ഖനനം പുനരാരംഭിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക




2019 ലെ  മറക്കാൻ കഴിയാത്ത കവളപ്പാറ/പുത്തുമല ഉരുൾ പൊട്ടലുകളുടെ രക്തസാക്ഷികളെ  രണ്ടാഴ്ച്ച പിന്നിട്ടും പുറത്തെടുക്കുവാൻ കഴിയാത്ത സാഹചര്യത്തിലും ഖനനം പുനരാരംഭിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക.


എല്ലാ നിയമങ്ങളെയും ലംഘിച്ച് മുന്നേറുന്ന അനധികൃത ഖനനങ്ങൾ ആലപ്പുഴ ജില്ല ഒഴിച്ചുള്ള ഗ്രാമങ്ങളിൽ ഭീതി ജനിപ്പിക്കുമാറ് നടന്നു വരുന്നു. മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ,ക്ഷയിച്ച കാടുകൾ, മല മടക്കുകളിലെ വൻ സ്ഫോടനങ്ങൾ, അനധികൃത നിർമ്മാണങ്ങൾ  മുതലായവ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുടെ തീവൃതയും എണ്ണവും വർദ്ധിപ്പിച്ചു.ദുരന്തത്തിൽ പെട്ടവരെ  പാടെ  മറന്ന് , ഖനനത്തിന് വീണ്ടും സർക്കാർ പച്ചകൊടി ഉയർത്തിയിരിക്കുകയാണ്.


കവളപ്പാറയിലും പുത്തുമലയിലും നടന്ന നിയമ വിരുദ്ധ ഖനനവും നിർമ്മാണങ്ങളും  പുറത്തു വന്നിട്ടും കുറ്റവാളികളായ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കൊലപാതക കുറ്റം ചുമത്തുവാൻ സർക്കാർ മടിച്ചു നിൽക്കുന്നു.  


പ്രകൃതിക്കു ഭീകര  ആഘാതവും ജീവന് ഭീഷണിയും പൊതു ഖജനാവിന് വൻ നഷ്ടവും ഉണ്ടാക്കുന്ന ഖനനം പൊതുമേഖലയിൽ കൊണ്ടുവരും എന്നു പറഞ്ഞ സർക്കാർ, ദുരന്തങ്ങളെ പരിഗണിക്കാതെ, പഠനങ്ങളെ അവഗണിച്ച്, മഴക്കാലം കഴിയും മുൻപ് തന്നെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ നൽകിയ നിർദ്ദേശം പിൻവലിക്കുക.


അനധികൃത ഖനനങ്ങൾ അനുവദിക്കുകയില്ല എന്ന വ്യവസായ മന്ത്രിയുടെ അറിയിപ്പ് മുഖ വിലക്കെടുത്തു കൊണ്ട് ,  അനധികൃതമായും നിയമ ലംഘനം നടത്തിയും പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ സമരം ചെയ്യുന്ന പ്രവർത്തകർ നിയമ ലംഘനങ്ങളുടെ രേഖകൾ  മന്ത്രിയുടെ മുന്നിൽ എത്തിച്ച് ഖനനം നിർത്തി വെക്കുവാൻ ആവശ്യപ്പെടുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment