ന്യൂനമർദ്ദം ഉണ്ടാകാൻ കാരണമെന്ത്? വിവിധ തരം കാറ്റുകളെ അറിയാം




കരയുടെയും വെള്ളത്തിന്‍റെയും ചൂടാകുവാനും തണുക്കുവാനുമുള്ള സ്വഭാവത്തിലെ വ്യത്യസ്ഥതകൾ കൊണ്ട് (Thermal conductivity) കാറ്റുകൾ ഉണ്ടാകുന്നു. കര പെട്ടെന്ന് ചൂടാകുകയും തണുക്കുകയും ചെയ്യുമ്പോള്‍ കടല്‍ വെള്ളം പതുക്കെ ചൂടാകുകയും തണുക്കുകയും ചെയ്യും. ചൂടുള്ള വായു ഭാരക്കുറവിനാല്‍ മുകളിലേക്ക് ഉയരുകയും അവിടേക്ക് (ന്യൂന മര്‍ദ്ദം) തണുത്ത വായു (കടലിനു മുകളിലെ) ഒഴുകി എത്തും. പകല്‍ സമയം തണുത്ത വായു കടലില്‍ നിന്നും കരയിലേക്ക് വീശും. രാത്രിയില്‍ മറിച്ചും സംഭവിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ കാറ്റുകളുടെ ഉദയത്തിന് കാരണമാകുന്നു. Tropical പ്രദേശങ്ങളില്‍ ആണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. കാറ്റുകളെ (cyclone) അതിന്‍റെ വേഗതയുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിരിക്കുന്നത്.


വിവിധ തരം cyclone കള്‍

Tropical Depression : കാറ്റിന്‍റെ വേഗത 61 km കുറവാണെങ്കില്‍

Tropical Storm : കാറ്റിന്‍റെ വേഗത 63 മുതല്‍ 117 km

Hurricane  : കാറ്റിന്‍റെ വേഗം 120 km മുകളില്‍

Major Hurricane  : കാറ്റിന്‍റെ വേഗം  170 km


Hurricane കളും typhoon കളും ഒരേ സ്വഭാവങ്ങള്‍ കാണിക്കുന്ന കാറ്റുകളാണ്.  Atlantic Ocean and northeastern Pacific Ocean പ്രദേശത്ത് ഉണ്ടാകുന്ന കാറ്റുകളെ Hurricane എന്നും northwestern Pacific Ocean, in the south Pacific or Indian Ocean പ്രദേശത്ത് ഉണ്ടാകുന്നവയെ typhoon എന്നും വിളിക്കും.


Troposphere ലെ (6 മുതല്‍ 20 km)ആന്തരീക്ഷ ഊഷ്മാവ് cyclone കള്‍ ഉണ്ടാകുവാന്‍ അനുകൂലമാണ്. (26 ഡിഗ്രി മുതല്‍) ബംഗാള്‍ ഉള്‍ക്കടലിന്‍റെ അന്തരീക്ഷ ഊഷ്മാവ് (28 ഡിഗ്രി) cycloneകള്‍ക്ക് ഉതകുന്ന ചൂടാണ്. അറബി കടലിന്‍റെ ഊഷ്മാവ് സാധാരണമായി 27 ഡിഗ്രിയിലും താഴെ നില്‍ക്കുന്നതിനാൽ ചുഴലിക്കാറ്റിന്റെ രൂപീകരണം താരതമ്യേന കുറവായിരിക്കും.


ബംഗാള്‍ ഉള്‍ക്കടലില്‍ അറബിക്കടലിനേക്കാള്‍ കൂടുതല്‍ ചുഴലികാറ്റ്  ഉണ്ടാകുന്നു. കൂടുതല്‍ ശക്തിയുള്ള കാറ്റുകള്‍ ഉണ്ടാകുന്നത് അറ്റ്‌ലാന്‍ഡിക്ക്, പസഫിക്ക് സമുദ്രങ്ങളിലാണ്. അവിടുത്തെ ശക്തികൂടിയ കാറ്റുകളെ ഹുറികെയിനുകള്‍ എന്നോ ടൈഫൂണ്‍ എന്നും വിളിക്കും. ഇവ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന cyclone കളേക്കാള്‍ ഏറെ അധികം ഊര്‍ജ്ജത്തെ വഹിക്കുന്നു. അറ്റ്‌ലാന്‍ഡിക്ക്/പസഫിക്ക് സമുദ്രത്തിലെ കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ cycloneകള്‍ ഉണ്ടാക്കുവാന്‍ സഹായകരമാണ്.


ഹരിത താപനത്താല്‍ കടല്‍ അധികം അന്തരീക്ഷ ഊഷ്മാവിനെ സംഭരിക്കുവാന്‍ നിര്‍ബന്ധിതരാണ്‌. കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളില്‍ കടലിന് പിടിച്ചെടുത്തു സൂക്ഷിക്കേണ്ടി വന്ന അധിക ഊര്‍ജ്ജം മുന്‍കാലങ്ങളെക്കാള്‍ 20 ഇരട്ടിയിലധികമായി കഴിഞ്ഞു. അതുവഴി കടലിന്‍റെ മുകള്‍ തട്ട് മാത്രമല്ല അടിത്തട്ടും കൂടുതല്‍ ചൂടായിട്ടുണ്ട്. (460 മീറ്റര്‍ വരെയും)       


അറബിക്കടലിന്‍റെ മുകളില്‍ ലഭിക്കുന്ന മഴ ബംഗാള്‍ കടലില്‍ ലഭിക്കുന്നതിലും കുറവാണ്. കൂടുതല്‍ അളവില്‍ നദീ ജലം ബംഗാള്‍ കടലില്‍ പതിക്കുന്നതിനാലും ബംഗാള്‍ കടല്‍ വെള്ളത്തിൽ ഉപ്പിന്‍റെ അംശം കുറവാണ്. ഇത് ബാഷ്പീകരണ ത്തോത് വര്‍ദ്ധിക്കുവാന്‍ ഇടയുണ്ടാക്കുന്നു. കിഴക്കന്‍ ഉള്‍ക്കടലില്‍ ഉണ്ടാക്കുന്ന cyclone കളുടെ 60% കരയിലേക്ക് വീശുമ്പോള്‍ അറബിക്കടലില്‍ നിന്നും ഉണ്ടാകുന്നതിന്‍റെ 25%മേ കരയില്‍ എത്തുന്നുള്ളൂ. ചുരുക്കത്തില്‍ അറബിക്കടലില്‍ നിന്നും വീശിയടിക്കുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ എണ്ണവും സംഹാരശേഷിയും ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്നതിലും ഏറെ കുറവുണ്. അറബിക്കടലിന്‍റെ തീരങ്ങള്‍ താരതമ്യേന സുരക്ഷിതമാണ് എന്ന് വിലയിരുത്താം.


കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ 145 കൊടും കാറ്റില്‍ ഏറ്റവും ശക്തമായത് (extremely) ആയിരുന്നു ഫോനി (fani). 1891 മുതല്‍ 2017 വരെ 305 cyclone കള്‍ ഉണ്ടായി. അവയില്‍ 75%വും ബംഗാള്‍ തീരത്താണ് സംഭവിച്ചത്. ലോകത്തെ ഏറ്റവും അപകടം വിതച്ച 10 cycloneകള്‍ ഇന്ത്യന്‍ തീരങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടിൽ വലിയ നഷ്ട്ടങ്ങള്‍ ഒരുക്കി. 1876ല്‍ 45 അടി ഉയരത്തില്‍ തിരമാലകള്‍ രൂപപെട്ട ബംഗാള്‍ തീരത്ത് (Bakherganj) എത്ര നാശം എന്ന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഏറ്റവും അധികം ആളുകളെ cyclone ബാധിക്കുന്ന രാജ്യമായി ഇന്ത്യ അറിയപെടുന്നു. പ്രതി വര്‍ഷം അവരുടെ എണ്ണം 35 കോടിയില്‍ അധികമാണ്. ഉണ്ടാക്കുന്ന പ്രതിവർഷ  നഷ്ട്ടം 50000 കോടിയില്‍ ഒട്ടും കുറവല്ല.


ഫോനി ഭീഷണിമൂലം ഒഡീഷയിലെ 14 ജില്ലകളിലുള്ള 12 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടിവന്നു. ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍,  കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിളെയും ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ചുഴലി ബാധിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം മുതലായ നഗരങ്ങളില്‍ വലിയ തോതില്‍ കാറ്റ് വീശി.


ബംഗാൾ ഉൾക്കടലിൽ ആവർത്തിക്കുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവൃതയിലും ഉണ്ടാകുന്ന വർദ്ധനവിൽ അന്തരീക്ഷ ഊഷ്മാവിന്റെ പങ്ക് നിർണ്ണായകമാണ്. അറബിക്കടലിന്റെ ചൂട് വർദ്ധിക്കുന്നതിലൂടെ Cyclone കൾ ഉണ്ടാകുവാനുള്ള സാധ്യത വർദ്ധിക്കുന്നു. അതിന്റെ ആദ്യ ഇരയായി തീരുക കേരളമാണെന്ന് അർത്ഥശങ്കക്കിടയിലാതെ പറയാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment