കൊറോണയിൽ മനുഷ്യൻ അടങ്ങി ഇരുന്നതോടെ ഓസോൺ പാളി സുഖം പ്രാപിക്കുന്നു




കൊറോണയുടെ ഭീതിയിൽ ലോകത്തുള്ള മനുഷ്യർ മുഴുവൻ വീടുകളിൽ ഒതുങ്ങിയതോടെ, അത് ഏറ്റവും കൂടുതൽ ഗുണം ചെയ്‌തിരിക്കുന്നത്. മനുഷ്യരുടെ ദിനം പ്രതിയുള്ള പ്രവർത്തനങ്ങൾ മൂലം വെള്ളവും മണ്ണും അന്തരീക്ഷവുമെല്ലാം ദിനം പ്രതി നശിച്ചുകൊണ്ടിരിക്കുന്നതിനാണ് താൽക്കാലികമായെങ്കിലും അവധി ലഭിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഗുണം ഉണ്ടായിരിക്കുന്നത് ഭൂമിയുടെ സംരക്ഷണ കവചമായി ഓസോൺ പാളിക്കാണ്. 


ജീവ ജാലങ്ങളെ സൂര്യനില്‍ നിന്നുവരുന്ന അള്‍ട്രാവയലറ്റ്​ രശ്​മിയില്‍ നിന്നും രക്ഷിക്കുന്ന കവചമാണ് ഓസോണെങ്കിലും, അതിനെ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് അതിന്റെ സംരക്ഷണയിൽ ജീവിക്കുന്ന മനുഷ്യൻ തന്നെയാണ്. എന്നാൽ ഇപ്പോൾ ലോക കാലാവസ്ഥ സംഘടന (World Meteorological Organization) പുറത്തുവിട്ട റിപ്പോര്‍ട്ട്​ ഏറെ ആശ്വാസം പകരുന്ന ഒന്നാണ്​. മനുഷ്യ​​ന്റെ പ്രവൃത്തികളുടെ നിയന്ത്രണം ഓസോണ്‍ പാളികളിലുണ്ടാക്കുന്ന വിള്ളല്‍ വലിയ അളവില്‍ കുറക്കുന്നതായാണ്​ ഡബ്ല്യു.എം.ഒ അറിയിച്ചത്​. ലോകം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന്​ ശേഷം മനുഷ്യന്‍ അവന്‍ ചെയ്യുന്ന നിര്‍മാണ പ്രവൃത്തികളടക്കമുള്ള സകലതിനും​ നിയന്ത്രണം വരുത്താന്‍ നിര്‍ബന്ധിതരായതോടെ ഓസോണ്‍ പാളിക്ക്​ വരുന്ന വിള്ളല്‍ വലിയ അളവില്‍ കുറയും. 


സമീപകാലത്തായി ഓസോണ്‍ പാളി സ്വയം സുഖപ്പെടുന്ന നിലയിലേക്ക്​ മാറിയെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിദഗ്​ധര്‍ അഭിപ്രായപ്പെട്ടിരുന്നു. മോണ്ട്രിയല്‍ പ്രോ​ട്ടോകോള്‍ എന്ന അന്താരാഷ്​ട്ര ഉടമ്ബടി മൂലം മാത്രമാണ്​ ഇതുവരെ ഓസോണ്‍ പാളി പാടെ നശിക്കാതെ നിലനിന്നത്​. നിലവില്‍ ഓസോണി​ന്റെ ഹീലിങ്​ മോഡിന്​ കാരണവും 1987ലെ മോണ്ട്രിയല്‍ പ്രോ​ട്ടോകോള്‍ ഉടമ്ബടിയുടെ ശക്​തമായ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ്​. (ഓസോണ്‍ പാളിയുടെ നശീകരണത്തിന്​ കാരണമാകുന്ന വസ്​തുക്കളുടെ ഉത്​പാദനം നിര്‍ത്തലാക്കുന്നത്​ അടക്കമുള്ള തീരുമാനമെടുത്ത ഉടമ്ബടിയാണിത്​, ഒപ്പുവെച്ചത്​ 46 രാജ്യങ്ങള്‍)


2030 - ഓടെ ഓസോണ്‍ പാളി ഉത്തരാര്‍ധ ഗോളത്തില്‍ 1980കളിലുണ്ടായിരുന്ന നിലയിലേക്ക്​ മാറുമെന്നും 2050ല്‍ ദക്ഷിണാര്‍ധ ഗോളത്തിലും പഴയനിലയിലെത്തുമെന്നും ഇതുമായി ബന്ധപ്പെട്ട്​ യൂനിവേഴ്​സിറ്റി ഓഫ്​ കൊളറാഡോയില്‍ ഗവേഷണം നടത്തുന്ന അന്‍റാറാ ബാനര്‍ജി പറയുന്നു.


ഭൂമിയുടെ ഇപ്പോഴത്തെ സാഹചര്യം മൂലം കാലാവസ്ഥയെയും സമുദ്ര പ്രവാഹത്തെയും കാര്യമായി ബാധിക്കുന്ന ദക്ഷിണാര്‍ധ ഗോളത്തേക്കുള്ള സതേണ്‍ ജെറ്റ്​ സ്​ട്രീം എന്ന ശക്​തമായ കാറ്റി​​​െന്‍റ പ്രവാഹം ഗുണകരമായ രീതിയിലേക്ക്​ മാറിയെന്നും കാലാവസ്ഥാ സംഘടന റിപ്പോര്‍ട്ട്​ ചെയ്യുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment