സംസ്ഥാനത്ത് ഈ വർഷം ചൂട് അധികമാവില്ല; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത




കൊച്ചി: സംസ്ഥാനത്ത് ഈ വർഷം ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നുമുതൽ അഞ്ചുദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ഇത് താപനില കുറയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ പറഞ്ഞു.


പൊതുവേ ചൂടുകൂടിയ പാലക്കാട് അടക്കമുള്ള ജില്ലകളിൽ താപനിലയിൽ ചെറിയ വ്യതിയാനമേ ഉണ്ടാവുകയുള്ളു. നിലവിലെ കണക്കുപ്രകാരം ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂട് കൂടുന്നത്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 12, 13 തീയതികളിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.


ആലപ്പുഴയിൽ 33 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില. എന്നാൽ, ചൊവ്വാഴ്ച ഇത് 37 ഡിഗ്രി സെൽഷ്യസാണ്. 34.3 ഡിഗ്രി ശരാശരിയുള്ള കോട്ടയത്ത് ചൊവ്വാഴ്ച 37.3 ഡിഗ്രി സെൽഷ്യസായി. ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട്ടെ താപനില ചൊവ്വാഴ്ച 35.9 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ ശരാശരി ചൂട് 37 ഡിഗ്രി സെൽഷ്യസാണെന്നും അധികൃതർ പറഞ്ഞു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment