വേനൽമഴക്കൊപ്പം ഇന്ന് ശക്തമായ ഇടിമിന്നലിനു സാധ്യത; ജാഗ്രത പാലിക്കുക




സംസ്ഥാനത്ത് പരക്കെ വേനൽ മഴ. വേനൽമഴയോടൊപ്പം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ശക്തമായ ഇടിമിന്നലിനു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാർമേഘം ദൃശ്യമാകുന്ന ഉച്ചയ്ക്കു 2 മുതൽ രാത്രി 8 വരെ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ജാഗ്രതക്കുറവു കാട്ടരുതെന്നും  അറിയിച്ചു.


കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത വരെ കൈവരിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് 7 മുതൽ നാളെ രാവിലെ 7 വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു: മരങ്ങൾക്ക് താഴെ നിൽക്കുന്നതും വാഹനങ്ങൾ നിർത്തിയിടുന്നതും ഒഴിവാക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment