സംസ്ഥാനത്ത് 31 കരിങ്കൽ ക്വാറികൾ കൂടി തുറക്കുന്നു




സംസ്ഥാനത്ത് 31 കരിങ്കൽ ക്വാറികൾ കൂടി തുറക്കുന്നു. ഇതിനായി മൂന്നു ജില്ലകളിൽ 34 അപേക്ഷകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അംഗീകാരം നൽകിയാതായി വിവരാവകാശ രേഖ. 2015ലെ മൈനിങ് ചട്ടം കാറ്റിൽ പറത്തിയാണ് അനുമതി നൽകിയത്. റവന്യൂ വകുപ്പിനെ ഇരുട്ടിൽ നിർത്തിയാണ് ക്വാറികൾ തുറക്കാനുള്ള നീക്കം നടക്കുന്നത്. പരിസ്ഥിതി ആഘാത പഠനമോ ചർച്ചയോ  നടത്തിയിട്ടില്ല. ഭൂഗർഭജലവിതാനം പഠിച്ചിട്ടില്ല.


വിഴിഞ്ഞം തുറമുഖം പദ്ധതി നിർമാണത്തിന് ക്വാറികൾ തുറക്കുന്നത് എന്ന് സർക്കാർ പറയുമ്പോൾ സംസ്ഥാനത്തിൽ നിന്നും അദാനി ഗ്രൂപ്പ് ഇതിനായി കല്ലു വാങ്ങുന്നില്ല. പകരം കരാർ വ്യവസ്ഥ ലംഘിച്ച് കമ്പനി തന്നെ നേരിട്ട് സർക്കാർ പാറ ചുളുവിലക്ക് പൊട്ടിച്ചെടുക്കുകയാണ്. സർക്കാറിലെ ഉന്നതർ ആണ് 'നിർമാണമേഖല സ്തംഭിച്ചു' എന്ന് ക്വാറിയുടെ വാദം ഏറ്റുപാടി ഒത്തു കാണിക്കുന്നത്. സർക്കാറിലെ ചില ഉന്നതരാണ് 'നിർമാണമേഖല സ്തംഭിച്ചു' എന്ന് ക്വാറി ഉടമകളുടെ വാദം ഏറ്റുപാടി ഒത്തു പഠിക്കുന്നത്. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾ ബിനാമികൾ ആയി രംഗത്തുണ്ട്. 


ജിയോളജി വകുപ്പിൽ 2016 ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1385 പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിൻറെ മൂന്നിരട്ടി അനധികൃതമായി പ്രവർത്തിക്കുന്ന പരസ്യമായ രഹസ്യമാണ്. മഹാപ്രളയത്തിനു മിന്നൽ പ്രളയത്തിനുശേഷം 31 ക്വാറികൾ കൂടി തുറക്കുന്നതോടെ കേരളത്തിലെ പരിസ്ഥിതി കൂടുതൽ ആഘാതം നേരിടുകയാണ്. അദാനി തുറമുഖ കമ്പനിക്ക് ചട്ടം ലംഘിച്ചു പെരുങ്കടവിളവിൽ ഇതിനകം ഒരു ക്വാറി സർക്കാർ നൽകിയിട്ടുണ്ട് 


ജെം ഗ്രാനൈറ്റിസ് എന്ന സ്ഥാപനത്തിൻറെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ കോറിയിൽ പാറപൊട്ടിക്കാൻ ആണ് വീണ്ടും പെർമിറ്റ് നൽകിയത്. 2017 ജനുവരിയിൽ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും പുതുക്കാൻ കമ്പനി അപേക്ഷിച്ചിരുന്നില്ല. എന്നിട്ടും അളവുകോലും നിശ്ചയിക്കാതെ ആണ് ഇവർക്ക് പാറപൊട്ടിക്കാൻ അനുമതി നൽകിയത് ടണ്ണിന് 26 രൂപ മാത്രമാണ് സർക്കാർ ഈടാക്കുന്നത് 


തിരുവനന്തപുരം 18 കൊല്ലം 7 പത്തനംതിട്ട 6 എന്നിങ്ങനെ ക്വാറികൾ തുറക്കാനാണ് തീരുമാനം. വിവരാവകാശ നിയമ പ്രകാരം മൈനിങ് ആൻഡ് ജിയോളജി അധികൃതർ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മറ്റു വകുപ്പുകളുടെ അനുമതി ലഭിച്ചാലുടൻ പാറപൊട്ടിക്കാൻ പെർമിറ്റ് നൽകും.


അദാനി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പേരിൽ തലസ്ഥാനത്തെ രണ്ട് സ്ഥലങ്ങളിൽ നൽകിയ അനുമതിയും ഇതിൽപ്പെടും. പത്തനംതിട്ടയിൽ നാലു ക്വാറികൾക്കാണ് ഇവർ അനുമതി തേടിയത്. ഇത്തരം അപേക്ഷകൾ വച്ചു താമസിക്കുന്ന മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നേതൃത്വത്തിൽ ചേർന്ന യോഗം കർശന നിർദേശം നൽകിയിട്ടുള്ളത് ക്വാറി മാഫിയക്ക് വലിയ അവസരമാണ് നൽകിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment