പ്ലാസ്റ്റിക്കിനെതിരെ മാതൃകയായി വിദ്യാർത്ഥികൾ 




ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം ഇഷ്ടപ്പെട്ടു, പക്ഷേ ഇത് എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, അതിനാല്‍ ഞങ്ങള്‍ അത് നിങ്ങള്‍ക്ക് മടക്കി അയയ്ക്കുന്നു,' ഛത്തീസ്‌ഗഢിലെ അംബികാപൂരില്‍ വിദ്യാത്ഥികള്‍ തയാറാക്കിയ കൊറിയര്‍ ബോക്സുകള്‍ക്ക് മുകളില്‍ എഴുതിയിരുന്ന വാക്കുകളാണിത്. ഭക്ഷണം പൊതിഞ്ഞു നൽകുന്ന പ്ലാസ്റ്റിക് കവറുകളാണ് ആ കൊറിയർ നിറയെ. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രതിസന്ധികളിലേക്ക് കണ്ണുതുറപ്പിക്കുന്നതാണ് വിദ്യാർത്ഥികളുടെ ഈ പ്രവർത്തി. ഏവരും കയ്യടിച്ചാണ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചത്.


അംബികാപൂരിലെ ഹോളി ക്രോസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ചിപ്‌സ്, ബിസ്‌കറ്റ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്തിരുന്ന പ്ലാസ്റ്റിക് റാപ്പുകള്‍ ശേഖരിക്കുകയും കൊറിയര്‍ പാക്കറ്റുകളാക്കി അതതു കമ്പനികള്‍ക്ക് അയക്കുകയും ചെയ്തത്. ജൈവ നശീകരണത്തിന് ബദല്‍മാര്‍ഗം കണ്ടെത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ് കുട്ടികള്‍ ഈ പ്രവര്‍ത്തിയിലൂടെ ചെയ്തത്.


ഡെയ്‌ലി യൂസ് പ്ലാസ്റ്റിക്കിന്റെ അപകടങ്ങളെക്കുറിച്ച്‌ അവബോധം വര്‍ദ്ധിപ്പിക്കാനുള്ള കുട്ടികളുടെ ഈ ശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രശംസിച്ചു. 'ഞങ്ങളുടെ യുവ വിദ്യാര്‍ത്ഥികളുടെ മികച്ച പ്രവര്‍ത്തനം. അത്തരം ശ്രമങ്ങള്‍ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കും.' മോദി ട്വിറ്ററില്‍ കുറിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment