വലയസൂര്യഗ്രഹണം ഡിസംബര്‍ 26ന്; കേരളത്തിലും ദർശിക്കാം




കേരളത്തിൽ വലയസൂര്യഗ്രഹണം ദർശിക്കാൻ ഇനി നാളുകൾ മാത്രം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26 നാണ് വലയസൂര്യഗ്രഹണം നടക്കുക. സൂര്യനെ ചന്ദ്രന്‍ മറക്കുമ്പോൾ കാണാന്‍ സാധിക്കുന്നത് വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ്. കേരളത്തിൽ മലബാർ മേഖലയിലാകും ഇത് പൂർണമായും ദർശിക്കാൻ സാധിക്കുക.


സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഡിസംബര്‍ മാസമയത് കൊണ്ട് ആകാശത്ത് മേഘങ്ങള്‍ കുറവായിരിക്കുമെന്നതിനാല്‍ വലയസൂര്യഗ്രഹണം മനോഹരമായി തന്നെ കാണാന്‍ സാധിക്കും.


കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകില്‍ ഇത് കാണാന്‍ കഴിയും. മറ്റ് ജില്ലക്കാര്‍ക്ക് ചെറിയ ചന്ദ്രക്കലയുടെ രൂപത്തിലാകും ഗ്രഹണസമയത്ത് സൂര്യനെ കാണാന്‍ കഴിയുന്നത്.


ഇനിയൊരു വലയസൂര്യഗ്രഹണം നടക്കുന്നത് 2031 മെയ് 21നാണ്. കേരളത്തില്‍ കാണാന്‍ സാധിക്കുന്ന പൂര്‍ണ സൂര്യഗ്രഹണം 2168 ജൂലൈ 5നാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment