സംസ്ഥാനത്ത് വേനൽ മഴയിൽ കുറവ്




നാട്ടിൽ വേനൽ മഴയുടെ അളവ്  താരതമ്യേന കുറവാണ് എങ്കിലും (10% ത്തിലും താഴെ) അതിന് നൽകുവാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്. വേനൽ മഴയുടെ പേരുകൾ  കാപ്പിയേയും മാവിനെയും സൂചിപ്പിക്കുന്നു. (മാങ്ങ മഴ എന്നും കാപ്പി പൂക്കും മഴ എന്നും) പല തരം വിത്തിടിലും തുടങ്ങുന്നത്  വേനൽ മഴയെ പ്രതീക്ഷിച്ചാണ്.


വലിയ വെള്ളെപ്പൊക്കത്തിനു ശേഷം സംസ്ഥാനത്ത് തണുപ്പു കാലത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു. ഉയർന്ന തണുപ്പ് ഹൈറേഞ്ചിലെ കൃഷിയെ  ബാധിച്ചിരുന്നു. വേനൽ കാലത്തെ വർദ്ധിച്ച ചൂട്  മനുഷ്യ ജീവനും മറ്റം ജീവികൾക്കും സസ്യ ലതാതികൾക്കും പ്രതിസന്ധികൾ വരുത്തിവെച്ചു. 3 മുതൽ 4 ഡിഗ്രി വരെ ഉണ്ടായ ചൂടിന്റെ കുതിപ്പ് ദീർഘ / ഫ്രസ്വകാല കൃഷിയെ ബാധിച്ചു കഴിഞ്ഞു. അതുണ്ടാക്കിയ നഷ്ടത്തെ പറ്റി വേണ്ട ധാരണകൾ സർക്കാരിനില്ല.? 


വേനൽമഴ കേരളത്തിലും താളം തെറ്റിയതായി കണക്കുകൾ പറയുന്നു. പൊതുവേ വേനൽക്കാലത്ത് കൂടുതൽ മഴ ലഭിക്കുന്നത് തെക്കൻ കേരളത്തിലാണ്. മഴ പൊതുവേ  കുറവുള്ള പത്തനംതിട്ടയിൽ വേനൽ മഴതോത് 270 mm ഉം കാസർഗോഡ് 55 mm നു താഴെയുമാണ്.  ഈ വർഷത്തെ വേനൽമഴയിൽ സംസ്ഥാനത്തിന്റെ ലഭ്യത കുറവ് - 19 % ആയിരുന്നു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടവപ്പാതിയിൽ അധികം  മഴ കിട്ടാതിരുന്ന കാസർഗോഡും (-84%) (ലഭിച്ച മഴ 6.7 mm കിട്ടേണ്ടത് 41 mm) കണ്ണൂരുമാണ് (-62%) ( കിട്ടിയ മഴ 18.5 mm കിട്ടേണ്ടത് 49 mm).

 


(അധിവൃഷ്ടി ശരാശരി + 20%  അതിനു മുകളിലും  , സാധാരണ മഴ (ശരാശരി +19 or - 19% കുറവ് മഴ  ശരാശരി  - 20  to - 99%) ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് (ഫോനി) കൊടുംകാറ്റായി കേരള തീരത്ത് എത്തുന്നില്ല എങ്കിലും സംസ്ഥാനത്ത്  വേണമെങ്കിൽ ഉണ്ടാക്കുവാൻ കഴിയുന്ന തിരിച്ചടികൾ വളരെ വലുതാണ്.


അതേസമയം, വരൾച്ച കൊണ്ട് വല്ലാതെ വടക്കേ ഇന്ത്യ പൊറുതിമുട്ടുകയാണ്. ശരാശരി മഴ ലഭിച്ച സംസ്ഥാനങ്ങൾ കേരളം ഉൾപ്പെടെ 4 എണ്ണം മാത്രം വൻ വരൾച്ച നേരിട്ടവ തമിഴ്നാട്,  കർണ്ണാടക,ആന്ധ്ര,ഗുജറാത്ത് ,വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയാണ്. രാജ്യത്തെ വേനൽ മഴയിൽ 27% കുറവുണ്ടായി. കിട്ടേണ്ടിയിരുന്ന മഴ  59.6 mm. എറ്റവും അധികം മഴ കുറവ് അരുണാചലിൽ രേഖപ്പെടുത്തി. കാശ്മീർ, ഹിമാചൽ എന്നിവയിലും മഴ കുറഞ്ഞു.


രാജ്യത്തെ എറ്റവും അധികം ചൂട് അടയാളപ്പെടുത്തിയ സ്ഥലം പടിഞ്ഞാറൻ  മധ്യപ്രദേശിലെ ഖർ ഗോൺ ആയിരുന്നു.(46.8 ഡിഗ്രി). El nino പ്രതിഭാസം പ്രകടമായ 2019 ൽ, ഇന്ത്യയിൽ അനുഭവപ്പെടുന്ന വൻ വരൾച്ച,  മഴക്കുറവ്, വർദ്ധിച്ച തണുപ്പ്, പ്രളയം മുതലായവ ഇടതടവില്ലാതെ കേരളത്തേയും  ബാധിച്ചു വരുന്നു എന്ന വിഷയത്തെ ഗൗരവതരമായി നമ്മൾ വിലയിരുത്തുന്നുവോ ?

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment