കാലാവസ്ഥാ പ്രതിസന്ധി; വിദ്യാർത്ഥികൾ ചേർന്ന് കാലാവസ്ഥാ വലയം തീർക്കുന്നു




കാലാവസ്ഥാ പ്രതിസന്ധി മറികടക്കാനുള്ള സന്ദേശം നൽകുന്നതിനായി വിദ്യാർത്ഥികൾ ചേർന്ന് കാലാവസ്ഥാ വലയം തീർക്കുന്നു. 2020 ജനുവരി 1 ന് തൃശൂരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാലാവസ്ഥാ വലയത്തിൽ അണിചേരും. പരിപാടിയുടെ സംഘാടക സമിതി യോഗം ചങ്ങമ്പുഴ ഹാളിൽ ചേർന്നു. 


20 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകർ തുടങ്ങി നൂറോളം പേർ പങ്കെടുത്തു. മേയർ രക്ഷാധികാരിയായും ഡോ.ടി.വി.സജീവ് അദ്ധ്യക്ഷൻ, വി.കെ.ശശികുമാർ ജനറൽ കൺവീനറായും, അഭിരാമി ടി., നിധീഷ്  പി.മധു, അപർണ എസ്  തുടങ്ങിയവർ വിവിധ സബ്കമ്മിറ്റി കൺവീനർമാരായും വിപുലമായ കമ്മറ്റി രൂപീകരിച്ചു.


ആഗോളതലത്തിൽ ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സമരം കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വിവിധ ഇടത്തും സമരങ്ങൾ നടക്കുന്നുണ്ട്. വെള്ളിയാഴ്ചകൾ തോറും നടക്കുന്ന പഠിപ്പ് മുടക്കിയുള്ള ഗ്രെറ്റയുടെ സമര മാര്ഗ്ഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പല സ്‌കൂളുകളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment