തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാൻറ് തുറക്കില്ല :തമിഴ്നാട്




തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാൻറ്തുറക്കില്ലെന്ന്.തമിഴ്നാട്. ജനവികാരം മാനിച്ചാണ് അടച്ചുപൂട്ടാനുളള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതെന്നും ആ തീരുമാനത്തിന് മാറ്റമില്ലെന്നും ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. പ്ലാൻറ്പുനരാരംഭിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് വേദാന്ത ഗ്രൂപ്പ് ദേശീയ ഹരിത ട്രീബ്യൂണലിൽ നൽകിയ ഹർജി അനാവശ്യമാ ണെന്നും യാതൊരു കാരണവശാലും പ്ലാന്റ് തുറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

 


വേദാന്ത ഗ്രൂപ്പ് നല്‍കിയഹര്‍ജിയില്‍ തമിഴ്നാട്സര്‍ക്കാര്‍  ഉന്നയിച്ച ആശങ്ക പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ നിർദ്ദേശിച്ചതിനെ തുടർന്ന് ഹരിത ട്രിബ്യൂണല്‍ മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു . ഇവര്‍ തൂത്തക്കുടിയിൽ എത്തി സ്ഥിഗതികള്‍ നേരിട്ട് വിലയിരുത്താ നിരിക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

 


പ്ലാൻറ് വികസിപ്പിക്കാനുള്ള നടപടിക്കെതിരെ ഉണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് മേയില്‍ പ്ലാൻറ് പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment