സുന്ദർലാൽ ബഹുഗുണ ഓർമായാകുമ്പോൾ




പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ മരണം ഇന്ത്യൻ പരിസ്ഥിതി രംഗത്തിന് തീരാനഷ്ടമാണ്. കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ബഹുഗുണയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതോടെ ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം ശബ്ദമുയര്‍ത്തി. ഉത്തരാഖണ്ഡിലെ റേനിയിൽ 1974 മാർച്ച് 26ന് ആയിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

 


ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് റേനി ഗ്രാമം ഉത്തര്‍പ്രദേശിലായിരുന്നു. വനത്തില്‍ വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഗ്രാമീണരായ സ്ത്രീകള്‍ സമരരംഗത്തെത്തി. വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച ഇവര്‍ 1974 മാര്‍ച്ച് 26ന് മരങ്ങളെ ആലിംഗനം ചെയ്ത് രാവു പകലാക്കിനിന്നു.


സമീപഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ പേരെത്തി മരങ്ങള്‍ക്കു കവചമായപ്പോള്‍ അതു വെട്ടാന്‍ എത്തിയവര്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് ഗാന്ധിയന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ചിപ്‌കോ പ്രസ്ഥാനം വനനശീകരണത്തിനെതിരെ ലോകശ്രദ്ധ നേടി. ഒട്ടേറെ പുരസ്‌കാരങ്ങളും തേടിയെത്തി.

 


വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം ശബ്ദമുയര്‍ത്തി. ഉത്തരാഖണ്ഡിലെ റേനിയിൽ 1974 മാർച്ച് 26ന് ആയിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.


ടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്നു ബഹുഗുണ. രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. 

 

ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തില്‍ 1927 ജനുവരി 9-നാണ് ബഹുഗുണ ജനിച്ചത്. ആദ്യഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. 

 


ഇന്ത്യയിലെമ്പാടും ഇന്ന് വേര് പടർത്തിയ പരിസ്ഥിതി ചിന്തയുടെ തായ്‌വേരാണ് സുന്ദർലാൽ ബഹുഗുണ. ഇക്കോളജി എന്ന വാക്ക് ഇന്ന് വ്യാപകമായി കേൾക്കുകയും എല്ലായിടത്തും ചർച്ച ചെയ്യുകയും ചെയ്യുന്ന പദമാണ്. എന്നാൽ, ഈ വാക്ക് ഒട്ടും പരിചിതമില്ലാതിരുന്ന, അത്യപൂർവ്വമായി ഉപയോഗിച്ചിരുന്ന, ഡിക്ഷ്ണറയിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലത്ത് ഇക്കോണമിയേക്കാൾ പ്രാധാന്യം ഇക്കോളജിക്ക് ഉണ്ട് എന്ന് സുന്ദർലാൽ ബഹുഗുണ പ്രഖ്യാപിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment