15 ഏക്കറില്‍ കൂടുതല്‍ ഉള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി




ന്യൂഡല്‍ഹി: പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്‌കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ഇതോടെ 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാന്‍ സാധിക്കാതെ വരും.


നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തും സംസ്ഥാനത്തും നിരവധി ക്വാറികളാണ് ഏക്കറുകണക്കിന് വിസ്തൃതിയിൽ സ്വകാര്യ വ്യക്തികൾ ഖനനം നടത്തിവരുന്നത്. കേരളത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 700 ഓളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ്. എന്നാൽ സംസ്ഥാനത്ത് മൊത്തത്തിൽ പ്രവർത്തിക്കുന്നത് ഇതിന്റെ പലമടങ്ങാണ്. ഇതിൽ തന്നെ പലതും ഏക്കറുകണക്കിന് ഭൂമിയിലാണ് തുടർച്ചയായി ഖനനം നടത്തിവരുന്നത്. 


2018ലെ പ്രളയത്തിനു ശേഷം സര്‍ക്കാര്‍ 119 ക്വാറികള്‍ക്ക് അനുമതി നല്‍കിയെന്ന് പതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 1964ലെ ഭൂപതിവ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനാണെന്നായിരുന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment