Suo Motu അവകാശം അംഗീകരിച്ച സുപ്രീം കോടതിക്ക് കേരളത്തിന്റെ അഭിവാദനങ്ങൾ: ഭാഗം 1




ദേശിയ ഹരിത ട്രൈബ്യൂണലിനെ പരമാവധി നിരായുധമാക്കുവാന്‍ ശ്രമിച്ച കേരളത്തിലെ ഖനന മുതലാളിമാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി ഒക്റ്റോബര്‍ 7 നു നല്‍കിയ മറുപടി നമ്മുടെ ഭരണ ഘടനയുടെ മൗലിക അവകാശങ്ങള്‍ 21 നെയും (സ്വന്ത്രമായി ജീവിക്കുവാനുള്ള അവകാശം) 32 നെയും (സുപ്രീംകോടതി വഴി മൗലിക അവകാശങ്ങള്‍ ഉറപ്പാക്കല്‍) മുറുകെ പിടിക്കുന്നതായിരുന്നു. പാരിസ്ഥിതികമായി വലിയ തിരിച്ചടി നേരിടുന്ന നാട്ടിലെ നിയമ നിര്‍മ്മാണസഭ രൂപപെടുത്തിയ ദേശിയ ഹരിത ട്രൈബ്യൂണലിന് Suo Motu (സ്വമേധയ കേസ്സ് എടുക്കുവാന്‍) അധികാരമുണ്ട്‌ എന്ന് പരമോന്നത കോടതിയുടെ മൂന്നംഗ ബഞ്ച് (ജ.മാർഖന്‍വില്‍ക്കര്‍,ഋഷികേഷ് റോയ്, രവികുമാര്‍)തീരുമാനം കേരളത്തിനു വലിയ ആശ്വാസമാണ്.


Suo Motu എന്ന പദത്തെ മുന്‍നിര്‍ത്തി ഖനന പ്രവര്‍ത്തനത്തിലെ അനീതിയും അക്രമണവും തുടരുവാനായി കോടതിയില്‍ വാദിച്ച വക്കീലന്മാരില്‍ രാജ്യത്തിന്‍റെ 14ആം അറ്റോണി ജനറല്‍ മുകുള്‍ രോഹതാഗ് മുതല്‍ നിലവിലെ അറ്റോണി ജനറലിന്‍റെ മകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ഉള്‍പെടെ 9 സീനിയര്‍ വക്കീലന്മാര്‍ ഉണ്ടായിരുന്നു. AOR കള്‍ മുതല്‍ സഹായികളായി (ചാനലുകളില്‍ ജനാധിപത്യത്തിന്‍റെ ധാര്‍മിക വക്താവായ മാധ്യമ ലോകം നിയമിച്ചിട്ടുള്ള)അഡ്വ.അഭിലാഷ് തുടങ്ങിയ മറ്റ് 31 പേര്‍ എത്തി.ഇവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വ. ജഗദീപ് ഗുപ്തയും . ക്വാറി മുതലമാര്‍ക്കു വേണ്ടി വാദിച്ചവർ ചുരുക്കത്തിൽ പറഞ്ഞത്  രാജ്യത്തെ സകല സംവിധാനങ്ങളും ഖനന മാഫിയകള്‍ക്ക് കീഴടങ്ങി പോകണമെന്നാ യിരുന്നു.കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റ് ജനറല്‍ അശ്വതി ഭട്ട് മുതലാളിമാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഒപ്പം നില്‍ക്കു വാന്‍ ഇത്തിരി മടിച്ചു. അപ്പോഴും ഖനന സംഘങ്ങളുടെ അപകടത്തെ തള്ളിക്കളയുവാന്‍ വേണ്ടത്ര ശ്രമിച്ചില്ല.


ഒരു ഹിയറിംഗിനായി10 ലക്ഷം രൂപ ഫീസ്‌ വാങ്ങിക്കുന്ന മുന്‍ AG യും അതിനോടടുത്ത്‌ കാശ് വാങ്ങുന്ന മറ്റ് 8 സീനിയര്‍ വക്കീലന്മാര്‍ക്കും മറ്റുള്ള 31 ആളുകള്‍ക്കും കൂടി ക്വാറി മുതലാ ളിമർ ദിനം പ്രതി ചെലവിക്കിയ തുക ഒരു കോടി രൂപയില്‍ കുറവല്ല.ഏകദേശം 5 ദിവസമെങ്കിലും കോടതിയില്‍ ഇവര്‍ എത്തിയിട്ടുണ്ടാകും .ഇതിനു പുറമെയാണ് സര്‍ക്കാര്‍ പ്രധിനികള്‍ക്ക് വേണ്ടി ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും വമ്പന്‍ വേതനം പറ്റിയുള്ള വക്കീലന്മാരുടെ സാനിധ്യവും ഉണ്ടായത്. ഇവരുടെ വാദങ്ങള്‍ക്ക് എതിരെ ശ്രീ M.ഹരിദാസനു(സനാദനും+കൊന്നകല്‍ കടവ് നിവാസികളും)വേണ്ടി സുപ്രീംകോടതിയില്‍ AOR അഡ്വ.ജയിംസ്. പി. തോമസ്‌ എഴുതി അവതരിപ്പിച്ച രേഖയുടെ ഉള്ളടക്കം നിയമ നിര്‍മ്മാണ സഭ രൂപീകരിച്ച ദേശിയ ഹരിത ട്രിബ്യൂണലിന്‍റെ പ്രസക്തി യെ കൂടുതല്‍ ശക്തിയോടെ സംരക്ഷിലായിരുന്നു.ആ വാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി അവതരിപ്പിക്കുവാന്‍ കോടതി മുറയില്‍ സീനിയര്‍ അഭിഭാഷകര്‍ ശ്രീ സഞ്ജയ്‌ പരെഖര്‍,ഗോപാല്‍ ശങ്കര നാരായണന്‍ എന്നിവര്‍ എത്തി. ആ വാദത്തെ സുപ്രീംകോടതി അംഗീകരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളെയും ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമൊരുക്കുന്നതിനായി ഉണ്ടാക്കിയ 48,51 വകുപ്പുകളെയും മാനിക്കുവാന്‍ കോടതി മറന്നില്ല. 


ഭരണഘടനയുടെ ഉറപ്പുകളെ ആയിരത്തില്‍ താഴെ വരുന്ന മുതലാളിമാര്‍ക്ക് വേണ്ടി വ്യാഖ്യാനി ക്കുവാന്‍ സംസ്ഥാന സര്‍ക്കാരും വന്‍കിട നിയമ വിധക്തരും നടത്തിയ ശ്രമങ്ങളെ പ്രതിരോധിക്കുവാന്‍ സുപ്രീംകോടതി ജനങ്ങള്‍ക്കൊപ്പം നിന്നതിന് ജ്യുഡീഷ്യറിയോടെ ഓരോ മലയാളിയും കടപെട്ടിരിക്കുന്നു.


മൂന്നംഗ ജഡ്ജിമാരുടെ 77 പേജുള്ള വിധിയില്‍ പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ആവര്‍ത്തിച്ച്‌ എടുത്തു പറയുന്നു.പരിസ്ഥിതി വിഷയങ്ങ ള്‍ക്ക് പ്രത്യേക പരിഗണ നല്‍കുന്ന കോടതികള്‍ ഉണ്ടാകണമെന്ന നിയമ കമ്മീഷന്‍റെ 186 ആം റിപ്പോര്‍ട്ട്‌ (23-9-2003) സൂചിപ്പിച്ചതിനെ വിധിയില്‍ പരാമര്‍ശിക്കുന്നു. പരിസ്ഥിതി സുരക്ഷയെ മുന്‍ നിര്‍ത്തി സ്റ്റോക്കുഹോം മുതല്‍ ക്യോട്ടോ മുതലായ സാര്‍വ്വദേശിയ സമ്മേളനങ്ങളില്‍ എടുത്ത തീരു മാനത്തിന്‍റെ ഭാഗമാണ് 2010 മുതല്‍ പ്രവര്‍ത്തിക്കുന്ന ദേശിയ ഹരിത ട്രൈബ്യൂണല്‍ എന്ന് കോടതി വ്യക്തമാക്കി.


ആസ്ട്രേലിയ,ന്യൂസിലന്‍ഡ്‌, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഹരിത കോടതികളെ ഇവിടെ ഓര്‍മ്മിപ്പിച്ചു.എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേപോലെ നീതി ഉറപ്പാക്കുവാന്‍ രാജ്യം കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാണ് പരമോന്നത കോടതി മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നത്‌.


Environmental Law and Policy in India എന്ന പുസ്തകത്തെ ഓർത്തെടുത്ത്‌ മൂന്നംഗ ബഞ്ച് നടത്തിയ വിവരണങ്ങള്‍ സംസ്ഥാന മന്ത്രി സഭ യുടെയും ഉഗ്യോഗസ്ഥരുടെയും കേരള ഹൈക്കോടതിയുടെയും കണ്ണ് തുറപ്പിക്കുവാന്‍ പ്രാപ്തമാണ്.കോടതി ആര്‍ട്ടിക്കിള്‍ 21,32,48A,51A(g) എന്നിവയെ മുന്‍ നിര്‍ത്തി മലിനീകരണ വിമുക്ത അന്തരീക്ഷത്തിലെ ആരോഗ്യകരമായ ജീവിതം നാട്ടുകാര്‍ക്ക് സാധ്യമാകണം എന്നാണ് പറഞ്ഞത്.


Absolute Liablity Principle നെ ഡിവിഷനല്‍  ഓര്‍മ്മിപ്പിച്ചു.സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശമുണ്ട്‌.NGT യുടെ സെക്ഷന്‍ 17 ല്‍ അവിചാരിത മായി ഉണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം നല്‍കുവാന്‍ സ്ഥാപനത്തിന് അവകാശമുണ്ട്‌ എന്ന നിയമത്തെ കോടതി എടുത്തു പറയുന്നു. വിശാഖ പട്ടണം വാതക ചോര്‍ച്ചയില്‍ ഈ നിയമത്തെ NGT ഉപയോഗിച്ചിരുന്നു.  
 

തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment