പാറ ഖനനം: സുപ്രീം കോടതി തീരുമാനത്തിനായി സെപ്റ്റംബർ വരെ എങ്കിലും കാത്തിരിക്കണം




കേരളത്തിലെ ഖനനങ്ങൾക്ക് 200 മീറ്റർ എങ്കിലും അകലം ഉണ്ടാകണമെന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ മുന്നിൽ ഉള്ള കേസ്സ് സെപ്റ്റംബർ ഒന്നിലേക്കു മാറ്റി.വിധി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിനും സാമ്പത്തിക ചൂഷണത്തിനും അഴിമതിക്കും ഒരു പരിധി വരെ തടയിടുവാൻ സഹായകരമാണ്.എന്നാൽ മൂന്നര കോടി മലയാളികളുടെ സർക്കാർ , നിലവിലെ ഖനനം തുടരട്ടെ എന്ന സമീപനം തന്നെ തുടരുന്നത്,പ്രകൃതി വിഭവ ങ്ങളെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി പ്രയോജനപ്പെടുത്തുവാനുള്ള നിലപാടുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായിട്ടാണ്‌.ആയിരത്തി നടുത്തു വരുന്ന ഖനന മുതലാളിമാരുടെ ലോകത്തിന് സമ്പൂർണ്ണ സുരക്ഷ നൽകുവാൻ സർക്കാർ കാട്ടുന്ന താൽപ്പര്യം നാടിന്റെ സുരക്ഷക്കു ഭീഷണി യായി തുടരുന്നു.സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ കോടതികൾ മാത്രം പരിഹരിക്കട്ടെ എന്ന അവസ്ഥയിലെക്ക് കേരളം എത്തിച്ചേരുകയാണ്.


പശ്ചിമഘട്ടത്തില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചില്‍ സാധ്യതയുള്ള 27000 ഇടങ്ങളെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിരുന്നു.13.06.2007 മുതല്‍ ഖനനത്തിന് 100 മീറ്റര്‍ ദൂര പരിധി എന്ന തീരുമാനം,20/7/11ല്‍ എല്ലാ ക്വാറികള്‍ക്കും ബാധകമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി.6/8/2014ല്‍ ദൂരം 50 മീറ്ററാക്കി ചുരുക്കുകയായിരുന്നു.ദേശീയ നിലപാട് 500 മീറ്റർ ആണെന്നിരിക്കെയാണ് കേരളത്തിൽ 50 മീറ്റർ മതി എന്ന സമീപനം ഭരണകർത്താക്കൾ എടുക്കുന്നത്.2016 ലെ പിണറായി സര്‍ക്കാര്‍ ദൂരം100 മീറ്ററായി ഉയര്‍ത്തി.10/10/2017ല്‍ പഴയ 50 മീറ്റര്‍ ദൂരത്തി ലെക്കു മടങ്ങിപോകുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ മുൻ നിർത്തി സർക്കാർ തീരുമാനിച്ചു.14 മുന്‍ കരുതലുകളോടെ ഖനനം നടത്തുമെന്നു പറയുന്ന സർക്കാർ നിയമ ലംഘനങ്ങളുടെ വൻ സാധ്യതകൾ ഒരുക്കിയിരിക്കുന്നു.


2018,2019 വര്‍ഷങ്ങളില്‍ 700 ലധികം മരണങ്ങള്‍.20 ലക്ഷത്തിലധികം ആളുകളെ നേരിട്ടു പ്രളയം ബാധിച്ചിരുന്നു.അര ലക്ഷം കോടിയുടെ (നേരിട്ടുള്ള)സാമ്പത്തിക നഷ്ട്ടം ഉണ്ടായത് കേരള നാടിന്റെ(ഭൂ പ്രകൃതിയുടെ)സംരക്ഷിതശേഷി നഷ്ട്ടപ്പെട്ടതിനാലാണ്.നിരന്തരമായി പ്രകൃതി ദുരന്തങ്ങള്‍ ഏറ്റു വാങ്ങേണ്ടിവരുന്ന നാടിന്റ അരക്ഷിതാവസ്ഥ മനുഷ്യരെ മാത്രമല്ല മറ്റു ജീവിവര്‍ഗ്ഗങ്ങളെയും പ്രതിസന്ധിയിലെത്തിക്കുന്നു.ഈ സാഹചര്യത്തില്‍ പോലും നമ്മുടെ നായകന്മാര്‍ വികസനത്തെ പറ്റിയുള്ള തെറ്റായ വീക്ഷണങ്ങൾ നിരത്തി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയും അവയെ മറക്കുകയുമാണ്.


സംസ്ഥാനത്ത് 723 ക്വാറികള്‍ 1721 ഹെക്ടറില്‍ അഥവാ 17.21ച.കി മീറ്ററില്‍(4253 ഏക്കര്‍)മാത്രം പ്രവര്‍ത്തിക്കുന്നു എന്നാണ് സർക്കാർ പറയു ന്നത്.യൂണിറ്റുകളുടെ ശരാശരി വലിപ്പം 7.1ഏക്കര്‍.പ്രതി വര്‍ഷം 250 /350ലക്ഷത്തോളം ടണ്‍ പാറ പൊട്ടിച്ചെടുക്കുമ്പോള്‍ സര്‍ക്കാരിലെക്ക് വരുമാനം 2O20 ല്‍ 71കോടി രൂപ മാത്രമാണ്.ഒരു ടണ്ണിൽ നിന്നും സർക്കിരിനു കിട്ടിയത് 2 രൂപ 10 പൈസ മാത്രം എന്ന് ധനവകുപ്പു കണക്കുകൾ സമ്മതിക്കുന്നു.അനുവദിക്കപ്പെട്ടതിന്റെ 40% മാത്രമെ ഖനനത്തിലൂടെ പൊട്ടിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ് സർക്കാർ പറയുന്നത്. അത്തരമൊരു വാദം നിലവിലെ നിയമ ലംഘന ഖനന പ്രവർത്തനത്തെ എവിടെവരെ എത്തിക്കുവാനും സർക്കാർ തയ്യാറാണ് എന്നാണർത്ഥ മാക്കേണ്ടത്.അവിടെ ജനകീയ സർക്കാർ മറന്നു പോകുന്നത് ,ഖനനം പൊതു ഉടമസ്ഥതയിൽ എന്ന അവരുടെ തന്നെ ഉറപ്പുകളെയാണ്.സംസ്ഥാന ത്തെ പാറ ഖനനം 200 മീറ്റർ ദൂരെയാക്കി തീരുമാനമെടുക്കുവാൻ സുപ്രീം കോടതി തയ്യാറാകമെന്ന പ്രതീക്ഷിക്കയിലാണ് നാട് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment