/2019 ൽ വ്യക്തമാക്കിയിട്ടുണ്ട്.


കേരളത്തിൽ 13.06.2007 മുതൽ ഖനനത്തിന് 100 മീറ്റർ ദൂര പരിധി എന്ന തീരുമാനത്തെ 20/7/2011ൽ എല്ലാ ക്വാറികൾക്കും ബാധകമാക്കുവാൻ കേരള സർക്കാർ തയ്യാറായി.6/8/2014ൽ ദൂരം 50 മീറ്ററാക്കി ചുരുക്കുകയായിരുന്നു.2016ൽ പിണറായി സർക്കാർ ദൂരം100 മീറ്ററായി ഉയർത്തിയ ശേഷം,10/10/2017 ൽ അവർ പഴയ 50 മീറ്റർ ദൂരത്തിലെക്കു മടങ്ങി പോകുവാൻ മലിനീകരണ നിയന്ത്രണ ബോർ ഡിൻ്റെ നിർദ്ദേശ പ്രകാരം തീരുമാനിച്ചു.കേരള മലിനീകരണ ബോർഡ് 50 മീറ്റർ അകലത്തിൽ ഖനനങ്ങൾ അനുവദിക്കുമ്പോൾ,അതിൻ്റെ ഭാഗമായി ഖനന രംഗത്തു കൈ കൊള്ളേണ്ട14 മുൻ കരുതലുകളെ പറ്റി ഹൈക്കോടതി തന്നെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.അതി പ്രകാരമാണ്.

ശാസ്ത്രീയമായ ഖനന രീതികൾ മാത്രമെ അവലംബിക്കാവൂ, മൈനിംഗ്-ജിയോളജി വകുപ്പിനെ ശക്തിപ്പെടുത്തുക, മൈനിംഗ് പ്ലാനുകൾ വിശദമായി ലൈസൻസ് ലഭിക്കുന്ന സമയത്ത് ഉണ്ടാകണം, മൈൻ മാനേജരുടെ സാനിധ്യത്തിലെ ഖനനം നടത്താവു. (Certified by Directorate General of Mines Safety),വെള്ളം നനച്ച തുരക്കൽ മാത്രം നടത്തണം. (Wet Drilling), ഖനനം നടത്തുന്ന ആൾ ലൈസൻ സ്സിൻ്റെ കോപ്പി Directorate General of Mines Safety ക്കു നൽകണം, പൊടി നിയന്ത്രിക്കുവാൻ എല്ലാ ഘട്ടത്തിലും Sprinkler സംവിധാനം ഉപയോഗിക്കണം, Shock tube detonation സംവിധാനം നടപ്പിലാക്കൽ.എന്നാൽ എല്ലാ നിർദ്ദേശങ്ങളെയും കാറ്റിൽ പറത്തിയാണ് ഖനനം നടക്കുന്നത്.


ഹരിത ട്രൈബ്യൂണൽ വിധിയുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയിൽ നിലവിലുള്ള ക്വാറികൾക്ക് പ്രവർത്തനം തുടരാമെന്നും പുതിയ ലൈസൻസ്സികൾക്ക് 200 മീറ്റർ ഉണ്ടാകണമെന്നും വ്യക്തമാക്കി.ഒപ്പം ബന്ധപ്പെട്ടവരെ കേൾക്കാതെയുള്ള ഹരിത ബഞ്ചിൻ്റെ വിധി പുന പരി ശോധി ക്കണമെന്ന് ഹൈക്കോടതി പരമാർശിച്ചു. ഈ ഇടപെടൽ ഖന മുതലാളിമാരെ തൃപ്തിപ്പെടുത്തിയില്ല എന്നതാണ് സത്യം. അതിനെ സഹായിക്കുവാൻ കേരള സർക്കാരിനു വേണ്ടി സർക്കാർ വക്കീലന്മാർ തന്നെ രംഗത്തു വന്നു.സുപ്രീം കോടതിയിൽ ഖനന മുതലാളിമാർക്കായി വൻകിട വക്കീലന്മാർ അണിനിരക്കുമ്പോൾ ,13/2/2019 ൽ പാലക്കാട് ജില്ലയിലെ കൊന്നക്കൽ കടവ് നിവാസികൾ ശ്രീ. M.ഹരിദാസിൻ്റെ നേതൃത്വത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് നൽകിയ പരാതിയിലെ വിധിയെയാണ് അവർ ചോദ്യം ചെയ്യുവാൻ ശ്രമിക്കുന്നത്. 


M. ഹരിദാസ് കക്ഷിയായുട്ടള്ള സുപ്രീം കോടതി കേസ്സ് , പ്രഗൽഭരും പരിസ്ഥിതി സൗഹൃദരുമായ സുപ്രീം കോടതിയിലെ അഭിഷാകരെ കൊണ്ട് ചെയ്യിക്കുവാൻ വേണ്ട എല്ലാ പിൻതുണയും  ഉണ്ടാകണമെന്നഭ്യർത്ഥിക്കുന്നു. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment